Home Entertainment Celebrities

എന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ, ചിലപ്പോ വഴി തെറ്റി പോകും; ഭാര്യ പ്രിയയോട് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത് ഇങ്ങനെ

745

അനിയത്ത് പ്രാവ് എന്ന ചിത്രത്തിലൂടെ ചോക്ലേറ്റ് ബോയ് ആയി എത്തി ആരാധകരെ വാരിക്കൂട്ടിയ യുവനടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾ പിന്നിട്ടിട്ടും ചോക്ലേറ്റ് ബോയി ആയി തന്നെ തുടരുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. സിനിമാ രംഗത്ത് തന്നെ ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് നടൻ ഇന്ന് 50കോടി ക്ലബ്ബിൽ എത്തി നിൽക്കുന്നത്.

Advertisements

ഈ വിജയാഘോഷത്തിലാണ് നടനിപ്പോൾ. ഒരുകാലത്ത് ഒരുപാട് പരാജയങ്ങൾ ഏറ്റുവാങ്ങിയത് നടന്റെ സിനിമാ ജീവിതത്തിന് വരെ വലിയ തിരിച്ചടികളാണ് നേരിട്ടത്. എന്നാൽ അഞ്ചാംപാതിര എന്ന ത്രില്ലർ ചിത്രം നടന്റെ ജീവിതം മാറ്റിമറിച്ചു. വൻ വിജയം നേടിയ ചിത്രം പിന്നീട് താരത്തിന് സമ്മാനിച്ചത് വിജയങ്ങൾ മാത്രമായിരുന്നു.

Also read ; ആരെങ്കിലും കാണുമെന്ന ചിന്തയൊന്നും ആ സമയം ഉണ്ടായിരുന്നില്ല; സിനിമാ ജീവിതത്തെ കുറിച്ച് കാവ്യയുടെ തുറന്നു പറച്ചിൽ ഇങ്ങനെ

ഈ വേളയിൽ തന്റെ ഭാര്യ പ്രിയയോട് നടൻ നടത്തിയ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. താൻ ചെയ്ത് സിനിമകളിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ചിത്രങ്ങളിൽ ഒന്നാണ് രാമന്റെ ഏദൻ തോട്ടം. ഒരുപാട് ഇൻവോൾവ് ചെയ്ത ചിത്രം കൂടി ആയിരുന്നു അത്. ആ ചിത്രത്തിന് ശേഷം ആ രീതിയിലുള്ള സന്ദേശങ്ങൾ എനിക്ക് വന്നിരുന്നു.

അങ്ങനെ മെസേജുകൾ കൂടിവന്നപ്പോൾ ഞാൻ പ്രിയയോട് തന്നെ തുറന്ന് പറഞ്ഞു എന്നെയൊന്ന് ശ്രദ്ധിച്ചോണേ… ഞാൻ ചിലപ്പോ വഴി തെറ്റി പോകാൻ സാധ്യതയുണ്ട്. പിന്നെ അൽപ്പം ബുദ്ധി കൂടി ഉള്ള ഭാര്യ ആയതുകൊണ്ട് തന്നെ താൻ വഴിതെറ്റി പോയില്ല എന്നും നർമം കലർത്തി കുഞ്ചാക്കോ ബോബൻ പറഞ്ഞു. അതുപോലെ, കിട്ടാതിരുന്ന് കിട്ടിയ മകൻ ഇസഹാക്ക് ആണ് ഇപ്പോൾ തങ്ങളുടെ ലോകമെന്നും നടൻ പറഞ്ഞു.

സത്യത്തിൽ ഇസഹാക്ക് എന്ന പേര് സത്യത്തിൽ തങ്ങളുടെ മനസ്സിൽ എവിടെയും ഇല്ലായിരുന്നു. കാരണം ഞങ്ങൾ പ്രതീക്ഷിച്ചത് ഒരു പെൺകുഞ്ഞിനെയാണ് എന്നും ചാക്കോച്ചൻ പറയുന്നു. ഞങ്ങൾക്ക് ജനിക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞ് ആകുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നതായും കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തി.

ആ കാരണത്താൽ തന്നെ ഞങ്ങൾ മകൾക്കായി സാറ എന്ന പേരും കണ്ടെത്തിയിരുന്നതായും താരം പറയുന്നു. അതേ പ്രതീക്ഷയിൽ കാര്യങ്ങൾ മുൻപോട്ട് പോകുമ്പോഴാണ് മകന്റെ ജനനം. അങ്ങനെ മകന് വേണ്ടി, പേര് തിരഞ്ഞപ്പോൾ പ്രിയ കണ്ടെത്തിയ പേരാണ് ഇസഹാക്ക്. ആ പേരിനു കാരണം ബൈബിളിൽ എബ്രഹാമിന്റെയും സാറായുടെയും വളരെ വൈകിയുണ്ടായ കുട്ടിക്ക് അവർ ഇട്ട പേരാണ് ഇസഹാക്ക്.

Also read; ഞാനും മമ്മൂട്ടിയും ഒരുപോലെ, ഒരു സ്ത്രീയുടെയും പുറകെ പോയിട്ടില്ല; തമ്മിലുള്ള സാമ്യതകൾ പറഞ്ഞ് സന്തോഷ് വർക്കി

സാറാ എന്ന പേര് ഇപ്പോഴും ഞങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. ഇപ്പോൾ ഞങ്ങൾ സാറക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും, ഇനി പ്രിയയുടെ മുത്തശ്ശിയുടെ അടുത്ത പ്രാർത്ഥന ഞങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ടാകണേ എന്നാണ്. സർവേശ്വരൻ അനുഗ്രഹിച്ച് അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

Advertisement