ആണും പെണ്ണും കുട്ടികളും അടങ്ങുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം മികച്ച റോൾ മോഡൽ, തന്നെ കുറിച്ച് പറയുന്നത് കേട്ട് പൊതുവേദിയിൽ വിങ്ങിപ്പൊട്ടി ഭാവന, കണ്ണുനിറഞ്ഞ് സദസ്സ്

333

കമൽ ഒരുക്കിയ നമ്മൾ എന്ന സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ നടിയായി മാറിയ താരസുന്ദരിയാണ് ഭാവന. അതേ സമയം ഏതാനം വർഷങ്ങൾക്ക് മുമ്പ് ജീവിതം തന്നെ മാറി മറിഞ്ഞൊരു നടി കൂടിയാണ് ഭാവന.

അതിൽ നീതി തേടിയുള്ള നിയമ പോരാട്ടത്തിൽ ആണെങ്കിലും ഭാവനയുടെ മാറിയ ജീവിതം നടിയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു വേദനയാണ്. ആ സംഭവത്തിന് ശേഷം പണ്ട് ലഭിച്ചതിന്റെ ഇരട്ടി സ്‌നേഹമാണ് ഭാവനയ്ക്ക് ആരാധകരും സിനിമാ പ്രേമികളും ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്നത്.

Advertisements

36 കാരിയായ ഭാവന ഇപ്പോൾ മലയാള സിനിമയിൽ വീണ്ടും സജീവം ആകാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി അഞ്ച് വർഷത്തിന് ശേഷം ഒരു മലയാള സിനിമയിൽ താരം അഭിനയിച്ചു. യുവ നടൻ ഷറഫുദ്ദീൻ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലാണ് ഭാവന നായികയാകുന്നത്.

Also Read
ഭീഷണിപ്പെടുത്തി വഞ്ചിച്ചു, അമല പോളിന്റെ പരാതിയിൽ മുൻ പങ്കാളി അറസ്റ്റിൽ, ഞെട്ടി ആരാധകർ

ആദിൽ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. നിറചിരിയോടെ നായകൻ ഷറഫുദ്ദീനൊപ്പം ഇരിക്കുന്ന ഭാവനയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്.

അരുൺ റുഷ്ദിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
വരികൾ എഴുതുന്നത് വിനായക് ശശികുമാറാണ്.

ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .ഷെയ്ൻ നിഗമാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. ഇഒ എലിയാവൂ കോഹൻ എന്ന ജൂതനായിട്ടാണ് ഷെയ്ൻ അഭിനയിക്കുന്നത്.

ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തും. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഉദ്ഘാടനവും മറ്റുമായി തിരക്കിലാണ് ഭാവന. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് പൊതുവേദിയിൽ വിങ്ങിപ്പൊട്ടി കരയുന്ന ഭാവനയുടെ ഒരു വീഡിയോ ആണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന ഒരു ചടങ്ങിൽ ഭാവന വികാരഭരിതയായതിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിന് കോഴിക്കോട് എത്തിയത് ആയിരുന്നു ഭാവന. ചടങ്ങിലേക്ക് ഭാവനയെ സ്വാഗതം ചെയ്തു കൊണ്ട് പരിപാടിയുടെ സംഘാടകരിൽ ഒരാൾ പറഞ്ഞ വാക്കുകൾ കേട്ടാണ് ഭാവന വിങ്ങിപ്പൊട്ടുന്നത്.

Also Read
ഹണി റോസിന് മാത്രമല്ല, പാണ്ടി എന്റെ പേരിലും അമ്പലമുണ്ടാക്കിയിട്ടുണ്ട്, തെളിവുകള്‍ നിരത്തി നടി സൗപര്‍ണ്ണിക

ഭാവന ഒരു മികച്ച റോൾ മോഡലാണ് കേരളത്തിന് അകത്തും പുറത്തുമുള്ള വീടകങ്ങളിലെ ആണും പെണ്ണും കുട്ടികളും അടങ്ങുന്ന മില്യൺ കണക്കിനു പേർക്ക് പ്രചോദനവുമായി മാറുന്ന വ്യക്തിയാണ് എന്നാണ് പ്രസംഗത്തിനിടെ ഒരാൾ വേദിയിൽ പറഞ്ഞത്. ഇതോടെ ആണ് ഭാവന വൈകാരികമായി മാറിയത്. പിന്നീട് വളരെ പാടുപെട്ട് തന്റെ കണ്ണുനീർ മറയ്ക്കാൻ ഭാവന ശ്രമിക്കുക ആയിരുന്നു.

ഈ കാഴ്ച കണ്ടവരൊക്കെ സ്‌നേഹാർദ്രമായി ഭാവനയെ നോക്കിയിരിക്കുക ആയിരുന്നു. ഇതേ ചടങ്ങിൽ വെച്ച് കോഴിക്കോടിന്റെ മേയർ ബീനാ ഫിലിപ്പ് ഭാവനയെക്കുറിച്ച് സംസാരിച്ചതും ശ്രദ്ധ നേടിയിരുന്നു. പൊതുവേദിയിലും ഇത്തരം പരിപാടികളും വളരെ വർഷങ്ങൾക്ക് ശേഷം കുറച്ച് മാസം മുമ്പാണ് ഭാവന പങ്കെടുത്ത് തുടങ്ങിയത്.

വർഷങ്ങൾക്ക് ശേഷം ഭാവന ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ ഐഎഫ്എഫ്‌കെ സമാപന ചടങ്ങിലാണ്. അടുത്തിടെ ആയി ഉദ്ഘാടന വേദികളിലും പൊതു പരിപാടികളിലും ഭാവന തുടർച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്.

മനപൂർവം താൻ മലയാള സിനിമയിൽ നിന്നും വിട്ടുനിന്നതാണെന്ന് മുമ്‌ബൊരിക്കൽ അഭിമുഖത്തിൽ ഭാവന പറഞ്ഞിരുന്നു. മലയാളത്തിൽ നിന്നും വിട്ടുനിന്നെങ്കിലും ഭാവന കന്നടയിലും മറ്റും നിരന്തരമായി സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു.

Also Read
ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് പിന്നാലെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു, ഒന്നിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല, ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് അനുശ്രീ

Advertisement