Home Entertainment Celebrities

വിജയ് മാധവിന്റെ കൈയ്യിലുള്ള പെൺകുട്ടികളുടെ ലിസ്റ്റിൽ ഞാൻ ഇല്ലായിരുന്നു; ഉമ്മ വെക്കുന്നത് മാഷിന് ഇഷ്ടമല്ലെന്നും ഭാര്യ ദേവിക നമ്പ്യാർ

302

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭർത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയിൽ ആയിരുന്നു ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും വിവാഹം ചെയ്തത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകൾ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരും അച്ഛനും അമ്മയും ആവാൻ പോകുന്നു. പുതിയ വ്‌ളോഗ് വീഡിയോയിലൂടെയാണ് സന്തോഷ വാർത്ത താരങ്ങൾ പുറത്തുവിട്ടത്. ഇത്രനാളും വീഡിയോ ചെയ്യാത്തത്തിന്റെ കാരണക്കാരൻ ഞാനല്ല, പക്ഷെ ആ ഗർഭത്തിന്റെ ഉത്തരവാദി ഞാനാണ് എന്നാണ് വിജയ് മാധവ് പറയുന്നത്. എന്തുകൊണ്ട് ഈ കഴിഞ്ഞ രണ്ട് രണ്ടര മാസം വീഡിയോ ഒന്നും ചെയ്തില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗായകൻ.

Advertisements

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമാണ് ദേവിക നമ്പ്യാർ. രാക്കുയിൽ സീരിയലിലൂടെ ശ്രദ്ധ നേടിയ താരത്തിന് നിരവധി ആരാധകരാണ് സോഷ്യൽമീഡിയയിലുള്ളത്. റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകനായ വിജയ് മാധവാണ് ദേവികയെ ജീവിത സഖിയാക്കിയത്. മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തിൽ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങൾ വിവാഹിതരാകാൻ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

ALSO READ- വിവാഹ വാർഷികത്തിന് സർപ്രൈസ് ഗിഫ്റ്റ് നൽകാൻ പണമില്ല; അന്ന് സഹായിച്ചവരെ ഇന്നും മറക്കില്ല; ഏഴാം വിവാഹ വാർഷികത്തിനിടെ ജീവയുടെ വാക്കുകൾ വൈറൽ

പരിണയമെന്ന പരമ്പരയിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ദേവിക വിജയിയെ പരിചയപ്പെട്ടത്. അഭിനയം മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ച പരമ്പരയ്ക്കായി ഗാനം ആലപിച്ചിരുന്നു. അന്ന് പാട്ട് പഠിക്കാനായി പോയപ്പോഴാണ് വിജയിയെ ദേവിക പരിചയപ്പെട്ടതും സുഹൃത്താക്കിയതും. ‘ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളാണ് റിയാലിറ്റി ഷോ സമ്മാനിച്ചത്. പെട്ടെന്നായിരുന്നു പ്രശസ്തനായി മാറിയത്. കുറേ ആരാധികമാരൊക്കെയുണ്ടായിരുന്നു. അന്നൊന്നും ആരുമായി പ്രണയമുണ്ടായിരുന്നില്ല. എന്റെ സ്വഭാവം വെച്ച് അങ്ങനെ പ്രണയം വർക്കൗട്ടാവില്ലെന്നായിരുന്നു’-വിജയ് മാധവ് പ്രണയത്തെ കുറിച്ച് മുമ്പ് പറഞ്ഞതിങ്ങനെ.

