സാറ ടെണ്ടുല്‍ക്കറുമായി വേര്‍പിരിഞ്ഞു, പിന്നാലെ സാറ അലിഖാനുമായി പ്രണയത്തിലായി ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്‍, ഒരു സാറയില്‍ നിന്നും മറ്റൊരു സാറയിലേക്കെന്ന് സോഷ്യല്‍മീഡിയ

667

സെലിബ്രിറ്റികളുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ ഓഫ് സ്‌ക്രീന്‍ ജീവിതവും ആരാധകര്‍ക്ക് അറിയാന്‍ താത്പര്യമുള്ള ഒന്നാണ്. താരങ്ങള്‍ പല കാര്യങ്ങളും രഹസ്യമാക്കി വെച്ചാലും സോഷ്യല്‍മീഡിയ ഇതെല്ലാം കണ്ടെത്തി പരസ്യമാക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ ഇതെല്ലാം വലിയ ചര്‍ച്ചയാവാറുമുണ്ട്.

Advertisements

ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തെ യുവതാരവും ഇതിഹാസ താരത്തിന്റെ മകളും തമ്മിലുള്ള പ്രണയമാണ് വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലും ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറും തമ്മിലുള്ള ബന്ധമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

Also Read: വിവാദ നായകനായ പ്രമുഖ നടനുമായി പ്രണയ വിവാഹവും വേർ പിരിയലും, ആ ബന്ധം പിരിഞ്ഞ ശേഷം നടി സോനു സതീഷിന് സംഭവിച്ചത് ഇങ്ങനെ, അധികം ആർക്കും അറിയാത്ത താരത്തിന്റെ ജീവിത കഥ

2020 മുതലേ ഇരുവരും തമ്മില്‍ പ്രണയമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇവര്‍ വേര്‍പിരിഞ്ഞുവെന്നാണ്. സാറ ടെണ്ടുല്‍ക്കറുമായി വേര്‍പിരിഞ്ഞ ശേഷം ശുബ്മാന്‍ ഗില്ലു സാറ അലി ഖാനുമായി പ്രണയത്തിലായിരിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്.

ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറയെ. കഴിഞ്ഞ ദിവസം രാത്രി ശുബ്മാന്‍ ഗില്ലും സാറ അലി ഖാനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇരുവരും ഡേറ്റിന് പോയതാണെന്നും പ്രണയത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Also Read: ആലീസ് പങ്കുവെച്ച് പുതിയ വീഡിയോ കണ്ടോ, 18 വയസ്സ് കഴിഞ്ഞവർ മാത്രം കാണുക എന്ന് ഭർത്താവ് സജിൻ, അത്രയ്ക്ക് മോശമാണോ എന്ന് ആരാധകർ

മുമ്പ് ഗില്ലിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് സാറ അലിഖാന്‍ രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഗില്ലിന്റെ ഫീല്‍ഡിംഗ് പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് സാറ രംഗത്തെത്തിയിരുന്നു.

അന്ന് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരം ഗില്ലാണെന്നും സാറ പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ തുറന്നുപറഞ്ഞിട്ടില്ല.

Advertisement