Home Entertainment

നിങ്ങൾ രണ്ടിടത്ത് നിൽക്കുന്നതാണ് ഞങ്ങൾക്ക് സന്തോഷമെന്ന് മക്കൾ പറഞ്ഞു; യമുനയുടെ വിവാഹത്തിന്റെ തകർച്ചയുടെ കാരണം

188

സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്ന നടിയാണ് യമുന റാണി. താരത്തിന്റെ രണ്ടാം വിവാഹം ആരാധകർക്കിടയിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. പ്രായം ഏറെ പിന്നിടുമ്പോഴാണോ രണ്ടാം വിവാഹമെന്ന തലത്തിൽ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ അവയെല്ലാം തള്ളി ജീവിതം ആസ്വദിച്ച് രണ്ടാം വിവാഹത്തിൽ പൂർണ്ണ സന്തോഷവതിയായി കഴിയുകയാണ്. താരത്തിന്റെ രണ്ട് പെൺമക്കൾ ചേർന്ന് ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു യമുനയുടേത്.

Advertisements

ഇപ്പോൾ നടി തന്റെ ആദ്യ വിവാഹത്തിലെ പരാജയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ എത്തിയപ്പോഴായിരുന്നു ആദ്യവിവാഹത്തിലെ തകർച്ചകളെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ചേരാൻ പാടില്ലാത്ത രണ്ട് വ്യക്തികളായിരുന്നു ഞങ്ങൾ. മാനസികമായി ഒരു പൊരുത്തവും ഉണ്ടായിരുന്നില്ല. എല്ലാ ജാതകവും നോക്കി കുഴപ്പമില്ലെന്നൊക്കെ പറഞ്ഞതാണ്. അതിലൊന്നും ഇപ്പോൾ തനിക്കൊരു വിശ്വാസവും ഇല്ലെന്നും യമുന പറഞ്ഞു.

Also read; ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയുടെ സെറ്റിൽ പന്തളം രാജകുടുംബാംഗങ്ങൾ; ചിത്രങ്ങൾ വൈറലാകുന്നു

14 വർഷം ഒരുമിച്ച് ജീവിച്ചു. സിനിമാമേഖലയിലാണ് പുള്ളി. അസോസിയേറ്റ് ഡയറക്ടറായിരുന്നു. രണ്ടുമൂന്ന് സിനിമകളൊക്കെ ചെയ്തിട്ടുണ്ടെന്ന് യമുന പറയുന്നു. മാനസികമായി ഒരുതരത്തിലും മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. എന്റെ മക്കൾ തന്നെയാണ് ഡിവോഴ്സിന് മുൻകൈ എടുത്തത്. അവരുടെ മുൻപിൽ വെച്ചും വഴക്ക് പതിവായിരുന്നു. പ്രശ്നങ്ങളുണ്ടാവുന്ന കുടുംബങ്ങളിലെല്ലാം സഹിക്കേണ്ടി വരുന്നത് മക്കളാണ്.

ആ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചാണ് ഞങ്ങളിതെല്ലാം പറയുകയും എടുക്കുകയും ചെയ്യുന്നത്. വഴക്കുകളൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്. അന്ന് കുട്ടികൾക്ക് ഒമ്പതും ആറും വയസായിരുന്നു. വഴക്കുകൾ കൂടിയതോടെയാണ് പിരിയാനായി തീരുമാനിച്ചത്. ഞങ്ങളുടെ വഴക്ക് കുട്ടികളേയും മാനസികമായി ബാധിച്ചേക്കുമെന്ന് തിരിച്ചറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

അവർ വളരുന്ന പ്രായമാണ്, അവർക്ക് വേണ്ടിയല്ലേ നമ്മൾ ജീവിക്കുന്നത്. അമ്മ ഇനി ഇത് അഡജ്സറ്റ് ചെയ്യേണ്ട നിങ്ങൾ പിരിയുന്നതാണ് നല്ലത്. ഞങ്ങളെ ഓർത്ത് ഇനി ഇത് സഹിക്കണ്ട. നിങ്ങൾ രണ്ടിടത്ത് നിൽക്കുന്നതാണ് ഞങ്ങൾക്ക് സന്തോഷമെന്നായിരുന്നു മക്കൾ പറഞ്ഞത്. ഇതോടെ ബന്ധം തീർത്തും ഒഴിവാക്കുകയായിരുന്നുവെന്ന് യമുന പറയുന്നു.

Also read; അച്ഛൻ ചുമട്ടു തൊഴിലാളി ആയിരുന്നു, എന്റെ വീട്ടിൽ ടിവി ഉണ്ടായിരുന്നില്ല, ടിവി കാണൻ പോയ അയൽവീട്ടിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്, ജീവിതം പറഞ്ഞ് സിജു വിൽസൺ

അതേസമയം, പിരിയണമെന്ന് തീരുമാനിച്ചപ്പോൾ തന്നെ മക്കളുടെ കാര്യങ്ങൾ ഒന്നിച്ച് ചെയ്യുമെന്ന് ഞങ്ങളുറപ്പിച്ചിരുന്നതായും യമുന പറഞ്ഞു. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനാണ് യമുനയ്ക്ക് രണ്ടാമത് ഭർത്താവായി എത്തിയത്. മക്കൾ നിന്തരം നിർബന്ധിച്ചതിനെ തുടർന്നാണ് താൻ രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങിയതെന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Advertisement