Home Entertainment Celebrities

അത്തരം വേഷങ്ങൾ ചെയ്താൽ സിനിമയിൽ നില നിൽക്കാം, ഇനി എന്തൊക്കെ ആയാലും അത് ചെയ്യാൻ പറ്റില്ലെന്ന് മുക്ത, ഈ നിലപാട് ശരിയല്ലെന്ന് ആരാധകർ

271

ലാൽ ജോസിന്റെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ അച്ഛൻ ഉറങ്ങാത്ത വീട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ
എത്തി പിന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മുക്ത. പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ട താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒക്കെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

സിനിമകൾക്ക് പിന്നാലെ ടെലിവിഷൻ പരമ്പരകളിലും എത്തിയ താരം മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. അതേ സമയം മുക്ത എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമയിൽ അഭിനയിച്ചത്.

Advertisements

Also Read
ക്രിക്കറ്റ് താരം റിഷഭ് പന്തുമായി പ്രണയമോ? വിവാദത്തില്‍ കൈക്കൂപ്പി മാപ്പ് അപേക്ഷിച്ച് നടി ഉര്‍വശി റൗട്ടേല

എന്നാൽ മുക്തയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ഒരു അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. മുക്ത ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത് വിശാൽ നായകനായ താമരഭരണി എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു.

ഗ്ലാമർ വേഷം ആയിരുന്നു മുക്ത ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ തമിഴിലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന നായിക നടിമാരിൽ ഒരാളായി മാറാൻ വളരെ പെട്ടന്ന് തന്നെ മുക്തയ്ക്ക് കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത മുക്ത ഇപ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുക ആണ്.

സീരിയലുകൾ ഉൾപ്പടെ മിനിസ്‌ക്രീനിലെ എല്ലാ പരിപാടികളിലും വളരെ സജീവമാണ് മുക്ത ഇപ്പോൾ. ആ പരിപാടികളിൽ എല്ലാം താരത്തിന്റെ മകളും പങ്കെടുക്കുന്നു എന്നതാണ് മറ്റൊരു സന്തോഷമുള്ള കാര്യം. അതേ സമയം ഗ്ലാമറസ് വേഷങ്ങൾ ചെയ്താൽ സിനിമയിൽ നിലനിൽക്കാമെന്ന് തുറന്നു പറയുകമായണ് മുക്ത ഇപ്പോൾ. മലയാള സിനിമയിൽ മാത്രമല്ല പൊതുവിൽ തമിഴിലായാലും തെലുങ്കിലായാലും ഏത് ഇൻഡസ്ട്രിയിൽ ചെന്നാലും നമ്മൾ നമ്മുടെ ഭാഗം മുൻകൂട്ടി പറയണം.

Also Read
ഇവള്‍ കായംകുളം കൊച്ചുണ്ണിയുടെ സ്വന്തം കാത്ത; ചെമ്പന്‍ വിനോദിന് ഒപ്പമുള്ള മനോഹര ചിത്രങ്ങളുമായി നടി മാധുരി ബ്രൊഗാന്‍സ

സിനിമയിൽ നില നിൽക്കണമെങ്കിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യേണ്ടി വരും. അത് പൊതുവിൽ എല്ലാവരോടും പറയാറുണ്ട്. എന്നാൽ താമരഭരണിയിലെ പോലെ അത്രയും വൾഗർ ആയിട്ട് ഇനി റോളുകൾ ചെയ്യില്ലെന്നും നടി മുക്ത പറയുന്നു.
മുക്ത എന്ന ആർട്ടിസ്റ്റിനെ എല്ലാവരും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് താമരഭരണി എന്ന ചിത്രത്തിലൂടെയാണ്. കറുപ്പാനെ കയ്യാലെ എന്ന ഗാനം അത്രയും സൂപ്പർ ഹിറ്റായിരുന്നു.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മുക്ത അഭിനയിക്കുന്നത്. അന്നത്തെ അഭിനയത്തെ ചിത്രം കണ്ടവരല്ലാം പ്രശംസിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് അവാർഡും മുക്ത പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ താമരഭരണിയിലെ മുക്തയെ ജനങ്ങൾ ഏറ്റെടുത്തിരുന്നു.

കൂടുതൽ പേർ മുക്ത എന്ന നടിയെ തിരിച്ചറിയാൻ തുടങ്ങിയത് ആ ചിത്രത്തിലൂടെ ആണ്. ഗ്ലാമറസ് വേഷങ്ങൾ ചെയ്താലും പ്രത്യേകിച്ച് തുടക്കക്കാർ അഡ്ജസ്റ്റ്മെൻസിന് വഴങ്ങിയാലും സിനിമയിൽ തുടരാനാകുമെന്ന് മുക്ത പറയുന്നു. എന്നാൽ താൻ യാതൊരു വിധ അഡ്ജസ്റ്റ്‌മെൻഡിനും തയാറായിരുന്നില്ലെന്നും മുക്ത കൂട്ടിച്ചേർത്തു.

എന്നാൽ ഇത് കേട്ട പ്രേക്ഷകർ പറഞ്ഞത് ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് ഒരുതരത്തിലുള്ള വേർതിരിവാണ് എന്നാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് ആരാധകർ എപ്പോഴും സ്വീകരിക്കുന്നത്. അത് പോലെ സ്വന്തമായി യൂട്യൂബ് ചാനൽ കൂടി ഉള്ളതിനാൽ മുക്ത തന്റെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ എപ്പോഴും ആരാധകരുമായി ഷെയർ ചെയ്യാറുമുണ്ട്.

Also Read
ഞാനും നയൻതാരയും ഒരുമിച്ച് അഭിനയിച്ചാൽ നയൻതാരയ്ക്ക് ആയിരിക്കും കൂടുതൽ ശമ്പളം, ആ ഒരു മാർക്കറ്റാണ് അവരുടെ ശമ്പളം; തുല്യവേതനം മനസിലാകുന്നില്ലെന്ന് ആസിഫ് അലി

മുക്തയുടെ കൂടെ എപ്പോഴും മകൾ കണ്മണിയും വീഡിയോയിൽ ഉണ്ടാകാറുണ്ട്. മുക്തയ്ക്ക് സോഷ്യൽ മീഡിയയിലും ടെലിവിഷനിലും ആരാധകർ ഉള്ളത് പോലെ മകൾ കണ്മണിക്കും നിരവധി ആരാധകരാണ് ഉള്ളത്. കണ്മണിയുടെ മുടിയുടെയും ചാർമ്മത്തിന്റെയും രഹസ്യമെല്ലാം താരം പങ്ക് തന്റെ ആരാധകർക്കായി പങ്ക് വെച്ചിരുന്നു.

Advertisement