ഒരു രാത്രി എന്നോടൊപ്പം കിടക്കാൻ എത്രയാണ് ചാർജെന്ന് ഞരമ്പൻ, കിടിലൻ മറുപടി നൽകി മീര വാസുദേവ്, പൊളിയെന്ന് ആരാധകർ

4846

മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ബ്ലസ്സി ചിത്രത്തിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്.
അന്യഭാഷാ നടിയാണെങ്കിലും തന്മാത്ര എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മീരാ വാസുദേവിനെ മലയാളികൾഏറ്റെടുക്കക ആയിരുന്നു. ഇപ്പോൾ മലയാളത്തിന്റെ മിനി സ്‌ക്രീനിന്റെയും സ്വന്തം താരമാണ് മീരാ വാസുദേവ്.

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിലൂടെ ആണ് താരം ഇപ്പോൾ മിനി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നത്. പരമ്പര സംപ്രേക്ഷണം ആരംഭിച്ച കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ മീരാ വാസുദേവിന് നിറഞ്ഞ കൈയ്യടി ആയിരുന്നു ലഭിച്ചിരുന്നത്.

Advertisements

മീരാ വസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ടിആർപിയിൽ എപ്പോഴും ഒന്നാം സ്ഥാനം നേടാറുണ്ട് മീരയുടെ സുമിത്ര. തന്മാത്ര എന്ന ചിത്രത്തിന് ശേഷം നിരവധി മിനിസ്‌ക്രീൻ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Also Read
ആണും പെണ്ണും കുട്ടികളും അടങ്ങുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം മികച്ച റോൾ മോഡൽ, തന്നെ കുറിച്ച് പറയുന്നത് കേട്ട് പൊതുവേദിയിൽ വിങ്ങിപ്പൊട്ടി ഭാവന, കണ്ണുനിറഞ്ഞ് സദസ്സ്

കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കനൽ പൂവ് എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് താരം ആയിരുന്നു. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന കുടുംബവിളക്കിൽ ഇപ്പോൾ മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ട താരമാണ് എങ്കിലും അന്യഭാഷ നടി എന്ന വിശേഷണം ഇപ്പോഴും താരത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ അഭിനയ ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടു പോകുമ്പോഴും ജീവിതത്തിൽ ഉണ്ടായ പരാജയത്തെ കുറിച്ച് പലപ്പോഴും മീരാ വാസുദേവ് വാചാല ആയിട്ടുണ്ട്.

രണ്ടു വിവാഹം കഴിച്ചെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണ് അതൊക്കെ എന്ന് ഇതിനു മുൻപ് മീര തുറന്നു പറഞ്ഞിരുന്നു. വിവാഹ ബന്ധം വേർ പെടുത്തുമ്പോൾ സമൂഹത്തിനു മുൻപിൽ സ്ത്രീകൾ മാത്രമാണ് പ്രശ്നക്കാർ.

അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ല എന്നും അന്ന് മീരാ വാസുദേവ് പഞ്ഞിരുന്നു. ആദ്യ ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ ഉ പ ദ്ര വ ങ്ങൾ നേരിടേണ്ടി വന്നു. ജീ വ നു തന്നെ ഭീ ഷണി ആകും എന്ന് തോന്നിയപ്പോഴാണ് ആ വിവാഹ ബന്ധം വേർപെടുത്തിയത് എന്നും 2012 ൽ രണ്ടാമതും വിവാഹിതയായിരുന്നു എന്നും മീരാ വാസുദേവ് പറഞ്ഞിരുന്നു.

Also Read
ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് പിന്നാലെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു, ഒന്നിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല, ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് അനുശ്രീ

മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് കൊണ്ട് ആ ബന്ധവും വേർപിരിയുക ആയിരുന്നു. എന്നാൽ ഇപ്പോൾ കഴിഞ്ഞ അഞ്ചു വർഷമായി മകൻ ആണ് തന്റെ ലോകമെന്ന് താരം വ്യക്തമാക്കുന്നു.കാലം കടന്നു പോകുന്നതായി പ്രേക്ഷകന് തോന്നാത്തവിധം ഇപ്പോഴും ചെറുപ്പമായി നില നിൽക്കുകയാണ് താരം.

ആ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് ഇതിനോടകം നിരവധി പേർ താരത്തോട് ചോദിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്ന മെസേജിന് കിടിലൻ മറുപടി നൽകിയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹലോ മീര മാഡം ഒരു രാത്രി എന്നോടൊത്തു പങ്കിടാൻ നിങ്ങളെ ലഭിക്കുമോ, ലഭിക്കുമെന്നാണെങ്കിൽ എത്രയാണ് നിങ്ങളുടെ ഒരു രാത്രിയ്ക്കുള്ള ചാർജ് എന്നായിരുന്നു ഒരാൾ മെസേജ് അയച്ചത്. ഇതിനെതിരെ താരം ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഹലോ ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ, എനിക്ക് വരുന്ന അധിക്ഷേപകരമായ മെസ്സേജുകൾ ഞാൻ പോസ്റ്റ് ചെയ്യും.

ഞാൻ ഒരു നടി, ഒരു എഴുത്തുകാരി, ഒരു ഫിറ്റ്നസ് പ്രേമി എന്ന നിലയിൽ 1997 മുതൽ ഒരു പ്രൊഫഷണൽ ആയി ജോലി നോക്കുന്നു. ദയവു ചെയ്തു നിങ്ങളുടെ അത്തരം ആവശ്യങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ പ്രൊഫഷണലുകളുമായി ബന്ധപ്പെടുക. അല്ലെങ്കിൽ നിങ്ങളുടെ ഭാര്യ മകൾ, അമ്മ, സഹോദരി പോലുള്ള വീട്ടിലെ സ്ത്രീകളോട് ഈ ആവശ്യങ്ങൾക്ക് ബന്ധപ്പെടാൻ ശ്രമിക്കുക.

Also Read
ഹണി റോസിന് മാത്രമല്ല, പാണ്ടി എന്റെ പേരിലും അമ്പലമുണ്ടാക്കിയിട്ടുണ്ട്, തെളിവുകള്‍ നിരത്തി നടി സൗപര്‍ണ്ണിക

ഒരു നല്ല ദിവസം ആശംസിക്കുന്നു സർ! എന്നായിരുന്നു താരത്തിന്റെ മറുപടി. മെസേജിന്റെ സ്‌ക്രീൻ ഷോട്ടും താരം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന്റെ ഈ കിടിലൻ മറുപടിയെ അനുകൂലിച്ച് രംഗത്ത് എത്തിയത്.

Advertisement