ഭീഷണിപ്പെടുത്തി വഞ്ചിച്ചു, അമല പോളിന്റെ പരാതിയിൽ മുൻ പങ്കാളി അറസ്റ്റിൽ, ഞെട്ടി ആരാധകർ

986

ഭീഷണിപ്പെടുത്തിയതായും വഞ്ചിച്ചതായും പരാതി; അമല പോളിന്റെ മുൻ പങ്കാളി അറസ്റ്റിൽ തമിഴ്നാട്ടിലെ സുന്ദരി വില്ലുപുരം ജില്ല ക്രൈംബ്രാഞ്ച് പൊലീസിൽ നൽകിയ പരാതിയിൽ ആണ് ഭവ്‌നീന്ദർ സിംഗ് അറസ്റ്റിലായത്.

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി അമല പോൾ. താരം ആദ്യം അഭിനയിച്ചത് മൈന എന്ന തമിഴ് സിനിമയിൽ ആയിരുന്നു. ആ സിനിമ ഹിറ്റായതോടെ അമല പിന്നീട് തമിഴിലും തെലുങ്കിലും വളരെ തിരക്കുള്ള അഭിനേത്രിയായി മാറി.

Advertisements

പക്ഷെ ആ വിജയം അവർക്ക് തന്റെ വ്യക്തി ജീവിത്തിൽ തുടർന്ന് കൊണ്ടുപോകാൻ കഴിഞ്ഞില്ല, നിരവധി വിവാദങ്ങളും ഗോസിപ്പുകളും അമലയുടെ ജീവിതത്തിൽ പിന്തുടർന്നു.വളരെ ചെറിയ പ്രായത്തിൽ തന്നെ അവർ തമിഴിലെ പ്രശസ്ത സംവിധായകൻ എ എൽ വിജയിയുമായി പ്രണയത്തിൽ ആകുകയും ശേഷം വിവാഹം കഴിക്കുകയും ആയിരുന്നു.

പക്ഷെ മാസങ്ങൾ മാത്രമായിരുന്നു ആ ജീവിതത്തിന്റെ ആയുസ്. വിവാഹമോചിതയായ ശേഷം അതീവ ഗ്ലാമർ വേഷങ്ങളിൽ എത്തിയ അമല നടൻ ധനുഷിന്റെ പേരിലും ഗോസിപ്പുകൾക്ക് ഇര ആയിരുന്നു. അതിനു ശേഷമാണ് അമല വീണ്ടും ഭവ്നിന്ദർ സിങ് എന്ന ആളുമായി രഹസ്യ വിവാഹം ചെയ്തു എന്ന വാർത്തയും ചിത്രങ്ങളും വൈറലായി മാറിയത്.

ഭവ്നിന്ദർ തന്നെയാണ് അന്ന് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തി എന്നും കാണിച്ച് നടി അമല പോൾ നൽകിയ പരാതിയിൽ ഈ മുൻ പങ്കാളി അറസ്റ്റിൽ ആയിരുക്കുകയാണ്.

തമിഴ്നാട്ടിലെ സുന്ദരി വില്ലുപുരം ജില്ല ക്രൈംബ്രാഞ്ച് പൊലീസിൽ നടി നൽകിയ പരാതിയിൽ ആണ് ഗായകനായ ഭവ്‌നീന്ദർ സിംഗ് അറസ്റ്റിലായത്. വേർപിരിയുന്ന ഘട്ടത്തിൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഭീഷണി പെടുത്തുകയായിരുന്നു എന്നും ബിസിനസിൽ വഞ്ചിച്ചു എന്നും പരാതിയിൽ ഉണ്ട്.

2020 ൽ നടി അമല പോൾ ഗായകൻ ഭവ്‌നീന്ദർ സിംഗുമായി പ്രണയത്തിൽ ആണെന്നും ഇരുവരും ലിവ് ഇൻ ബന്ധത്തിൽ ആണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതേവർഷം തന്നെ വേർപിരിഞ്ഞ ഇരുവരും വിവാഹിതരായി എന്ന തരത്തിൽ ഭവ്‌നീന്ദർ ചിത്രങ്ങൾ പ്രചരിപ്പിച്ചതോടെ അമല പോൾ മാനനഷ്ട കേസുമായി കോടതിയെ സമീപിച്ചു.

ഫോട്ടോ ഷൂട്ടിനായി ചിത്രീകരിച്ചതാണ് അവയെന്നായിരുന്നു നടി വാദിച്ചത്. തങ്ങൾ ഇരുവരും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു. പക്ഷെ അയാൾ ചതിക്കുക ആയിരുന്നു. തന്റെ പണവും സ്വത്തും ദുരുപയോഗം ചെയ്തത് ഭവ്നിന്ദർ തന്നെ മാനസികവും സാമ്പത്തികവുമായി സമ്മർദ്ദത്തിൽ ആക്കിയെന്നാണ് അമല പോൾ ഇപ്പോൾ പറയന്നത്.

അതുപോലെ അന്ന് പ്രചരിച്ച ആ വിവാഹ ചിത്രങ്ങൾ അത് ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങൾ ആണെന്നും, അതാണ് അയാൾ തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന രീതിയിൽ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടത്തിയതായും അമല നൽകിയ പരാതിയിൽ പറയുന്നു.

2018 ൽ വളരെ സ്വാകാര്യമായി നടത്തിയ ഫോട്ടോ ഷൂട്ട് ആയിരുന്നു അതെന്നും, അമല പറയുന്നു. 2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്‌നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.

അതേ സമയം ആഗസ്റ്റ് 12 ന് ഒടിടി റിലീസ് ആയി എത്തിയ കഡാവർ ആയിരുന്നു അമല പോളിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. പൊലീസ് സർജൻ ആയി വ്യത്യസ്തമായ ഗെറ്റപ്പായിരുന്നു ചിത്രത്തിൽ അമലയുടേത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. ഫഹദ് നായകനായ അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമ ‘ടീച്ചർ’ ആണ് അമലയുടേതായി ഒരുങ്ങുന്നത്.

ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്ജു പിള്ള, നന്ദു തുടങ്ങിയവരും അമല പോളിനൊപ്പം പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Advertisement