Home Entertainment Celebrities

ഭർത്താവ് മതിയെന്ന് പറയുന്നത് വരെ തുടരാനാണ് തീരുമാനം; അത് ഈയടുത്ത് ഒന്നും നിർത്തില്ലെന്ന് നടി സജിത ബേട്ടി

392

ഒരു കാലത്ത് മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിന്നിരുന്ന നടിയാണ് സജിതാ ബേട്ടി. ബാല താരമായി സിനിമയിലേക്ക് എത്തിയ സജിതാ ബേട്ടി നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയിരുന്നു. പിന്നീട് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ ആയി മാറുക ആയിരുന്നു താരം.

ബാലതാരമായി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് സജിത ബേട്ടി കാഴ്ച വെച്ചത്. കുട്ടിത്തം തുളുമ്പുന്ന മുഖവും നിഷ്‌കളങ്കമായ വിടർന്ന കണ്ണുകളുമായി അഭിനയത്തിൽ നിറഞ്ഞ് നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

Advertisements

അതേ സമയം പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങളായിരുന്നില്ല സജിത ബേട്ടി കൈകാര്യം ചെയ്തിരുന്നത്. വില്ലത്തി വേഷങ്ങളിലൂടെ ആണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ഇടയ്ക്ക് ഗ്ലാമർ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരിൽ നിറഞ്ഞ് നിന്നിരുന്നു. 2012 ൽ വിവാഹം കഴിഞ്ഞ സജിത ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്നു.

ALSO READ- മാർക്ക് കുറഞ്ഞതിന്റെ പേരിൽ 16 വർഷം മുൻപ് ഇറക്കിവിട്ട അതേ സ്‌കൂളിൽ ഓണത്തിന് അതിഥിയായി എത്തി റോബിൻ; മാസ് എൻട്രിക്ക് കൈയ്യടിച്ച് ആരാധകർ

കുടുംബമാണ് ഇപ്പോൾ സജിതയ്‌ക്കെല്ലാം. മകൾക്കും ഭർത്താവിനുമൊപ്പം ജീവിതം ആഘോഷിക്കുന്ന സജിതാ ബേട്ടി വീണ്ടും അഭിനയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.താരം അഭിനയിച്ച എല്ലാ സീരിയലുകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലിൽ അഭിനയിക്കുമ്പോൾ എക്കാലവും വലിയ താര പദവി ലഭിച്ചിട്ടുണ്ടെന്നും ഇനിയും തനിക്ക് അങ്ങനെ തന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷയെന്നും സജിത പറയുന്നു.

ഇപ്പോൾ ഭർത്താവിനും കുഞ്ഞിനും ഒപ്പം ജീവിതം ആസ്വദിക്കുകയാണ് സജിത. താരം വീണ്ടും അഭിനയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. സജിത അഭിനയിച്ച സീരിയലുകളിലെ വേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. സീരിയലിൽ അഭിനയിക്കുന്ന സമയത്ത് വലിയ താര പദവി ലഭിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷയെന്നും സജിത പറഞ്ഞു. സിനിമയിലും സീരിയലിലും ഇപ്പോൾ സജീവമല്ലെങ്കിലും ഇപ്പോൾ അവിടെ ഒരു ഗ്യാപ്പ് ഫീൽ ചെയ്യാറില്ല എന്നും പറഞ്ഞു. താൻ ഗർഭിണിയായിരുന്നപ്പോഴാണ് സീത സീരിയലിൽ അഭിനയിച്ചിരുന്നതെന്നും അതിനു ശേഷമാണ് താൻ ഇടവേള എടുത്തതെന്നും നടി പറയുന്നുണ്ട്.

ALSO READ- ഞാൻ ആറ് മാസമായി വീട്ടിൽ പോയിട്ട്, സാമ്പത്തികമാണ് കാരണം, കുഞ്ഞിന്റെ പേരിലാണ് ഇപ്പോൾ പ്രശ്‌നം; വിവാഹ മോചന വാർത്തയിൽ തുറന്നടിച്ച് ജിഷിൻ

ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും പല ഉദ്ഘാടനങ്ങൾക്കും മറ്റു പരിപാടികളിലുമൊക്കെ പങ്കെടുക്കാറുണ്ടെന്നും സജിത പറഞ്ഞു. അതോടൊപ്പം തന്റേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു എന്നും സജിത പറഞ്ഞു . താരത്തിന്റെ ഭർത്താവ് ഷാമസ് കൺസ്ട്രക്ഷൻ ബിസിനസ്സുകാരനാണ്.

നല്ലൊരു ഭർത്താവിനെയും കുഞ്ഞിനെയും അതിലുപരി നല്ല കുടുംബവും കിട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് അഭിമുഖത്തിൽ സജിത വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തനിക്ക് ഇപ്പോഴും നിരവധി ഓഫറുകൾ വരാറുണ്ട് എന്നും പറഞ്ഞു . എന്നാൽ നല്ല കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അഭിനയം താൻ ഒരിക്കലും നിർത്തില്ലെന്നും തന്റെ ഭർത്താവ് മതി എന്ന് പറയുന്നത് വരെ അഭിനയിക്കുമെന്നും സജിത അഭിമുഖത്തിൽ മനസ് തുറന്നു.

Advertisement