Home Entertainment

16 രാജ്യങ്ങളിൽ ട്രെൻഡിങിൽ ഒന്നാമതായി പൊളിച്ചടുക്കി ബീസ്റ്റ്, ഒടിടിയിൽ സ്റ്റാറായി ദളപതി വിജയ്; അർമാദിച്ച് ആരാധകർ

203

തമിഴകത്തിന്റെ ഇളയ ദളപതി വിജയ് നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ ഏറെ പ്രതിക്ഷകളോടെ എത്തിയ ഈ ചിത്രത്തിന് തിയേറ്ററുകളിൽ പ്രതീക്ഷകൾക്ക് ഒപ്പം ഉയരാൻ സാധിച്ചിരുന്നില്ല.

ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ ബീസ്റ്റ് വലിയ നേട്ടമാണ് കൈവരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 16 രാജ്യങ്ങളിൽ ചിത്രം ടോപ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് ബീസ്റ്റ്.

Advertisements

മെയ് 11ന് ആണ് ബീസ്റ്റ് നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്തു. നെൽസൺ ദിലീപ് കുമാറിന്റെ ‘ബീസ്റ്റ്’ കഴിഞ്ഞ ഏപ്രിൽ 13 നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്.

Also Read
ഞാൻ ആന്റിയല്ല, എന്നെ അങ്ങനെ വിളിക്കരുത്; വിജയ് ദേവര്‌കൊണ്ടയുടെ ആരാധകരോട് പൊട്ടിത്തെറിച്ച് അനസൂയ ഭരദ്വാജ്

വിജയ് ഒരു റോ ഏജന്റായാണ് ചിത്രത്തിൽ എത്തുന്നത്. നിരവധി വിമർശനങ്ങൾക്ക് ചിത്രം വിധേയം ആയെങ്കിലും അത് സിനിമയുടെ കളക്ഷനെ ബാധിച്ചിരുന്നില്ല. 250 കോടിയ്ക്ക് മുകളിലാണ് ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയത്.

പൂജ ഹെഗ്ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി സാന്നിദ്ധ്യമായി ചിത്രത്തിൽ ഷൈ ൻ ടോം ചാക്കോയും അപർണ്ണ ദാസും സിനിമയിലുണ്ട്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിച്ചത്. അതേ സമയം വാരിസ് എന്ന ചിത്രമാണ് വിജയിയുടേതായി ഉടൻ റിലീസ് തയ്യാറെടുക്കുന്ന ചിത്രം.

ഇതിനിടെ വാരിസിന് ശേഷമുള്ള വിജിയിയുടെ പുതിയ ചിത്രവും പ്രഖ്യാപിച്ച് കഴിഞ്ഞു. വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം ദളപതി 67ൽ കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തും. സാമന്തയും തൃഷയും നായികാരായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

കീർത്തി സുരേഷും ഈ സിനിമയുടെ ഭാഗമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അങ്ങനെ ആണെങ്കിൽ വിജയിക്ക് ഒപ്പമുള്ള കീർത്തിയുടെ മൂന്നാമത്തെ സിനിമയായിരിക്കും ദളപതി 67. ഭൈരവ, സർക്കാർ എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.

Also Read
ഭീഷണിപ്പെടുത്തി വഞ്ചിച്ചു, അമല പോളിന്റെ പരാതിയിൽ മുൻ പങ്കാളി അറസ്റ്റിൽ, ഞെട്ടി ആരാധകർ

Advertisement