Home Entertainment Celebrities

തിന്നുക ഛർദ്ദിയ്ക്കുക കിടക്കുക; ഈ ഗർഭത്തിന് ഉത്തരവാദി ഞാൻ തന്നെ; ദേവികയ്ക്ക് ഇപ്പോൾ മൂന്ന് മാസമായെന്ന സന്തോഷ വാർത്ത പങ്കിട്ട് ഭർത്താവ് വിജയ് മാധവ്

867

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭർത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയിൽ ആയിരുന്നു ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും വിവാഹം ചെയ്തത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകൾ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരും അച്ഛനും അമ്മയും ആവാൻ പോകുന്നു. പുതിയ വ്ളോഗ് വീഡിയോയിലൂടെയാണ് സന്തോഷ വാർത്ത താരങ്ങൾ പുറത്തിവിട്ടത്.

Advertisements

ഇത്രനാളും വീഡിയോ ചെയ്യാത്തത്തിന്റെ കാരണക്കാരൻ ഞാനല്ല, പക്ഷെ ആ ഗർഭത്തിന്റെ ഉത്തരവാദി ഞാനാണ് എന്നാണ് വിജയ് മാധവ് പറയുന്നത്. എന്തുകൊണ്ട് ഈ കഴിഞ്ഞ രണ്ട് രണ്ടര മാസം വീഡിയോ ഒന്നും ചെയ്തില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗായകൻ.

ALSO READ- അഭിനയത്തിൽ നിന്നും ഔട്ടാകുമോ എന്ന് മമ്മൂട്ടി ഭയന്നിരുന്നു, സംവിധാനം ചെയ്യാനും താരം ഒരുങ്ങി, കഥ എഴുതാൻ ആവശ്യപ്പെട്ടെന്ന് ശ്രീനിവാസൻ

‘ഇത്രയും നാൾ എന്തുകൊണ്ട് വ്ളോഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേർ ചോദിച്ചു. അതിന് യഥാർത്ഥ കാരണം ഞാനല്ല, നായികയാണ്. നായിക ഗർഭിണിയാണ്.’ ന്ന് വിജയ് മാധവ് പറഞ്ഞപ്പോൾ ഉടൻ ദേവിക ഇടപെട്ടു, ‘പിന്നെ മറ്റാരാണ് കാരണക്കാരൻ’ എന്ന് ആളുകൾ ചോദിയ്ക്കും. ഈ ഗർഭത്തിന്റെ കാരണക്കാരൻ ഞാൻ തന്നെയാണ്, പക്ഷെ വീഡിയോ ഇടാത്തതിന്റെ കാരണക്കാരി ആരാണെന്നാണ് ഞാൻ പറഞ്ഞത് എന്ന് വിജയ് തിരുത്തി.

ആദ്യത്തെ ഗർഭം ചിലർക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. ഛർദ്ദിയോട് ചർദ്ദിയാണ്. കഴിയ്ക്കുക, ഛർദ്ദിക്കുക, കിടക്കുക എന്നതാണ് ഇപ്പോഴത്തെ ദേവികയുടെ അവസ്ഥ. വ്ളോഗ് ചെയ്യാൻ പോയിട്ട് എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റുന്നില്ല. ഒന്നൊന്നര മാസം എങ്ങിനെ ഞാൻ വീട്ടിൽ തന്നെ ഇങ്ങനെ കിടന്നു എന്ന് എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല എന്നാണ് ദേവിക പറയുന്നത്.

ALSO READ-മഞ്ജു വാര്യരുമായി ശത്രുതയാണോ? റിമി ടോമിയുടെ ചോദ്യത്തിനോട് ദിവ്യ ഉണ്ണി കൃത്യമായി പ്രതികരിച്ചത് ഇങ്ങനെ

ഈ സമയത്ത് ഫോൺ നോക്കാനോ ടിവി കാണാനോ ഒന്നും പറ്റുന്നില്ല. പലരും വിവരം തിരക്കി മെസേജുകൾ അയച്ചിരുന്നെങ്കിലും ഒന്നിനും മറുപടി കൊടുക്കാൻ സാധിച്ചില്ല. എന്റെ ഈ അവസ്ഥ കാരണം ഒന്ന് രണ്ട് നല്ല ഷോകൾ തന്നെ മിസ്സ് ആയി. അവസാനം ഇങ്ങനെ ആയാൽ പറ്റില്ല, കുറച്ച് ആക്ടീവ് ആകണം എന്ന് ഡോക്ടർ പറഞ്ഞതോടെയാണ് തിരിച്ചെത്തിയത്.

പിന്നെ സന്തോഷ വാർത്ത അറിയിക്കാൻ ഇത്രയും വൈകിയതിന് കാരണം വീട്ടുകാരാണ്. മൂന്ന് മാസം ആയിട്ടേ പുറത്ത് എല്ലാവരോടും പരസ്യപ്പെടുത്താൻ പാടുള്ളൂ എന്ന് വീട്ടിൽ നിന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് അക്കാര്യം പറയാതിരുന്നത്. ഇപ്പോൾ ദേവിക മൂന്ന് മാസം ഗർഭാവസ്ഥ പിന്നിട്ടിരിക്കുകയാണ്.

ഇപ്പോൾ തന്നെ ഞാൻ എല്ലാ ഗർഭിണികളെയും നമിക്കുന്നു എന്നാണ് ദേവിക പറയുന്നത്. ഇതുവരെ പഠിച്ചതും അറിഞ്ഞും വായിച്ചതുമായ കാരങ്ങൾ വച്ച് ഗർഭകാലത്തെ കുറിച്ച് എനിക്ക് എല്ലാം അറിയാം എന്നായിരുന്നു എന്റെ വിചാരം. ഞാൻ ഗർഭിണിയായാൽ പലതും ചെയ്യും എന്നും വിചാരിച്ചിരുന്നു. പക്ഷെ അതൊന്നുമല്ല യഥാർത്ഥത്തിൽ സംഭവിക്കുക എന്ന് ഇപ്പോൾ മനസ്സിലായെന്നാണ് താരത്തിന്റെ വാക്കുകൾ. പലരും പല ഉപദേശങ്ങളും തരും. പക്ഷെ ആവശ്യമുള്ളത് മാത്രം കാതിലെടുക്കുക. സന്തോഷത്തോടെ ഇരിക്കുക ദേവിക പറയുന്നതിങ്ങനെ.

Advertisement