Home Entertainment

എന്റെ കാമുകിയെ കാണാൻ എനിക്കൊപ്പം ഹോസ്റ്റലിൽ ഞാൻ ഇടവേള ബാബുവിനെ കൊണ്ടുപോയി, പിന്നെ സംഭവിച്ചത് ഇങ്ങനെ: പഴയ കഥ പറഞ്ഞ് ഷമ്മി തിലകൻ

722

മലയാളികൾക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ഇടവേള ബാബുവും ഷമ്മി തിലകനും. അന്തരിച്ച പ്രമുഖ നടൻ തിലകന്റെ മകൻ ആയ് ഷമ്മി ഡബ്ബിങ്ങ് ആർട്ടിസ്റ്റായി എത്തി പിന്നീട് വില്ലൻ വേഷങ്ങളിലൂടെയും മറ്റും മലയാളത്തിലെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു.

അതേ സമയം നായകനായി സിനിമയിൽ എത്തിയ ഇടവേള ബാബുവിന് പിന്നീട് ആ സ്ഥാനം നിലനിർത്താൻ ആയിരുന്നില്ല. താര സംഘനയായി അമ്മയുടെ ഭാരവാഹിയായും ചില്ലറ ചെറിയ വേഷങ്ങളും ചെയ്ത് ഇടവേള ബാബു ഇപ്പോഴും സിനിമാ രംഗത്ത് ഉണ്ട്.

Advertisements

അടുത്തിടെ ഷമ്മി തിലകനും ഇടവേള ബാബുവും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇടവേള ബാബു എന്ന് നടൻ ഷമ്മി തിലകൻ. വർഷങ്ങളായിട്ടുള്ള സൗഹൃദമാണെന്നും തന്റെ കാമുകിയെ കാണാൻ തനിക്കൊപ്പം ഹോസ്റ്റലിലൊക്കെ വന്നിട്ടുണ്ടെന്നും ഷമ്മി തിലകൻ പറയുന്നു.

Also Read
ആ നായകന്റെ ഭാര്യ കാരണമാണ് അന്ന് എന്നെ പുറത്താക്കിയത്: തുറന്നടിച്ച് നടി തപ്സി പന്നു

നേരത്തെ, താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന് എതിരെ രൂക്ഷ വിമർശനവും ആയി ഷമ്മി തിലകൻ എത്തിയിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്ത് ഇടവേള ബാബു. വർഷങ്ങളായിട്ടുള്ള സൗഹൃദമാണ്. പക്ഷെ ഇപ്പോൾ അവന് എങ്ങനെയാണെന്ന് അറിയില്ല. എന്റെ പ്രണയം കല്യാണം എന്നിവയെ കുറിച്ചെല്ലാമുള്ള കാര്യങ്ങൾ അവനോട് ഞാൻ അന്നേ പറഞ്ഞിരുന്നു.

കാമുകിയെ കാണാൻ എനിക്കൊപ്പം ഹോസ്റ്റലിലൊക്കെ വന്നിട്ടുണ്ട് അവൻ. വീട്ടിൽ വന്ന് ആഹാരം കഴിച്ചിട്ടുണ്ട്. എന്റെ മകന്റെയൊപ്പം അഭിനയിക്കണം എന്നെല്ലാം അവൻ അന്ന് പറയുമായിരുന്നു. നടന്മാരായ സുബൈർ സാദിഖ് എന്നിവരാണ് എന്റെ മറ്റ് രണ്ട് സുഹൃത്തുക്കൾ.

സുബൈർ മരിച്ച സമയത്ത് സാദിഖ് മുൻ കൈ എടുത്ത് ഞങ്ങളെല്ലാം ഒരുമിച്ച് പണം പിരിച്ച് സുബൈറിന്റെ കുടുംബത്തിന് കൊടുത്തിട്ടുണ്ട്. ഇവരോടൊല്ലാം നല്ല സൗഹൃദമായിരുന്നു. പക്ഷെ സുഹൃത്തെന്ന രീതിയിൽ അവർ തിരിച്ച് തന്നോട് പെരുമാറിയോയെന്ന് സംശയമാണ്. ഇപ്പോ അവർ എന്നോട് കാണിക്കുന്നത് വിഷയമല്ല എന്നും ഷമ്മി തിലകൻ പറയുന്നു.

Also Read
ആദ്യ സിനിമ മുതല്‍ കാത്ത് സൂക്ഷിക്കുന്ന സൗഹൃദം, അന്ന് മുതല്‍ വീട്ടില്‍ കേറാതെ പോയാല്‍ അദ്ദേഹം കൊല്ലും, സുരേഷ് ഗോപിയെക്കുറിച്ച് ഖുശ്ബു പറയുന്നു

Advertisement