Home Entertainment

എനിക്ക് വിവാഹം കഴിക്കാൻ കാണാൻ സുന്ദരിയായ ബ്രില്യന്റ് ആയ ഒരു പെൺകുട്ടിയെ വേണം; ഇങ്ങോട്ട് വന്ന് കമ്മിറ്റ് ആയാൽ പിന്നെ ആരുടെയും പുറകെ പോവില്ല; സന്തോഷ് വർക്കി പറയുന്നത്

674

താരരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞ് പുറത്തുവന്ന വീഡിയോയിലൂടെ വൈറലായ ആരാധകൻ ആണ് ആറാട്ട് വർക്കിയെന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ താരത്തിന്റെ വാക്കുകൾ ട്രോളുകളിലും നിറഞ്ഞിരുന്നു. എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.

Advertisements

മോഹൻലാലിന്റെ എല്ലാ സിനിമകളും ആദ്യത്തെ ദിവസത്തിൽ ആദ്യ ഷോ കാണുകയും മോഹൻലാലിനു വേണ്ടി സംസാരിക്കുകയും ചെയ്യുന്ന സന്തോഷ് വർക്കി നടിമാരോട് പ്രണയം പറഞ്ഞ് വിവാഹാലോചന നടത്തിയതും മറ്റും വൈറലായിരുന്നു. സന്തോഷ് വർക്കിയുടെ ഇരയായത് നടി നിത്യ മേനോൻ ആയിരുന്നു. വർഷങ്ങളോളം താൻ ശല്യം അനുഭവിച്ചുവെന്ന് നടി നിത്യയും വെളിപ്പെടുത്തിയിരുന്നു.

Also read; ഗുരു നിർദ്ദേശിച്ചു, വീണ്ടും വിവാഹത്തിന് ഒരുങ്ങി സാമന്ത; സന്തോഷത്തിൽ ആരാധകർ

ശേഷം, തന്റെ പിന്നാലെ ഇനി ഇങ്ങോട്ട് വന്നാലും തനിക്ക് നിത്യാ മേനോനെ വേണ്ടെന്ന് സന്തോഷ് വർക്കിയും പ്രതികരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി നടി നിഖില വിമലിന്റെ പിന്നാലെയാണ് ഇപ്പോൾ സന്തോഷ് വർക്കി. ഞാൻ ഒരു ട്രോൾ വീഡിയോ കണ്ടു എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ. നിഖില വിമൽ കണ്ണൂരുകാരിയാണ് കമ്യൂണിസ്റ്റുകാരിയാണ് ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. ഒരിക്കൽ ഞാൻ അവരുടെ അമ്മയോട് ചോദിച്ചതാണെന്നുമാണ് സന്തോഷ് വർക്കി പറഞ്ഞത്.

എന്നാൽ ഇപ്പോൾ അതും വിട്ടിരിക്കുകയാണ് സന്തോഷ് വർക്കി. പലരോടും പ്രണയം തോന്നിയ കാര്യം തുറന്ന് പറഞ്ഞ് നിങ്ങൾക്ക് എന്നെ പരിചയമുണ്ടാകും. എന്നാൽ അങ്ങനെ ഒന്നുമല്ല കാര്യങ്ങൾ, എനിക്ക് വിവാഹം കഴിക്കാൻ കാണാൻ സുന്ദരിയായ ബ്രില്ല്യന്റ് ആയ ഒരു പെൺകുട്ടിയെ വേണം. കൂടാതെ എല്ലാവരോടും നന്നായി പെരുമാറുകയും വേണം, അങ്ങനെ ആരെങ്കിലും ഇങ്ങോട്ട് വന്നു കമ്മിറ്റ് ആയാൽ പിന്നെ ഞാൻ ആരുടെയും പുറകെ പോകില്ലെന്ന് സന്തോഷ് വർക്കി ഉറപ്പ് നൽകുന്നുണ്ട്.

Also read; എന്റെ കാമുകിയെ കാണാൻ എനിക്കൊപ്പം ഹോസ്റ്റലിൽ ഞാൻ ഇടവേള ബാബുവിനെ കൊണ്ടുപോയി, പിന്നെ സംഭവിച്ചത് ഇങ്ങനെ: പഴയ കഥ പറഞ്ഞ് ഷമ്മി തിലകൻ

ഇതുവരെയും എന്റടുത്തത് ആരും വന്നു കമ്മിറ്റ് ആയിട്ടില്ല അതുകൊണ്ടാണ് ഞാൻ നടിമാരുടെ പിന്നാലെ ഒക്കെ പോയത്. അല്ലാതെ പെണ്ണുങ്ങളുടെ പുറകെ നടക്കുന്ന പൂവാലനൊന്നും അല്ലെന്നും സന്തോഷ് വർക്കി പറഞ്ഞു. ആരെങ്കിലും ജീവിതത്തിലേയ്ക്ക് വന്നാൽ പിന്നെ അവർ മാത്രമായിരിക്കും എന്റെ ലൈഫിൽ ഉണ്ടാകുന്നത്, ഞാൻ മരിക്കുന്ന വരെ എന്റെ ജീവിത പങ്കാളി അവർ മാത്രം ആയിരിക്കുമെന്നും സന്തോഷ് വർക്കി തന്റെ വീഡിയോയിലൂടെ പറയുന്നു.

Advertisement