Home Entertainment Celebrities

ഭർത്താവ് പകർത്തിയ ഈ ചിത്രങ്ങൾ എനിക്ക് ഏറെ വിശേഷപ്പെട്ടത്! ഗോപി സുന്ദർ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് അമൃത സുരേഷ്! കൈയ്യടിച്ച് ആരാധകർ

2671

ഗായികയായ അമൃത സുരേഷു സംഗീതഞ്ജൻ ഗോപി സുന്ദറും തമ്മിലുള്ള പ്രണയമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ച. അമൃതയും ഗോപിയും ജീവിതത്തിലെ ഓരോ സന്തോഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാറുമുണ്ട്.

ഈപങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അധികം നാളായിട്ടില്ല പ്രണയം ആരംഭിച്ചിട്ട് എങ്കിലും ആരാധകർക്കിടയിൽ ഇരുവരുടെയും വിശേഷങ്ങൾ ഹിറ്റാണ്. പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചും പറയാറില്ലെങ്കിലും ഗോപി സുന്ദറിനെ ഭർത്താവ് എന്നാണ് അമൃത സംബോധന ചെയ്യാറുള്ളത്.

Advertisements

സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും പകർത്തിയത് ഭർത്താവാണെന്ന് അമൃത പറയാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലും ഗോപി സുന്ദറിനായിരുന്നു അമൃത ക്രഡിറ്റ് കൊടുത്തത്. സ്ലീവ് ലെസ് ടോപ്പിൽ അതിസുന്ദരിയായുള്ള അമൃതയുടെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ALSO READ-ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചത് ഞാനായിരിക്കും, ഏറ്റവും ഇഷ്ടപ്പെട്ട് തിരുവനന്തപുരം ജയിൽ; വെളിപ്പെടുത്തലുമായി നടി ഗീത

പതിവുപോലെ തന്നെ ചിരിച്ച മുഖത്തോടെയായാണ് ഗായിക എത്തിയിട്ടുള്ളത്. മുടിയിൽ വേറിട്ട പരീക്ഷണം നടത്താനിഷ്ടപ്പെടുന്നയാളാണ് അമൃത. ഇടവേളയ്ക്ക് ശേഷമായി വീണ്ടും ഹെയർ സ്‌റ്റൈൽ മാറ്റിയതും വീഡിയോയിൽ കാണാം. അടുത്തിടെ ഗോവയിൽ പോയപ്പോഴായിരുന്നു വേറിട്ട പരീക്ഷണം നടത്തിയത്. വ്യത്യസ്തമായ കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്. സൂപ്പറായെന്ന് ചിലർ പറഞ്ഞപ്പോൾ അയ്യേ എന്നായിരുന്നു വേറെ ചിലരുടെ കമന്റ്.

സോഷ്യൽമീഡിയയിലെ നെഗറ്റീവ് കമന്റുകൾ തുടക്കത്തിൽ തന്നെ ബാധിക്കുമായിരുന്നുവെന്നും ഇപ്പോൾ അതൊരു വിഷയമേയല്ലെന്നും അമൃത പറഞ്ഞിരുന്നു. താൻ കരയുന്നത് കണ്ടപ്പോഴായിരുന്നു ഗോപി സുന്ദർ പുട്ടും മുട്ടക്കറിയും പോസ്റ്റിട്ടതെന്നും അമൃത പറഞ്ഞിരുന്നു. സഹിക്കാനാവാതെ വന്നപ്പോഴായിരുന്നു അത്. ഒരു പണിയുമില്ലാതെ ഇരിക്കുന്നവർക്ക് പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എന്നായിരുന്നു ഗോപി സുന്ദർ കമന്റ് ചെയ്തത്.

ALSO READ-അന്നൊക്കെ ഭയങ്കര ദേഷ്യമായിരുന്നു, ഞാൻ ഒരു അഹങ്കാരിയാണെന് എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്, ജയറാം എന്നെ എങ്ങനെ പ്രണയിച്ചു എന്ന് അറിയില്ല; തുറന്ന് പറഞ്ഞ് നടി പാർവതി

രാവിലെ എഴുന്നേറ്റാൽ സോഷ്യൽമീഡിയയിൽ നോക്കി എനിക്കെന്താണ് സംഭവിച്ചത് എന്ന് നോക്കുന്ന ശീലമുണ്ടെന്നും അമൃത പറഞ്ഞിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നും ഇപ്പോൾ അമൃതയാണ് ഇതേക്കുറിച്ച് പറഞ്ഞ് തരുന്നതെന്നുമായിരുന്നു ഗോപി സുന്ദർ പറഞ്ഞത്.

Advertisement