ഇപ്പോഴും സിനിമ-സീരിയൽ വേർതിരിവ് ഉണ്ട്; മഞ്ജു പിള്ളയും ബീന ആന്റണിയും ഇരകൾ; സീരിയൽ താരങ്ങളെ സിനിമയിൽ മാറ്റി നിർത്തുന്നു; എന്തിനെന്ന് ചോദ്യം ചെയ്ത് സ്വാസിക

456

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ്. അത്യാവശ്യം ബോൾഡ് കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറാണെന്നും അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ലെന്നും തുറന്ന് പറഞ്ഞ അപൂർവ്വം നായികമാരിൽ ഒരാൾ കൂടിയാണ് സ്വാസിക.

താൻ അഭിനയിച്ച കുടുക്ക് 2025, ചതുരം തുടങ്ങി പുതിയ സിനിമകളുമായി ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കകയാണ് നടി. തന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളെ കുറിച്ചും നടി തുറന്നു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. ആളുകളുടെ ആറ്റിറ്റിയൂഡ് മാറിയാൽ തന്നെ പ്രശ്‌നങ്ങളൊക്കെ അവസാനിക്കും എന്നാണ് സ്വാസിക പറയുന്നത്. ഞാൻ ഇതുവരെ വിവാദങ്ങളിൽ പ്രതികരിച്ച് തുടങ്ങിയിട്ടില്ല. നെഗറ്റീവ് കമന്റുകളൊക്കെ കാണുന്നുണ്ടെങ്കിലും അതൊക്കെ വിട്ട് കളയുകയാണെന്നും താരം പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ സിനിമാ രംഗത്ത് സീരിയിൽ നിന്നും എത്തിയവരോടുള്ള വേർതിരിവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സ്വാസിക. സീരിയൽ-സിനിമ എന്ന വേർ തിരിവ് ഉണ്ടെന്നാണ് സ്വാസിക പറയുന്നത്. മാത്രമല്ല സീരിയലിൽ അഭിനയിക്കുന്ന മിക്കവർക്കും സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടാറില്ലെന്നാണും സ്വാസിക പറയുന്നു.

ALSO READ- വീട്ടുകാർ അറിഞ്ഞില്ലെങ്കിലും അത് നാട്ടുകാർ അറിഞ്ഞു; എന്നെ സ്‌നേഹിച്ചാൽ തിരിച്ചും സ്‌നേഹിക്കും, വെറുപ്പിച്ചാൽ തിരിഞ്ഞു നോക്കില്ല; ഒരുപാട് തേപ്പ് കിട്ടിയിട്ടുണ്ടെന്നും അമൃത ഗണേശ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

‘സീരിയലിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന് അസാധാരണമായ പ്രകടനങ്ങൾ കാഴ്ച്ചവെച്ച അഭിനേതാക്കൾ നമ്മുടെ ഇടയിലുണ്ട്. അതുകൊണ്ട് തന്നെ മാറ്റി നിർത്തുന്നതിന് പകരം അവർക്ക് അത് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നറിയാൻ ഒരു കഥാപാത്രത്തെ അവരിൽ വിശ്വസിച്ച് ഏൽപ്പിക്കണം. സീരിയൽ സിനിമ എന്ന വേർതിരിവ് ഇപ്പോഴും ഉണ്ട്. പക്ഷെ ഭാഗ്യവശാൽ എനിക്ക് അത് അനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷെ ഇപ്പോഴും ആ വേർതിരിവ് നിലനിൽക്കുന്നുണ്ട്. സീരിയലിൽ അഭിനയിക്കുന്ന ഒട്ടുമിക്ക കലാകാരന്മാർക്കും സിനിമയിൽ പ്രവർത്തിക്കാൻ അവസരം കിട്ടാറില്ല’-എന്നും സ്വാസിക പറയുന്നു.

ഇടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാസിക ഇക്കാര്യം തുറന്നടിച്ചത്. സീരിയലുകളിൽ അഭിനയിക്കുന്ന രീതി സിനിമയിലെ അഭിനയത്തിൽ നിന്ന് വ്യത്യസ്തമാണെന്നത് ശരിയാണ്, എന്നാൽ രണ്ടിന്റെയും അടിസ്ഥാനം എന്നുപറയുന്നത് അഭിനയം തന്നെയല്ലേയെന്നും ആണ് സ്വാസിക ചോദിക്കുന്നത്. അവരെ വളരെ എളുപ്പത്തിൽ സംവിധായകന് വേണ്ടത് പോലെ അഭിനയിപ്പിക്കാൻ സാധിക്കുമെന്നാണ് സ്വാസിക പറയുന്നത്. സിനിമയിലും സീരിയലിലും ഒരുപോലെ പ്രവർത്തിക്കാൻ ആരംഭിച്ചത് മുതൽ എങ്ങനെ അഭിനയം വ്യത്യസ്തപ്പെടുത്തണം എന്ന് ഞാൻ കണ്ടെത്തി. അതൊരു കഠിനമായ ദൗത്യമൊന്നുമല്ലെന്നും താരം പറയുന്നുണ്ട്.

ALSO READ- മീശക്കാരന് പിന്നാലെ വീണുടഞ്ഞ് റീൽസിലെ താരദമ്പതികളും; ഹണിട്രാപ്പിലെ നായിക വീട്ടമ്മ, പഠിച്ചത് ഏവിയേഷനെന്ന് ദേവു, ഉഡായിപ്പ് അറിഞ്ഞ് കണ്ണുതള്ളി ആരാധകർ

മലയാള സിനിമയിൽ സ്വഭാവ നടന്മാർ കുറവാണെന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്, പക്ഷേ എന്തുകൊണ്ടാണ് ടെലിവിഷൻ അഭിനേതാക്കളിലേക്ക് ഈ അവസരങ്ങൾ എത്താത് എന്നാണ് സ്വാസിക ചോദിക്കുന്നത്. അതേസമയം സിനിമയിൽ നിന്നും സീരിയലിലെത്തിയ ശേഷം ചിലർക്ക് അവസരം കുറഞ്ഞതായും സ്വാസിക പറയുന്നുണ്ട്.

ബീന ആന്റണിയെ പോലെ, മഞ്ചു പിള്ളയെ പോലെ ടെലിവിഷനിൽ എത്തിയതിന് ശേഷം സീരിയൽ അഭിനേതാക്കൾ എന്ന ലേബൽ അവർക്ക് ലഭിക്കുകയും സിനിമകളിൽ അവസരങ്ങൾ കുറയുകയും ചെയ്തുവെന്നാണ് സ്വാസിക അഭിപ്രായപ്പെട്ടത്. ‘ഹോം’ എന്ന ചിത്രത്തിലൂടെ മഞ്ജു പിള്ള വീണ്ടും എത്തിയതും സ്വാസിക ചൂണ്ടിക്കാണിക്കുന്നു.

ബീന ആന്റണിയ്ക്കാണെങ്കിൽ അനായാസമായി ഹാസ്യം ചെയ്യാനും, പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്യാനും വില്ലത്തി കഥാപാത്രം ചെയ്യാനും കഴിയും. ഇവരെ പോലെ തന്നെ ദേവി ചന്ദനയും അനു ജോസഫും മികച്ച കഴിവുള്ളവരാണ്. എന്നാൽ എന്തുകൊണ്ടാണ് ഈ വേർതിരിവ് എന്ന് എനിക്കറിയില്ലെന്നും സ്വാസിക പറയുന്നു. ഈ വേർ തിരിവ് നിർഭാഗ്യമാണെന്നാണ് താരത്തിന്റെ അഭിപ്രായം.

Advertisement