അയാള്‍ ചതിക്കുകയായിരുന്നു, എന്റെ പണവും സ്വത്തും തട്ടിയെടുത്ത് മാനസികമായി തളര്‍ത്തി, സത്യത്തില്‍ അന്ന് നടന്നത് വിവാഹമല്ല വെറും ഫോട്ടോഷൂട്ട് മാത്രമായിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമല പോള്‍

843

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ് മലയാളി താരസുന്ദരി അമല പോള്‍. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോള്‍ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകള്‍ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ ശ്രദ്ധ നേടിയത്. മലയാളികള്‍ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകര്‍ ഏറെയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, റണ്‍ ബേബി റണ്‍, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലാ പോള്‍ അഭിനയിച്ചിട്ടുണ്ട്.

Advertisements

തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ലക്ഷ കണക്കിന് ഫോളോവേഴ്സാണ് അമലയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്, അത്കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

Also Read: ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് പിന്നാലെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു, ഒന്നിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല, ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് അനുശ്രീ

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടി അമല പോളിന്റെ വിവാഹം. നടി തമിഴിലെ പ്രശസ്ത സംവിധായകന്‍ എ എല്‍ വിജയിയുമായി പ്രണയത്തില്‍ ആകുകയും ശേഷം വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാല്‍ ഈ ദാമ്പത്യജീവിതം ഏറെ കാലം നീണ്ടിനിന്നില്ല.

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം നിരവധി ഗോസിപ്പുകളാണ് താരത്തെക്കുറിച്ച് പ്രചരിച്ചത്. അമല വീണ്ടും ഭവ്‌നിന്ദര് സിങ് എന്ന ആളുമായി രഹസ്യ വിവാഹം ചെയ്തു എന്ന വാര്‍ത്തയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

വിവാഹചിത്രങ്ങള്‍ ഭവ്‌നിന്ദര്‍ തന്നെയാണ് അന്ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ വൈറലായിട്ടും അന്ന് ഇക്കാര്യത്തില്‍ അമല ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഭവ്‌നിന്ദര്‍ സിങ്ങിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍.

Also Read: ഹണി റോസിന് മാത്രമല്ല, പാണ്ടി എന്റെ പേരിലും അമ്പലമുണ്ടാക്കിയിട്ടുണ്ട്, തെളിവുകള്‍ നിരത്തി നടി സൗപര്‍ണ്ണിക

നടിയുടെ പരാതിയില്‍ വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് ഗായകനായ ഭവ്‌നിന്ദറിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു അമലയുടെ പരാതി. തങ്ങള്‍ ഇരുവരും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നുവെന്നും പക്ഷെ അയാള്‍ ചതിക്കുക ആയിരുന്നുവെന്നും അമല പരാതിയില്‍ പറയുന്നു.

ഭവ്‌നിന്ദര്‍ തന്റെ പണവും സ്വത്തും ദുരുപയോഗം ചെയ്തത് തന്നെ മാനസികവും സാമ്പത്തികവുമായി സമ്മര്‍ദ്ദത്തിലാക്കി. സോഷ്യല്‍മീഡിയയില്‍ അന്ന് പ്രചരിച്ച ആ വിവാഹ ചിത്രങ്ങള്‍ തങ്ങളുടെ വിവാഹത്തിന്റേത് അല്ലെന്നും ഒരു ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ ആണെന്നും നടി പറയുന്നു.

ഈ ചിത്രങ്ങള്‍ അയാള്‍ തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നും തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്നും ഭവ്‌നിന്ദറിനെതിരെ നല്‍കിയ പരാതിയില്‍ അമല പോള്‍ പറയുന്നു.

Advertisement