Home Entertainment Celebrities

പുതിയ വിശേഷം പങ്കുവെച്ച് കാളിദാസ്, ജയറാമിന് കേക്ക് നല്‍കി ആഘോഷമാക്കി പാര്‍വതി, വൈറലായി ചിത്രങ്ങള്‍

249

മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം മലയാളത്തില്‍ മാത്രമല്ല മറ്റ് സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകളിലെല്ലാം ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ ശൈലിയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.

Advertisements

മിച്ച സംവിധായകരില്‍ ഒരാളായ മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയായ പൊന്നിയിന്‍ സെല്‍വനില്‍ ഭാഗമാകാനായതിന്റെ അതിയായ സന്തോഷത്തിലാണ് നടന്‍ ജയറാം ഇപ്പോള്‍. അതേസമയം, മലയാളത്തിന്റെ സൂപ്പര്‍ താരം ജയറാമും കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് അഭിനയ മേഖലയിലേക്ക് എത്തിയത്.

Also Read: അന്ന് ഓണത്തിന് അഭയ ഹിരണ്മയിയെ ചേര്‍ത്തുപിടിച്ച് ഉമ്മ വെച്ച് ഗോപി സുന്ദര്‍, ഇന്നത്തെ ഓണം അമൃതയ്ക്കും മകള്‍ക്കുമൊപ്പം, ചര്‍ച്ചയായി പഴയ പോസ്റ്റ്

1988ല്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടാണ് സിനിമയിലെ അരങ്ങേറ്റം. ആദ്യ സിനിമയില്‍ നായകനായി തന്നെയാണ് ജയറാം എത്തിയത്. എന്നാല്‍ കഴിഞ്ഞ കുറേകാലമായി നല്ലൊരു വിജയം നേടാന്‍ ജയറാം ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.

ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്ക് ഇഷ്ടമാണ് താരത്തിന്റെ കുടംബത്തേയും. ഭാര്യ പാര്‍വതിയും, മക്കളായ കാളിദാസനും മാളവികയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. നടി പാര്‍വതിയുമായുള്ള പ്രണയത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായത്.

Also Read: ഒരുസിനിമയ്ക്ക് 10 കോടി പ്രതിഫലം, സ്വന്തമായി ഒരു ജെറ്റ്, കോടികൾ വിലവരുന്ന പത്തോളം കാറുകൾ, 15 കോടിയോളം വില വരുന്ന അപാർട്ട്മെന്റുകൾ പലയിടത്തും, രാജകുമാരിയെ പോലെ നയൻസിന്റെ അമ്പരപ്പിക്കുന്ന ജീവിതം

ഇപ്പോഴിതാ ജയറാമിന്റെ കുടുംബത്തില്‍ നിന്നുള്ള പുതിയൊരു സന്തോഷവാര്‍ത്തയാണ് ശ്രദ്ധിക്കപ്പെടുന്നത്. ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹവാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മകന്‍ കാളിദാസ്.
വിവാഹ വാര്‍ഷികത്തിന്റെ കേക്ക് മുറിച്ച ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഈ ഫോട്ടോയ്ക്ക് താഴെ അതിമനോഹരമായ ഒരു അടിക്കുറിപ്പ് കൂടി താരം നല്‍കിയിട്ടുണ്ട്. ”സന്തോഷകരമായ മുപ്പതാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അപ്പയ്ക്കും അമ്മയ്ക്കും സ്‌നേഹം.” എന്നാണ് ചിത്രത്തിന് താഴെ കാളിദാസ് നല്‍കിയ അടിക്കുറിപ്പ്.

ഈ ചിത്രത്തില്‍ പാര്‍വതിയുടെ തൊട്ടുപുറകില്‍ കേക്ക് തന്നെ നോക്കി നില്‍ക്കുന്ന ഇവരുടെ കുഞ്ഞു പട്ടിക്കുട്ടിയെയും കാളിദാസ് പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വളരെ പെട്ടെന്ന് തന്നെയാണ് ഏറ്റെടുത്തത്. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചത്.

Advertisement