ഹണി റോസിന് മാത്രമല്ല, പാണ്ടി എന്റെ പേരിലും അമ്പലമുണ്ടാക്കിയിട്ടുണ്ട്, തെളിവുകള്‍ നിരത്തി നടി സൗപര്‍ണ്ണിക

531

പ്രശസ്ത സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്ത ബോയിഫ്രണ്ട് എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികള്‍ക്ക് ഏറെ സുപരിചിത ആയി മാറിയ നടിയാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഹണി റോസ് തന്റെ ഗ്ലാമറസ് ചിത്രങ്ങളടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. അവയെല്ലാം സോഷ്യല്‍ മീഡിയയിസല്‍ തരംഗം സൃഷ്ടിക്കാറുമുണ്ട്. താരങ്ങളെ സംബന്ധിച്ച് ആരാധകരുടെ സ്‌നേഹവും ബഹുമാനവുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്.

Advertisements

താരജീവിതത്തില്‍ ഒരിക്കലും ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് ആരാധകര്‍ എന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകരുടെ സ്‌നേഹം അതിരുകടക്കാറുണ്ട്. അത്തരത്തില്‍ തന്നെ അതിരുകടന്ന് സ്‌നേഹിക്കുന്ന ഒരു ആരാധകനെ കുറിച്ച് ഹണി റോസ് ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ സംസാരിച്ചിരുന്നു.

Also Read: ”ഇതെന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ?” ; കുഞ്ഞുടുപ്പില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ആരാധകന്‍, ജയറാമിന്റെ മകള്‍ മാളവികയുടെ കലക്കന്‍ മറുപടി ഇങ്ങനെ!

തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകനെ കുറിച്ചാണ് താരം പറഞ്ഞത്. തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരമായി വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട് ആ അമ്പലത്തിലെ പ്രതിഷ്ഠ താന്‍ ആണെന്നുമാണ് ഹണി റോസ് പറഞ്ഞത്.

എന്നാല്‍ ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഹണി പറയുന്നത്. ഈ സംഭവം പിന്നീട് വലിയ വാര്‍ത്തയായിരുന്നു. സോഷ്യല്‍മീഡിയ ഒന്നങ്കം ഹണിയുടെ വാക്കുകള്‍ ഏറ്റെടുത്തിരുന്നു.

ഇതിന് പിന്നാലെ തന്റെ പേരിലും ആരാധകന്‍ അമ്പലം പണിതിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ താരം സൗപര്‍ണ്ണിക. തമിഴ്‌നാട്ടില്‍ തന്റെ പേരില്‍ അമ്പലമുണ്ടെന്നും അവിടുത്തെ പ്രതിഷ്ഠ താനാണെന്നുമായിരുന്നു സൗപര്‍ണ്ണിക പറയുന്നത്.

ഹണി റോസ് അമ്പലത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ചിലര്‍ പരിഹസിച്ചുവെന്നും ഇത് അങ്ങനെ തമാശയായി തള്ളിക്കളയേണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ സൗപര്‍ണിക പറയുന്നു. തന്നെ കഴിഞ്ഞ 15 വര്‍ഷമായി പാണ്ടി എന്നു പറയുന്നൊരാള്‍ വിളിക്കാറുണ്ടെന്നും ഹണി റോസിനോട് പറയുന്ന അതേ കാര്യങ്ങള്‍ തന്നോടും പറയാറുണ്ടെന്നും നടി പറയുന്നു.

Also Read: സാറ ടെണ്ടുല്‍ക്കറുമായി വേര്‍പിരിഞ്ഞു, പിന്നാലെ സാറ അലിഖാനുമായി പ്രണയത്തിലായി ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്‍, ഒരു സാറയില്‍ നിന്നും മറ്റൊരു സാറയിലേക്കെന്ന് സോഷ്യല്‍മീഡിയ

തന്റെ ജന്മദിനം, ആനിവേഴ്‌സറി, തന്റെ ബന്ധുക്കളുടെ ജന്മദിനം ഒക്കെ അദ്ദേഹം ആഘോഷിക്കുകയും പായസമുണ്ടാക്കുകയും ചെയ്യാറുണ്ട് എന്നാണ് പാണ്ടി പറയുന്നതെന്നും തന്നെ ഇഷ്ടപ്പെട്ട് തനിക്ക് വേണ്ടി അമ്പലം വരെ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇയാള്‍ പറയാറുണ്ടെന്നും സൗപര്‍ണ്ണിക പറയുന്നു.

ഇക്കാര്യം പറഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ തന്നെ സ്ഥിരം കളിയാക്കാറുണ്ട്. പാണ്ടിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് ഹണി പറയുന്നത്. പക്ഷെ താന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ചെന്നൈയില്‍ ഒരു പരിപാടിയ്ക്ക് പോയപ്പോഴാണ് കണ്ടതെന്നും സൗപര്‍ണ്ണിക കൂട്ടിച്ചേര്‍ത്തു.

പാണ്ടിയുടെ ഫോട്ടോയും എന്റെ കയ്യിലുണ്ട്. അദ്ദേഹം എല്ലാ ദിവസവും രാവിലെ എനിക്ക് മെസേജ് അയക്കും. എങ്കള്‍ ഗ്രാമത്തിന്‍ കടവുള്‍, അമ്മ, കുമ്പിടറേന്‍, കാലൈ വണക്കം എന്നൊക്കെ പറഞ്ഞായിരുന്നു മെസ്സേജുകള്‍. ഒരു ആരാധകന്‍ നമ്മളെ സനേഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും സന്തോഷമുള്ള കാര്യമാണ് എന്നും സൗപര്‍ണിക കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചെന്നൈ സ്വദേശി, പാണ്ടി എന്ന പേര്, പറയുന്ന കാര്യങ്ങളൊക്കെ ഒരുപോലെ ആയപ്പോള്‍ ഹണിയെ വിളിക്കുന്ന ആ പാണ്ടി തന്നെ അല്ലേ ഈ പാണ്ടിയെന്ന് തോന്നുന്നുണ്ടെന്നും സൗപര്‍ണിക പറയുന്നു.

Advertisement