ആ നായകന്റെ ഭാര്യ കാരണമാണ് അന്ന് എന്നെ പുറത്താക്കിയത്: തുറന്നടിച്ച് നടി തപ്സി പന്നു

150

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയായി പിന്നീട് ബോളിവുഡിലും ചുവട് ഉറപ്പിച്ച സൂപ്പർ നടിയാണ് തപ്സി പന്നു. ജുമ്മൻഡി നാഡം എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുക ആയിരുന്നു.

മലയാള സിനിമയിലും താരം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സോഹൻ സംവിധാനം ചെയ്ത ഡബിൾസിൽ ആണ് താരം അഭിനയിച്ചത്. മമ്മൂട്ടി നായകനായി എത്തിയ ഡബിൾസിലിലെ താരത്തിന്റെ അഭിനയവും പ്രകടനവും വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. ചഷ്മേ ബഡ്ഡുർ എന്നാ സിനിമയിലൂടെ ബോളിവുഡിൽ എത്തിയെങ്കിലും ചിത്രം വാണിജ്യപരമായി വലിയ പരാജയമായിരുന്നു.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തെ പിന്തുടരുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും ഒക്കെ വളരെ പെട്ടെന്ന് തന്നെ മറുപടിയും ലഭിക്കാറുണ്ട്.വവ്യക്തി ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും വളരെ ബോൾഡ് ആയിട്ടുള്ള നടികൂടിയാണ് തപ്സി പന്നു.

Also Read
നല്ല ഒരു വസ്ത്രം പോലും വാങ്ങാൻ ഗതിയില്ലാത്ത ഒരു സമയമുണ്ടായിരുന്നു, പഴയ കാലത്തെ കുറിച്ച് അമൃത നായരുടെ തുറന്നു പറച്ചിൽ

വ്യക്തമായ കാഴ്ചപ്പാടോടെ തന്നെ സിനിമയെയും ജീവിതത്തെയും സമീപിയ്ക്കുന്നത് കൊണ്ട് തന്നെ തകർച്ചകളിൽ തപ്സി തളർന്ന് പോവാറില്ല. തപ്സി പന്നുവിന് ബോളിവുഡിൽ ഒരു ബ്രേക്ക് ലഭിച്ചത് അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിലൂടെയാണ്. ചുരുണ്ട മുടിയും മറ്റ് കരുത്തുറ്റ സവിശേഷ വ്യക്തിത്വവുമായി ബോളിവുഡ് സിനിമാ ലോകത്ത് വേറിട്ടുനിൽക്കുന്ന താരമാണ് തപ്സി.

ഒരു തെലുങ്ക് ചിത്രത്തിൽ ആയിരുന്നു നടിയുടെ അരങ്ങേറ്റം. തുടർന്ന് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച തപ്സി ഇപ്പോൾ ബോളിവുഡിലെ തിരക്കുള്ള നടിമാരിൽ ഒരാൾ ആണ്. തന്റെ കരിയറിന്റെ ആത്യകാലങ്ങളിലും, അല്ലാതെയും നേരിടേണ്ടി വന്നിട്ടുള്ള അവഗണങ്ങളെ കുറിച്ച് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തപ്സി തുറന്നു പറഞ്ഞിരുന്നു.

നായകന്റെ ഭാര്യക്ക് തന്നെ ഇഷ്ട പെടാത്തതിന്റെ പേരിൽ സിനിമയിൽ നിന്ന് ഒഴിവാക്കിയുണ്ടെന്ന് താരം ൽ വെളിപ്പെടുത്തിയത് വൈറലായി മാറിയിരുന്നു. തപ്സിയുടെ വാക്കുകൾ ഇങ്ങനെ: കരിയറിന്റെ ആദ്യകാലം മുതൽ തന്നെ വളരെ വിചിത്രമായ ചില കാര്യങ്ങൾ ഞാൻ നേരിട്ടു. എന്നെ കാണാൻ ഭംഗി ഇല്ല എന്നതായിരുന്നു അതിൽ ഒന്ന്.

ഞാൻ അഭിനയിക്കേണ്ടിയിരുന്ന സിനിമയിലെ നായിക വേഷം എനിക്ക് നഷ്ടമായി. അതിന്റെ കാരണം ആ സിനിമയിലെ നടന്റെ ഭാര്യക്ക് എന്നെ ഇഷ്ടമായില്ല എന്ന ഒറ്റ കാരണം കൊണ്ടാണ്. അതുപുപോലെ എന്റെ ഒരു സിനിമയ്ക്ക് വേണ്ടി ഞൻ ഡബ്ബിങ് ചെയുന്നതിന് ഇടയിൽ എന്റെ ശബ്ദം ശരിയല്ല എന്നും നായകന് എന്റെ ഡയലോഗ് ഇഷ്ടമായില്ലെന്നും അതിനാൽ ഞാൻ അത് തിരുത്തണം എന്നും പറഞ്ഞു.

Also Read
സിനിമാജീവിതത്തില്‍ ഏറ്റവും സ്‌നേഹവും ആരാധനയും തോന്നിയത് ഈ നടിയോട്, വെളിപ്പെടുത്തലുമായി മമ്മൂട്ടി

എന്നാൽ മാറ്റാൻ ഞാൻ സമധിക്കാതെ ഇരുന്നപ്പോൾ എനിക്ക് പകരം വേറെയൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കൊണ്ട് അത് മാറ്റി റെക്കോർഡ് ചെയ്യിപ്പിച്ചു. നായകന്റെ കഴിഞ്ഞ സിനിമ വിജയിക്കാത്തത് കൊണ്ട് നായികയായ എന്റെ പ്രതിഫലം വെട്ടി കുറച്ച് സിനിമയുടെ ബജറ്റ് നിയന്ത്രിക്കേണ്ടതുണ്ട് എന്ന് ഒരു കാലത്ത് എന്നോട് ആ സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്ന അവസ്ഥ വരെ വന്നിട്ടുണ്ട്.

എന്റെ ഇൻഡ്രോ സീൻ മാറ്റണമെന്ന് താൽപര്യം കാണിച്ച ചില നായകന്മാർ ഇണ്ടായിരുന്നു. അതിനു കാരണം, അവരുടെ ഇൻഡ്രോ സീനുകളെ എന്റെ സീൻസ് മറികടക്കുമെന്ന് അവർക്ക് തോന്നിയത്രേ. എന്റെ കണ്ണ് മുന്നിൽ സംഭവിച്ച കാര്യങ്ങളാണിവ ഞാൻ കാണാത്തതും എനിക്ക് അറിയാത്തതും ആയ കാര്യങ്ങൾ പിന്നിൽ എത്രയുണ്ടെന്ന് അറിയില്ലെന്നും തപ്സി വ്യക്തമാക്കുന്നു.

Advertisement