Home Entertainment Celebrities

ആരെങ്കിലും ഒക്കെ വീട്ടിൽ വന്ന് കഴിഞ്ഞാൽ ഞാൻ അങ്ങനെ ചെയ്യാറുണ്ട്, വൈറലായി കാവ്യ മാധവന്റെ വെളിപ്പെടുത്തൽ

4937

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയായി മാറിയ താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി ആരാധക മനസ്സിൽ കയറി പറ്റിയ കാവ്യ പിന്നീട് നായികയായി മാറിയത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ദിലീപ് ലാൽ ജോസ് ചിത്രത്തിൽ കൂടെ ആയിരുന്നു.

ഈ ചിത്രത്തിന്റെ തകർപ്പൻ വിജയത്തെ തുടർന്ന താരത്തെ തേടി നിരവധി അവസരങ്ങൾ വരികയും നായകയാി തന്നെസിനിമകളിൽ തിളങ്ങുകയും ചെയ്തിരുന്നു. പിന്നീട് കലങ്ങൾക്ക് ഇപ്പുറം തന്റെ ആദ്യ സിനിമയിലെ നായകനെ ജീവിതത്തിലും താരം നായകനാക്കി മാറ്റിയിരുന്നു.

Advertisements

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് മഴവിൽ മനോരമയിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ കുട്ടിക്കാലത്തെ വിശേഷങ്ങൾ താരം പങ്കുവെച്ചതാണ്. ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരക്കുകയാ് കാവ്യ പരിപാടിയിൽ പറഞ്ഞ കാര്യങ്ങൾ.

Also Read
കമ്മലിടില്ല, കണ്ണാടി നോക്കാറില്ല, മുടി മുറിക്കുന്നത് അച്ഛന്‍ പോകുന്ന ബാര്‍ബര്‍ഷോപ്പില്‍ പോയി, സുഹൃത്തുക്കളെ നിരന്തരം ഒറ്റികൊടുക്കാറുണ്ട്, തുറന്നുപറഞ്ഞ് മഞ്ജരി

അമ്മ ജോലി ചെയ്യുന്ന സമയം എന്നെ അച്ഛന്റെ കടയിലാണ് നിർത്താറുള്ളത്. കൂടുതൽ സമയവും അവിടെ നിന്നാണ് ഞാൻ വളർന്നത്. അവിടെ വരുന്ന ആളുകളുമായി ഞാൻ വലിയ ചങ്ങാത്തവും കൂടാറുണ്ട്. അച്ഛന് പോലും കടയിൽ എത്തുന്ന ആ ഒരാളെ മാത്രമേ പരിചയമുണ്ടാവുള്ളൂ.

പക്ഷെ എനിക്ക് അവരുടെ വീട്ടിലെ ബാക്കിയുള്ളവരുടെ കാര്യവും അറിയാമായിരുന്നു. അപ്പോൾ അച്ഛൻ അത്ഭുതമാണ്, ഇത്രയും വർഷക്കാലം ഞാൻ ഇവിടെ ഉണ്ടായിരുന്നിട്ടും എനിക്ക് ഒരാളുടെ പേരെ അറിയുള്ളൂ. നീ ഇതെല്ലാം പഠിച്ചല്ലോ എന്ന് അച്ഛൻ പറയുമെന്ന് കാവ്യ പറയുന്നു.

സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ കലാകാരിയാണ് എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് അവതാരക ചോദിച്ച പ്പോൾ കാവ്യ മാധവൻ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ചെറുപ്പത്തിൽ തനിയെ ഒരുങ്ങുന്നതൊക്കെ വലിയ ഇഷ്ടമാണ്.

അതുപോലെ തന്നെ വീട്ടിൽ ആരെങ്കിലുമൊക്കെ വന്ന് കഴിഞ്ഞാൽ അവരെ ഇമിറ്റേറ്റ് ചെയ്യാറുണ്ട്. പാട്ട് ഒക്കെ കേൾക്കുമ്പോാൾ ഡാൻസ് ഒക്കെ കളിക്കാൻ വലിയ ഇഷ്ടമാണ്. അന്ന് വന്ദനം എന്ന സിനിമയിലെ അന്തിപ്പൊൻ വട്ടം എന്ന് തുടങ്ങുന്ന ഗാനത്തിലെ താന തിന്തിന്താന എന്ന ബിറ്റ് എനിക്ക് ഭയങ്കര ക്രേസ് ആയിരുന്നു.

ആ പാട്ടിലെ ആ വരി കേൾക്കുമ്പോൾ എന്റെ ജോലിയെന്ന പോലെ കച്ച കെട്ടി എന്തേലും ഒന്ന് കൈയ്യിൽ പിടിച്ച് കൊണ്ട് ഡാൻസ് കളിക്കാറുണ്ടായിരുന്നു. ആരെങ്കിലും കാണുമെന്നോ അങ്ങനെയൊന്നും ഇല്ലായിരുന്നു കളിക്കാൻ തോന്നിയാൽ കളിക്കും എന്നും കാവ്യ പറയുന്നു.

Also Read
ഭാര്യയെ നെഞ്ചോട് ചേര്‍ത്തുകിടത്തി രവീന്ദര്‍, വിമര്‍ശകരുടെ വായടപ്പിച്ച് മഹാലക്ഷ്മിയുമൊത്തുള്ള രവീന്ദറിന്റെ പുതിയ ചിത്രം, വൈറല്‍

അതേ സമയം വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യാ മാധവന്റെ തിരിച്ച് വരവ് ആഗ്രഹിക്കുന്ന നിരവധി ആരാധകർ ഉണ്ട്. എന്നാൽ പണം ഉണ്ടാക്കാൻ വേണ്ടി സിനിമകൾ ചെയ്യില്ലെന്ന് മുൻപൊരിക്കൽ കാവ്യ പറഞ്ഞിരുന്നു.

പണം ഉണ്ടാക്കാൻ വേണ്ടി ഞാൻ കുറേ സിനിമകൾ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കിൽ കുറച്ച് നാൾ ഫ്രീയായിട്ട് ഇരുന്നപ്പോൾ എനിക്ക് സിനിമകൾ ചെയ്യാമായിരുന്നു. ഉള്ളിടത്തോളം കാലം നല്ലത് പോലെ നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് എന്നും പറയുന്ന കാവ്യയുടെ വീഡിയോ ആണ് വൈറൽ ആവുന്നത്.

Advertisement