ഞാനും നയൻതാരയും ഒരുമിച്ച് അഭിനയിച്ചാൽ നയൻതാരയ്ക്ക് ആയിരിക്കും കൂടുതൽ ശമ്പളം, ആ ഒരു മാർക്കറ്റാണ് അവരുടെ ശമ്പളം; തുല്യവേതനം മനസിലാകുന്നില്ലെന്ന് ആസിഫ് അലി

246

മലയാള സിനിമാ ലോകത്ത് ഇന്ന് കൊടുമ്പിരി കൊണ്ടിരിക്കുന്ന ചർച്ചാ വിഷയം നടിമാരുടെ ശമ്പളമാണ്. ദേശീയ പുരസ്‌കാരം നേടിയ നടി അപർണ്ണ ബാലമുരളിയാണ് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുക്കിയത്. നടിമാർക്ക് അർഹതയുള്ള വേതനം ലഭിക്കണമെന്നായിരുന്നു താരം പറഞ്ഞത്. ശേഷം, പലരും താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു.

Advertisements

ഇപ്പോൾ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടൻ ആസിഫ് അലിയും നടി നിഖില വിമലും. താൻ പറയുന്നത് വിവാദമാകുന്നോ എന്ന ഭയമുണ്ട്, എങ്കിലും പറയാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് നടൻ വിഷയത്തിൽ സംസാരിച്ചു തുടങ്ങിയത്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുമായി ഒരു സിനിമ ഞാൻ ചെയ്താൽ അതിൽ കൂടുതൽ ശമ്പളം നയൻതാരയ്ക്ക് തന്നെയായിരിക്കുമെന്ന് ആസിഫ് പറയുന്നു.

Also read; എഴുത്ത് പോരാ, വേറെ നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞ് എന്നെ ആ സിനിമയിൽ നിന്ന് മാറ്റി; അതാണ് അയാളുടെ ഗുരുത്വക്കേട്, വെളിപ്പെടുത്തലുമായി കൈതപ്രം

‘ഇത് സിംപിൾ ആയിട്ടുള്ള കാര്യമാണ്. നിഖിലയെ വെച്ചിട്ട് ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്. നിഖില ഡേറ്റ് കൊടുത്താൽ ആ സിനിമയുടെ ബിസിനസ് നല്ലപോലെ നടക്കും. അങ്ങനൊരു സാഹചര്യം വരുമ്പോൾ നിഖില എന്നേക്കാളും റോഷനേഷക്കാളും ശമ്പളം കൂടുതൽ വാങ്ങിച്ചേക്കും, അപ്പോൾ ഞാൻ പോയി നിഖിലയ്ക്ക് ഇത്രയും സാലറിയില്ലേ എനിക്കും അത്ര തന്നെ വേണമെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും നടൻ ചോദിക്കുന്നു.

കാരണം ആ സിനിമ ബിസിനസ് ചെയ്യുന്നത് നടി നിഖില തന്നെയാണ്. നിഖിലയുടെ ഡേറ്റ്‌സിന് അനുസരിച്ചാണ് ആ സിനിമ ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതിലും മൗനം പാലിക്കേണ്ടതായി വരും. ഞാനും നയൻതാരയും ഒരുമിച്ച് ഒരു സിനിമ ചെയ്താൽ പ്രതിഫലം കൂടുതൽ നയൻതാരയ്ക്ക് ആയിരിക്കും. കാരണം അവരെ വെച്ചിട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലും ചിലപ്പോൾ ഹിന്ദിയിൽ വരേയും ആ സിനിമയുടെ ബിസിനസ് നടക്കും. ആ ഒരു മാർക്കറ്റാണ് അവരുടെ ശമ്പളം. അതുകൊണ്ടാണ് അവർ തന്റെ ശമ്പളം എത്രയാണെന്ന് തീരുമാനിക്കുന്നതെന്നും ആസിഫ് കൂട്ടിച്ചേർത്ത.

ഇക്കാരണങ്ങൾകൊണ്ട് തന്നെ സിനിമയിലെ നടീ നടന്മാരുടെ ശമ്പളത്തിൽ ഈക്വാളിറ്റി വരണമെന്ന് പലരും പറയുന്നതിന്റെ കോൺസപ്റ്റ് തനിക്ക് മനസിലാവുന്നില്ലെന്നും ആസിഫ് വ്യക്തമാക്കി. എന്നാൽ ചിത്രത്തിലെ പ്രധാന നടന്റെ ശമ്പളം തീർത്ത് കൊടുക്കാൻ സെറ്റിലെ മറ്റുള്ള ദിവസക്കൂലി പണിയെടുക്കുന്നവരുടെ അടക്കം ശമ്പളം നിർമാതാക്കൾ കൊടുക്കാതെ ഇരിക്കുന്നതും കണ്ടിട്ടുണ്ട്, ഈ രീതി ശരിയല്ലെന്ും ആസിഫ് വ്യക്തമാക്കി.

Also read; എല്ലാവർക്കും അതാണ് ആഗ്രഹം, പക്ഷേ സത്യത്തിൽ എനിക്ക് പേടിയാണ്; അവിവാഹിതനായി തുടരുന്നതിന് ചിമ്പുവിന്റെ കാരണം ഇങ്ങനെ

‘ഞാനും ആസിഫ്ക്കയും ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ ആ സിനിമയുടെ പ്രമോഷൻ ആസിഫ് അലിയെ വെച്ചാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ആസിഫ് അലിയുടെ ശമ്പളം എനിക്കും വേണമെന്ന് ഞാനും പറയാറില്ല. തുല്യ ശമ്പളമെന്നതിനപ്പുറം ഡീസന്റ് പേ നടിമാർക്ക് വേണമെന്നതിനോട് യോജിക്കുന്നുണ്ട്. കാരണം അത് പലപ്പോഴും പലരും നടിമാർക്ക് നൽകാറില്ലന്ന് നടി നിഖില വിമല പറയുന്നു. ആസിഫ് അലിയും നിഖില വിമലും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമ കൊത്ത് റിലീസിന് തയ്യാറെടുക്കുകയാണ്.

Advertisement