”ഇതെന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ?” ; കുഞ്ഞുടുപ്പില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ആരാധകന്‍, ജയറാമിന്റെ മകള്‍ മാളവികയുടെ കലക്കന്‍ മറുപടി ഇങ്ങനെ!

1687

മലയാളത്തിന്റെ താരരാജാക്കന്‍മാരായ മെഗാസ്റ്റാര്‍ മമ്മൂട്ടി, കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍, സൂപ്പര്‍താരങ്ങളായ സുരേഷ് ഗോപി, ജയറാം എന്നിവരുടെയൊക്കെ ആണ്‍ മക്കളെല്ലാവരും തന്നെ ഇന്ന് മലയാള സിനിമയില്‍ സജീവമാണ്. എന്നാല്‍ ഇവരുടെ പെണ്‍ മക്കളാരും തന്നെ ഇതുവരെ സിനിമയിലേക്ക് എത്തിയിട്ടില്ല.

ഇതില്‍ ആരാധകര്‍ ഏറ്റവും ആദ്യം സിനിമയിലേക്ക് പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതുമായ അരങ്ങേറ്റം ജയറാമിന്റെ മകള്‍ മാളവികയുടേത് ആണ്. അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയില്‍ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ കാല്‍വെപ്പ് മാളവിക നടത്തിയിരുന്നു.

Advertisements

മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. പ്രണവ് ഗിരിധരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാന രംഗത്തില്‍ അശോക് ശെല്‍വന്റെ നായികയായിട്ടാണ് മാളവിക അഭിനയിച്ചത്. ചക്കി എന്ന് ഓമനപ്പേരുള്ള മാളവിക ഇതിനോടകം ചില പരസ്യ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചതാണ്. അച്ഛന്‍ ജയറാമിനൊപ്പം ജ്വലറി പരസ്യത്തിലാണ് മാളവിക അഭിനയിച്ചത്.

Also Read: സാറ ടെണ്ടുല്‍ക്കറുമായി വേര്‍പിരിഞ്ഞു, പിന്നാലെ സാറ അലിഖാനുമായി പ്രണയത്തിലായി ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്‍, ഒരു സാറയില്‍ നിന്നും മറ്റൊരു സാറയിലേക്കെന്ന് സോഷ്യല്‍മീഡിയ

നേരത്തെ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ആദ്യം വിളിച്ചത് മാളവികയെ ആയിരുന്നു. എന്നാല്‍ കോണ്‍ഫിഡന്‍സ് കുറവായതിനാല്‍ മാളവിക അതില്‍ നിന്ന് പിന്മാറുക ആയിരുന്നു. അടുത്തിടെ മാളവിക ജയറാം ഒരു അഭിനയ കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയിലാണ് മാളവിക പങ്കെടുത്തത്. തെന്നിന്ത്യന്‍ സിനിമയിലെ യുവതാരങ്ങള്‍ക്ക് ഒപ്പമാണ് മാളവിക അഭിനയ കളരിയില്‍ എത്തിയത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹന്‍, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡല്‍ ശ്രുതി തുളി, നടന്‍ സൗരഭ് ഗോയല്‍ തുടങ്ങിയവരും മാളവികയ്ക്ക് ഒപ്പം അഭിനയ കളരിയില്‍ ഉണ്ടായിരുന്നു.

ഇതോടെ ചക്കിയുടെ സിനിമാ അരങ്ങേറ്റം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഏറെയും. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ ചക്കി തന്റെ ഒരു ഫോട്ടോയ്ക്ക് താഴെ മോശം കമന്റ് ചെയ്തയാള്‍ക്ക് നല്‍കിയ കിടിലന്‍ മറുപടിയാണ് ഇന്ന് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അച്ഛന്‍ ജയറാമിനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രമാണ് താരപുത്രി പങ്കുവെച്ചത്. ഈ ചിത്രത്തില്‍ കാളിദാസും ഒപ്പമുണ്ടായിരുന്നു.മാളവികയും കാളിദാസും ജയറാമിന്റെ മുതുകില്‍ ഇരുന്ന് കളിക്കുന്ന ചെറുപ്പകാല ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മാളവിക പങ്കുവെച്ചത്.

Also Read: നീലു ലൊക്കേഷനില്‍ എത്തിയാല്‍ അഹങ്കാരി, ഉപ്പും മുളകിലെ നായകനോട് അസൂയ, കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി നിഷ സാരംഗ്

ഈ ചിത്രത്തിന് താഴെ ഒരു ഫേക്ക് ഐഡിയില്‍ നിന്നാണ് മോശം കമന്റ് വന്നിരിക്കുന്നത്. ഈ ചിത്രത്തില്‍ മാളവിക അന്നിട്ടുന്ന അതേ വസ്ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ഫേക്ക് ഐഡിയില്‍ നിന്ന് വന്ന കമന്റ്.

‘ഒരു കള്ളപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അസ്വസ്തപ്പെടുത്തുന്ന കമന്റുകള്‍ എഴുതിവിടാന്‍ എളുപ്പമാണ്. എന്നാല്‍ ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ?” എന്നായിരുന്നു ഈ കമന്റിന് മാളവികയുടെ കലക്കന്‍ മറുപടി.

മാളവികയുടെ മറുപടി കണ്ടതോടെ കമന്റിട്ടയാള്‍ ആ കമന്റ് ഡിലിറ്റ് ചെയ്തിട്ടുണ്ടുമുണ്ട്. എന്നാല്‍ മാളവികയുടെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് മാളവികയ്ക്ക് പിന്തുണയുമായി എത്തിയത്.

Advertisement