Home Entertainment Celebrities

എന്റെ മന:സ്സാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത്, സുഹാനയെക്കുറിച്ച് മഷൂറ പറയുന്നു, ആരാധകര്‍ നല്‍കിയ ഉപദേശം ഇങ്ങനെ

210

ഒരേ സമയം രണ്ടു ഭാര്യമാരുമായി ജീവിക്കുന്നതിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന പേരാണ് മോഡലും ബിഗ്ബോസ് മുന്‍ മല്‍സരാര്‍ത്ഥിയുമായ ബഷീര്‍ ബഷി. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ബിഗ് ബോസ് സീസണ്‍ ആദ്യ പതിപ്പിലൂടെയാണ് ബഷീര്‍ ബഷി ശ്രദ്ധേയനാകുന്നത്.

Advertisements

2018 ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 100 ദിവസം നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പകുതിയിലധികം ദിവസം ബഷീര്‍ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു. സീസണ്‍ ഒന്നിലെ മികച്ച മത്സരാര്‍ഥികളിലൊരാളായിരുന്നു ബഷീര്‍ ബഷി.

Also Read: ആദ്യമായി ബെഡ്‌റൂം സീന്‍ ചെയ്തത് മമ്മൂട്ടിക്കൊപ്പം, എന്റെ മരണവാര്‍ത്ത പോലും ഞാന്‍ അന്ന് കേട്ടു, നടി അഞ്ജു പറയുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസക്രീന്‍ ബിഗ് സ്‌ക്രീന്‍ താരങ്ങളോടൊപ്പമാണ് ബഷീര്‍ ഷോയില്‍ എത്തിയത്. ബഷീറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ബിഗ് ബോസ് ഷോയില്‍ എത്തിയതിന് ശേഷമാണ് ഇരുവരും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബഷീറും ഭാര്യമാരും. തങ്ങളുടെ ചെറിയ വിശേഷങ്ങള്‍ പങ്കുവെച്ച് ഇവര്‍ രംഗത്തെത്താറുണ്ട്. കുടുംബത്തിന് പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് ബഷീര്‍. മുഴുവന്‍ സമയവും കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് ആഗ്രഹമെന്ന് പല അഭമുഖത്തിലും ബഷീര്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

Also Read: എന്തിനാടീ അയാളെ അവിടെ പിടിച്ചുവെച്ചിരിക്കുന്നത്, ഒന്ന് വിട്ടുതന്നാലെന്താ; മമ്മൂട്ടിയുടെ ഭാര്യയായതിന്റെ പേരിൽ സുലു നേരിട്ട ഭീഷണി കോളുകൾ

ഇപ്പോഴിതാ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത് മഷൂറ പങ്കുവെച്ച ഒരു ചിത്രമാണ്. സോനുവിനൊപ്പമുള്ള ഒരു ചിത്രമാണ് മഷൂറ സോഷ്യല്‍മീഡിയയിലൂടെ ആരാധകരമായി പങ്കുവെച്ചിരിക്കുന്നത്. ഓണത്തോടനുബന്ധിച്ചാണ് മഷൂറ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഈ ചിത്രത്തിനൊപ്പം ”എന്റെ ശബ്ദമാണ്, എന്റെ മന:സ്സാക്ഷി സൂക്ഷിപ്പുകാരി, എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയും എന്റെ ഉറ്റ സുഹൃത്തുമാണ് അവള്‍” എന്നും മഷൂറ കുറിച്ചു. ഈ ചിത്രവും കുറിപ്പും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരും ഇനിയും ഇതേ സ്‌നേഹത്തോടെ കഴിയണമെന്ന് ആരാധകര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

Advertisement