ഇപ്പോഴിത ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ പരിപാടി പറയാം നേടാമിൽ അതിഥികളായി എത്തിയപ്പോൾ ഇരുവരും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ‘ഞാൻ മുമ്പ് വിജയ് മാധവിന്റെ കൈയ്യിലുള്ള പെണ്ണുങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. മാത്രമല്ല ഉമ്മ വെക്കുന്നതൊന്നു വിജയിക്ക് താൽപര്യമില്ലെന്നും’ ദേവിക പറഞ്ഞു. ദേവികയുടെ കുസൃതി നിഞ്ഞ സംസാരം വളരെ രസത്തോടെയാണ് വിജയിയും കേട്ടിരുന്നത്. ഇപ്പോൾ ഇരുവരും അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ്. ദേവിക ഗർഭിണിയാണെന്ന വിവരം വിജയ് തന്നെയാണ് തന്റെ യുട്യൂബ് ചാനൽ വഴി തങ്ങളുടെ ആരാധകരെ അറിയിച്ചത്. ‘വീഡിയോ ചെയ്യാത്തത്തിന്റെ കാരണക്കാരൻ ഞാനല്ല. പക്ഷെ ഈ ഗർഭത്തിന് ഉത്തരവാദി ഞാനാണ്’ എന്നാണ് വിജയ് മാധവ് പറഞ്ഞത്.

ALSO READ-ഇപ്പോഴും സിനിമ-സീരിയൽ വേർതിരിവ് ഉണ്ട്; മഞ്ജു പിള്ളയും ബീന ആന്റണിയും ഇരകൾ; സീരിയൽ താരങ്ങളെ സിനിമയിൽ മാറ്റി നിർത്തുന്നു; എന്തിനെന്ന് ചോദ്യം ചെയ്ത് സ്വാസിക

‘ഇത്രയും നാൾ എന്തുകൊണ്ട് വ്‌ളോഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേർ ചോദിച്ചു. അതിന് യഥാർത്ഥ കാരണം ഞാനല്ല, നായികയാണ്. നായിക ഗർഭിണിയാണ്.’ ന്ന് വിജയ് മാധവ് പറഞ്ഞപ്പോൾ ഉടൻ ദേവിക ഇടപെട്ടു, ‘പിന്നെ മറ്റാരാണ് കാരണക്കാരൻ’ എന്ന് ആളുകൾ ചോദിയ്ക്കും. ഈ ഗർഭത്തിന്റെ കാരണക്കാരൻ ഞാൻ തന്നെയാണ്, പക്ഷെ വീഡിയോ ഇടാത്തതിന്റെ കാരണക്കാരി ആരാണെന്നാണ് ഞാൻ പറഞ്ഞത് എന്ന് വിജയ് തിരുത്തി.

ആദ്യത്തെ ഗർഭം ചിലർക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. ഛർദ്ദിയോട് ചർദ്ദിയാണ്. കഴിയ്ക്കുക, ഛർദ്ദിക്കുക, കിടക്കുക എന്നതാണ് ഇപ്പോഴത്തെ ദേവികയുടെ അവസ്ഥ. വ്‌ളോഗ് ചെയ്യാൻ പോയിട്ട് എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റുന്നില്ല. ഒന്നൊന്നര മാസം എങ്ങിനെ ഞാൻ വീട്ടിൽ തന്നെ ഇങ്ങനെ കിടന്നു എന്ന് എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല എന്നാണ് ദേവിക പറയുന്നത്.

അതേസമയം, അടുത്തിടെ വർഷങ്ങൾ പഴക്കമുള്ള ദേവികയ്‌ക്കൊപ്പമുള്ള വിജയ് മാധവിന്റെ ഫോട്ടോ വൈറലായിരുന്നു. ‘ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു. എന്റെ സുഹൃത്ത് സുദീപേട്ടൻ കഴിഞ്ഞ ദിവസം അയച്ചുതന്നതാണ് ഈ ചിത്രം.

2012ൽ ഒരു വാലെന്റൈൻസ് സ്‌പെഷ്യൽ ആൽബത്തിന്റെ റെക്കോർഡിങ് വേളയിൽ ഈ പടം എടുത്തപ്പോൾ സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന്. ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും കരുതിയിരുന്നില്ല’- എന്നാണ് വിജയ് മാധവ് കുറിച്ചത്.

Advertisement