എഴുത്ത് പോരാ, വേറെ നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞ് എന്നെ ആ സിനിമയിൽ നിന്ന് മാറ്റി; അതാണ് അയാളുടെ ഗുരുത്വക്കേട്, വെളിപ്പെടുത്തലുമായി കൈതപ്രം

840

നടിയെ ആക്രമിച്ച കേസ് എത്തിയതു മുതൽ നടൻ ദിലീപ് സിനിമാ മേഖലയ്ക്കുള്ളിൽ നടത്തിയ ചരടുവലികളാണ് ഓരോ ദിവസവും ഓരോരുത്തരായി വെളിപ്പെടുത്തുന്നത്. നടൻ എന്ന ലേബലിന് പുറകിൽ ദിലീപ് എന്ന വ്യക്തി ചെയ്തുകൂട്ടിയ കൊള്ളരുതായ്മകളാണ് പലരും വെളിപ്പെടുത്തിയത്. കരാർ എഴുതിയ സിനിമകളിൽ നിന്ന് മാറ്റുന്നതും അവസരങ്ങൾ നഷ്ടപ്പെടുത്തിയതുമായ അനവധി സംഭവങ്ങളാണ് ഇതിനോടകം പുറത്ത് വന്നത്.

Advertisements

ഇപ്പോൾ ഒടുവിലായി നടന്റെ ഇടപെടൽ മൂലം അവസരം നഷ്ടമായ കഥ വെളിപ്പെടുത്തുകയാണ് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് നടനെതിരെ കൈതപ്രം രംഗത്ത് വന്നത്. താൻ എഴുതിയ ഒരു പാട്ട് ദിലീപ് ഇടപെട്ട് മാറ്റിച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. പാട്ട് വേറൊരു നമ്പൂതിരി എഴുതട്ടെ എന്നായിരുന്നു ദിലീപ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

Also read; ഒരു കലക്ക് കലക്കാന്‍ കാളിദാസ്; ബാലാജി മോഹന്‍ ചിത്രത്തില്‍ അമല പോളും കാളിദാസും ഒന്നിക്കുന്നു; വീണ്ടും നായികയായി ദുഷറയും എത്തും!

ഈ സംഭവം തനിക്ക് ഒരിക്കലും മറക്കാനാവാത്തതാണെന്നും പറഞ്ഞ അദ്ദേഹം തന്റെ ഇടത്തേ കയ്യേ തളർന്നിട്ടുള്ളൂ. വലത്തേ കൈയ്ക്ക് ഒരു കുഴപ്പവുമില്ലെന്നും ഓർമക്കു കുറവില്ലെന്നും തന്റെ പ്രതിഭക്കും മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി. എന്നെ ആവശ്യമുള്ളവർ എന്നെ വിളിക്കട്ടെ, ഞാനെഴുതാൻ തയ്യാറാണ് എനിക്കങ്ങനെ അത്യാർത്തിയൊന്നുമില്ല, ഞാൻ ചെയ്യാനുള്ളത് ചെയ്തിട്ടുണ്ടെന്നും കൈതപ്രം കൂട്ടിച്ചേർത്തു.

നടൻ ദിലീപിന്റെ തുടക്കകാലം മുതലുള്ള സിനിമകൾക്ക് ഗാനമെഴുതിയ വ്യക്തിയാണ് താങ്കൾ. സല്ലാപം മുതൽ ദിലീപിന് വലിയ മൈലേജുണ്ടാക്കിക്കൊടുക്കാൻ താങ്കളുടെ ഗാനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. തിളക്കത്തിലെ നീയൊരു പുഴയായ് തഴുകുമ്പോൾ എന്ന ഗാനമുൾപ്പെടെ ജയചന്ദ്രനും ഒരു തിരിച്ചുവരവ് നൽകിയ ഗാനമായിരുന്നല്ലോ എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകി. നിർഭാഗ്യവശാൽ ദിലീപിന് മാത്രം ഇതൊന്നും അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൂടാതെ ഇതാണ് ആ മനുഷ്യന്റെ ഗുരുത്വക്കേട് എന്നും കൈതപ്രം തുറന്നടിച്ചു.

ഞാനെഴുതിക്കൊണ്ടിരുന്ന പാട്ടിൽ നിന്നാണ് ദിലീപ് എന്നെ മാറ്റിയത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാൻ നിൽക്കുമ്പോൾ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. ശേഷം എഴുതിച്ചത് ഹരിയെ കൊണ്ടായിരുന്നു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് ദിലീപിനുണ്ടായിരുന്നതെന്നും കൈതപ്രം പറയുന്നു. അതാണ് അയാളിൽ സംഭവിച്ച ഗുരുത്വക്കേട്, അത് മാറാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also read; ഇവള്‍ കായംകുളം കൊച്ചുണ്ണിയുടെ സ്വന്തം കാത്ത; ചെമ്പന്‍ വിനോദിന് ഒപ്പമുള്ള മനോഹര ചിത്രങ്ങളുമായി നടി മാധുരി ബ്രൊഗാന്‍സ

ഞാൻ 460 പടങ്ങൾ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാൾ എന്നെ ഒരു പടത്തിൽ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഢിത്തങ്ങളെന്നും കൈതപ്രം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേർക്ക് അറിയില്ല എഴുത്തിന് പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വർഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോൾ ഇപ്പോൾ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നതെന്നും കൈതപ്രം പറയുന്നു.

Advertisement