കമ്മലിടില്ല, കണ്ണാടി നോക്കാറില്ല, മുടി മുറിക്കുന്നത് അച്ഛന്‍ പോകുന്ന ബാര്‍ബര്‍ഷോപ്പില്‍ പോയി, സുഹൃത്തുക്കളെ നിരന്തരം ഒറ്റികൊടുക്കാറുണ്ട്, തുറന്നുപറഞ്ഞ് മഞ്ജരി

1286

ഒരു പിടി മികച്ച ഗാനങ്ങള്‍ ആലപിത്ത് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി.

വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തില്‍ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിക്കുകയുണ്ടായി. പൊന്മുടി പുഴയോരത്തിലെ ഒരു ചിരി കണ്ടാല്‍, അനന്തഭ്രദ്രം സിനിമയിലെ പിണക്കമാണോ, രസതന്ത്രത്തിലെ ആറ്റിന്‍ കരയോരത്തെ, മിന്നാമിന്നിക്കൂട്ടത്തിലെ കടലോളം വാത്സല്യം തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങള്‍ മഞ്ജരി ആലപിച്ചിട്ടുണ്ട്.

Advertisements

2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതും മഞ്ജരിക്കാണ്. പോസിറ്റീവ് എന്ന ചിത്രത്തിലെ ഒരിക്കല്‍ നീ പറഞ്ഞു എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ ആയിരുന്നു മഞ്ജരി വിവാഹിത ആയത്. വലിയ ആഘോഷങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ സാധാരണ രീതിയിലാണ് താരത്തിന്റെ വിവാഹം നടന്നത്. തന്റെ ബാല്യകാല സുഹൃത്ത് ആയിരുന്ന ജെറിനെ ആാണ് മഞ്ജരി വിവാഹം കഴിച്ചത്.

Also Read: അതായിരുന്നു ഞാന്‍ ആദിക്ക് നല്‍കിയ ഏറെ വിലപ്പെട്ട വിവാഹ സമ്മാനം, മനസ്സുതുറന്ന് നിക്കി ഗല്‍റാണി

തിരുവനന്തപുരത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ നടന്‍ സുരേഷ് ഗോപി, ഗായകന്‍ ജി വേണുഗോപാല്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരാ. വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമാണ് വിരുന്ന് സല്‍ക്കാരം നടത്തിയത്.

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പികൊടുത്ത് എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന തരത്തിലാണ് ചടങ്ങുകള്‍ നടന്നത്. വിവാഹിതയാകാന്‍ പോകുന്നുവെന്ന സൂചനകളൊന്നും മഞ്ജരി ഒരിക്കല്‍ പോലും നല്‍കിയിരുന്നില്ല. കൈയ്യില്‍ മെഹന്ദി അണിഞ്ഞുള്ള ചിത്രങ്ങള്‍ മഞ്ജരി പങ്കുവെച്ചതോടെയാണ് താരം വിവാഹിതയാകാന്‍ പോവുകയാണെന്ന കാര്യം എല്ലാവരും അറിഞ്ഞത്.

മഞ്ജരിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. വിവാഹത്തിന് പിന്നാലെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും മഞ്ജരിയും ജെറിനും വെളിപ്പെടുത്തിയിരുന്നു. ‘ബാല്യകാല സുഹൃത്താണ് ഭര്‍ത്താവ്. വിവാഹത്തിന്റെ ഈ ചടങ്ങ് മാത്രമാണ് ഞങ്ങള്‍ക്ക് പുതിയത്.” എന്നായിരുന്നു മഞ്ജരി പറഞ്ഞത്.

സുഹൃത്തുക്കളായിരുന്നുവെന്നും ജീവിതത്തില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സംസാരിക്കുമ്പോഴും അങ്ങനെയൊന്നും കരുതിയിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മഞ്ജരിയെ ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് പാട്ടാണ് ഒന്നാമത് എന്നും നല്ലൊരു മനസിന്റെ ഉടമയാണ് മഞ്ജരിയെന്നും ജെറി പറഞ്ഞു.

Also Read: റോബിന്‍ നല്‍കിയ സാരിയില്‍ സുന്ദരിയായി ആരതി പൊടി, ഓണം ആഘോഷിക്കാന്‍ ഒപ്പം നടി ഗായത്രി സുരേഷും, വൈറലായ ചിത്രങ്ങള്‍ കാണാം

‘വിവാഹമോചനം ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നു. ജീവിതത്തിലെ പ്രധാന തീരുമാനമായിരുന്നു. വിവാഹമോചനം ഏറ്റവും ഇരുളടഞ്ഞ അധ്യായമല്ല. ഒരു രീതിയില്‍ നോക്കിയാല്‍ അത് ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു.’ എന്ന് മഞ്ജരി ആദ്യവിവാഹത്തെക്കുറിച്ച് പറഞ്ഞു.

”വിവാഹമോചിതയായതിനുശേഷമാണ് ഞാന്‍ എന്നെ തന്നെ അനലൈസ് ചെയ്ത് തുടങ്ങിയത്.” എന്നും മഞ്ജരി പറഞ്ഞിരുന്നു. ഇപ്പോഴിതാ ജെറിനുമൊത്തുള്ള ആദ്യ ഓണവിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മഞ്ജരി. ‘ബോയിഷ് രീതിയില്‍ ആയിരുന്നു ഞാന്‍ നടന്നിരുന്നത്. കമ്മലിടില്ലായിരുന്നു. മുടി ബോയ്ക്കട്ടായിരുന്നു.” എന്ന് മഞ്ജരി പറയുന്നു.

” റോള്‍ മോഡല്‍ അച്ഛനായിരുന്നു, അച്ഛന്‍ പോകുന്ന ബാര്‍ബര്‍ഷോപ്പില്‍ പോയി ഞാന്‍ മുടി മുറിക്കുമായിരുന്നു. അച്ഛന്റെ ഷേവിങ് സെറ്റുപയോഗിച്ച് താടി വടിക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. ആണ്‍കുട്ടികളായിരുന്നു പ്രധാന കമ്പനി. മാത്രമല്ല ആണ്‍പിള്ളേരുമായി നിരന്തരം അടിയുണ്ടാക്കുമായിരുന്നു.” മഞ്ജരി കൂട്ടിച്ചേര്‍ത്തു.

” പ്രേമം പോലുള്ളതൊന്നും അന്ന് ചിന്തയില്‍പ്പോലും വന്നിട്ടില്ല. ജെറിനും ചിന്തയില്‍ ഇല്ലായിരുന്നു. ടീച്ചറുടെ പെറ്റാവാന്‍ വേണ്ടി സുഹൃത്തുക്കളെ നിരന്തരം ഒറ്റികൊടുക്കുമായിരുന്നു. അങ്ങനെ സുഹൃത്തുക്കളെല്ലാം എന്നെ വിട്ട് പോകുന്ന സ്ഥിതിയുണ്ടായി.” മഞ്ജരി കൂട്ടിച്ചേര്‍ത്തു.

” അങ്ങനെ ഒരിക്കല്‍ ജെറിന്‍ തന്നെയാണ് എന്നെ ഉപദേശിച്ചത് സുഹൃത്തുക്കളെ ഒറ്റിക്കൊടുത്താല്‍ അവസാനം ആരും ഒപ്പമുണ്ടാകില്ലെന്ന്, അങ്ങനെ എന്റെ സ്വഭാവം കുറേ മാറി’ മഞ്ജരി പറയുന്നു.

Advertisement