ഗോപിക ഗോവിന്ദ് ഇനി ആകാശം തൊടും, ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാളി എയർ ഹോസ്റ്റസ് ആയി കണ്ണൂർ സ്വദേശിനി, യാഥാർത്ഥ്യമാക്കിയത് എട്ടാം ക്ലാസിൽ കണ്ട സ്വപ്നം

153

കേരളത്തിലെ പട്ടികവർഗ വിഭാഗക്കാരിയായ ആദ്യ എയർഹോസ്റ്റസ് ആയി കണ്ണൂർ സ്വദേശിനി ഗോപിക ഗോവിന്ദ്. തന്റെ വീട്ടിലിരുന്ന് വിമാനം നോക്കി സ്വപ്നങ്ങൾ നെയ്ത ഗോപിക ഗോവിന്ദ് ആണ് ഇനി വിമാനത്തിൽ ഇരുന്ന് വീട് കാണാൻ പോകുന്നത്. അതും യാത്രക്കാരി ആയിട്ടില്ല എയർ ഹോസ്റ്റസായി.

ഗോപിക ഗോവിന്ദ് ഹലോ നമസ്‌കാർ എന്ന അഭിവാദ്യത്തോടെ യാത്രക്കാരെ പുഞ്ചിരിച്ച് കൈകൂപ്പി എയർ ഇന്ത്യ വിമാനത്തിലേക്ക് വരവേൽക്കുമ്പോൾ അവർക്കൊപ്പം പറന്നുയരുന്നത് ഒരുനാടിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. കേരളത്തിലെ പട്ടികവർഗ വിഭാഗക്കാരിയായ ആദ്യ എയർഹോസ്റ്റസ് ഗോപികക്ക് ഇനി എയർ ഇന്ത്യയിൽ മുംബൈയിൽ ഒരു മാസത്തെ പരിശീലനം കൂടിയുണ്ട്.

Advertisements

Also Read
അയാള്‍ ചതിക്കുകയായിരുന്നു, എന്റെ പണവും സ്വത്തും തട്ടിയെടുത്ത് മാനസികമായി തളര്‍ത്തി, സത്യത്തില്‍ അന്ന് നടന്നത് വിവാഹമല്ല വെറും ഫോട്ടോഷൂട്ട് മാത്രമായിരുന്നുവെന്ന് അമല പോള്‍

കണ്ണൂർ ആലക്കോട്ടെ കണിയഞ്ചാൽ ഗവ. ഹൈസ്‌കൂളിൽ എട്ടിൽ പഠിക്കുമ്പോഴേ ഗോപിക മനസ്സിൽ താലോലിച്ച സ്വപ്നമാണ് ഇപ്പോൾ കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കരുതലിൽ യാഥാർഥ്യം ആക്കിയിരിക്കുന്നത്.

പട്ടികവർഗ വിഭാഗക്കാർക്ക് അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ് കോഴ്‌സ് പഠിക്കാനുള്ള സർക്കാർ സഹായമാണ് ഗോപികയുടെ ആകാശവജീവിതം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. വയനാട്ടിലെ ഡ്രീംസ്‌കൈ ഏവിയേഷൻ ട്രെയിനിങ് അക്കാദമിയിലായിരുന്നു പരിശീലനം.

കോഴ്‌സ് പൂർത്തിയാകും മുമ്പേയാണ് ജോലി ലഭിച്ചത്. സർക്കാർ ഒരുക്കിയ സഹായം കൊണ്ടു മാത്രമാണ് താൻ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന ഫീസും മറ്റ് ചെലവുകളും ഉൾപ്പെടെ താങ്ങാൻ ആയതെന്ന് ഗോപിക പറയുന്നുു.

Also Read
”ഇതെന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ?” ; കുഞ്ഞുടുപ്പില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ആരാധകന്‍, ജയറാമിന്റെ മകള്‍ മാളവികയുടെ കലക്കന്‍ മറുപടി ഇങ്ങനെ!

ഒരുലക്ഷം രൂപയോളമുള്ള ഫീസും സ്‌റ്റൈപെൻഡും താമസ സൗകര്യവുമെല്ലാം സർക്കാർ ഒരുക്കിത്തന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിദഗ്ധ പരിശീലനവും നൽകി. കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും ബിജിയുടെയും മകളാണ്. സഹോദരൻ ഗോകുൽ.

സ്വപ്നം സാക്ഷാത്കരിച്ച എൽഡിഎഫ് സർക്കാരിന് നന്ദി അറിയിക്കാൻ ചൊവ്വാഴ്ച നിയമസഭയിൽ ഗോപിക എത്തിയിരുന്നു. സർക്കാർ സഹായത്തോടെ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരുംചൊവ്വാഴ്ച നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രി കെ രാധാകൃഷ്ണൻ എന്നിവരെ കണ്ടു.

വിവിധ ജില്ലക്കാരായ 60 വിദ്യാർഥികളാണ് നിയമസഭ സന്ദർശിച്ചത്. പട്ടികവർഗ വികസന വകുപ്പിന്റെ സ്‌കോളർഷിപ്പോടെ 160 പേരാണ് കോഴ്‌സിലുള്ളത്. ആറ് മാസ കോഴ്സ് പഠിച്ചിറങ്ങിയ 93 പേർക്കും ഒരു വർഷ കോഴ്സ് കഴിഞ്ഞ 11 പേർക്കും വിവിധ എയർലൈനുകളിൽ ജോലി ലഭിച്ചു. മുൻവർഷം പട്ടികജാതി വിഭാഗക്കാരായ 28 കുട്ടികൾക്കും ജോലി ലഭിച്ചിരുന്നു.

Also Read
നീലു ലൊക്കേഷനില്‍ എത്തിയാല്‍ അഹങ്കാരി, ഉപ്പും മുളകിലെ നായകനോട് അസൂയ, കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി നിഷ സാരംഗ്

Advertisement