Home Entertainment Celebrities

അതൊക്കെ ചെയ്തതു കൊണ്ടാണ് ഇങ്ങനെ ആയി പോയത്; വെളിപ്പെടുത്തലുമായി റിമി ടോമി

1257

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. മീശ മാധവനിലെ ചിങ്ങമാസം പാടി എത്തിയ റിമി ഗായിക എന്നതിന് ഒപ്പം തന്നെ വ്യത്യസ്തം ആയ അവതരണ ശൈലിയിലൂടെ ആണ് ആരാധകരെ സ്വന്തമാക്കിയത്.

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ റിമിക്ക് സാധിച്ചു. അനേകം ടെലിവിഷൻ പരിപാടികളിൽ അവതാരകയായും ജഡ്ജ് ആയും എത്താറുണ്ട്. അടുത്തിടെ വലിയ രീതിയിൽ ഉള്ള മേക്കോവർ നടത്തിയാണ് റിമി ടോമി പ്രത്യക്ഷപ്പെട്ടത്.

Advertisements

എന്നാൽ ഇപ്പോൾ എന്താണ് മേക്കോവറിന് പിന്നിലുള്ള കാരണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റിമി ടോമി. ഇഷ്ടമുള്ള വസ്ത്രങ്ങൾ ഒക്കെ ധരിക്കുവാൻ വേണ്ടിയാണ് താൻ ഇത്രയും മേക്കോവർ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നാണ് താരം പറയുന്നത്.

Also Read
ആരെങ്കിലും ഒക്കെ വീട്ടിൽ വന്ന് കഴിഞ്ഞാൽ ഞാൻ അങ്ങനെ ചെയ്യാറുണ്ട്, വൈറലായി കാവ്യ മാധവന്റെ വെളിപ്പെടുത്തൽ

ശരീരത്തിന്റെ ഭാരം കുറയുമ്പോൾ നമുക്ക് തന്നെ നമ്മളിൽ ഒരു വ്യത്യാസം തോന്നുമെന്ന് റിമി പറയുന്നു. തനിക്കു സാരി വലിയ ഇഷ്ടമുള്ള വസ്ത്രമാണ്. എന്നാൽ മനസ്സും വയറും നിറച്ച് ഭക്ഷണം കഴിച്ചിട്ട് സാരി ഉടുക്കുന്ന കാര്യം ആലോചിക്കാൻ പോലും പറ്റില്ല എന്നുമാണ് റിമി ടോമി പറയുന്നത്.

ഈ മേക്ക് ഓവേറിന് മുൻപ് സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കുമ്പോൾ സാരി ഉടുക്കുമായിരുന്നു. അപ്പോൾ എല്ലാം വയർ ഒതുങ്ങി നില്ക്കാൻ വേണ്ടി ബെൽറ്റ് ഉപയോഗിക്കും ആയിരുന്നു. ഇങ്ങനെ പോയാൽ ശരി ആവില്ല എന്നും തന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും എല്ലാം ഒരു മാറ്റം അനിവാര്യമാണ് എന്ന് തോന്നിയപ്പോഴാണ് ഫിറ്റ്നസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങിയത്.

ഇപ്പോൾ താൻ ബെൽറ്റ് ഒന്നുമില്ലാതെ തന്നെ വളരെ മനോഹരമായി സാരി ഉടുക്കാൻ കഴിയുന്നുണ്ടെന്ന് റിമി ടോമി പറഞ്ഞത്. എന്നാൽ റിമിയുടെ ആരോഗ്യത്തിനു വലിയ വിമർശനങ്ങൾ താരം കേൾക്കേണ്ടി വന്നിട്ടുണ്ട്.
ഇതിന് പിന്നിൽ കൃത്യമായ വർക്ക് ഔട്ട് തന്നെയാണ് എന്ന് റിമി പറഞ്ഞിരുന്നു. മുപ്പത് ശതമാനം ആണ് വർക്കൗട്ട് താൻചെയ്യാറുണ്ടെന്ന് റിമി ടോമി പറഞ്ഞു.

ബാക്കി എഴുപത് ശതമാനം താൻ ഭക്ഷണ ക്രമീകരണം നടത്താറുണ്ടെന്നും റിമി പറഞ്ഞു. മുൻപ് കഴിച്ചിരുന്നതിനേ കാൾ ഇപ്പോൾ വളരെ ചുരുക്കമാണ് ഭക്ഷണം. ഇപ്പോൾ രാവിലെ ഒരു ന്യൂട്രിഷണൽ ഷേക്ക് ആണ് കഴിക്കാറുള്ളത്.

Also Read
ആരെങ്കിലും ഒക്കെ വീട്ടിൽ വന്ന് കഴിഞ്ഞാൽ ഞാൻ അങ്ങനെ ചെയ്യാറുണ്ട്, വൈറലായി കാവ്യ മാധവന്റെ വെളിപ്പെടുത്തൽ

ചിക്കൻ പോലുള്ള ഭക്ഷണം എല്ലാം അധികം കഴിക്കാറില്ലെന്നും വല്ലപ്പോഴും മാത്രമാണ് ചോറ് കഴിക്കുന്നത് എന്നും റിമി ടോമി പറഞ്ഞു. ഇതിനൊക്കെ പുറമെ മൂന്ന് ലിറ്റർ വെള്ളമാണ് താൻ ദിവസേന കുടിക്കുന്നത് എന്നും റിമി ടോമി വ്യക്തമാക്കുന്നു.

Advertisement