Home Entertainment Celebrities

രാത്രിയില്‍ നടുറോഡില്‍ വെച്ച് റെബേക്കയും ഹരിതയും ചെയ്തത് കണ്ടോ, വീഡിയോ വൈറല്‍

175

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. കസ്തൂരി മാന്‍ എന്ന പ്രേക്ഷക പ്രിയ സീരിയലിലൂടെയാണ് റബേക്ക സീരിയല്‍ പ്രേമികള്‍ക്ക് മുന്നിലെത്തിയത്. ഈ പരമ്പരയില്‍ കാവ്യ എന്ന കഥാപാത്രത്തെയായിരുന്നു റെബേക്ക അവതരിപ്പിച്ചത്.

റേറ്റിംഗില്‍ മുന്നില്‍ ആയിരുന്ന കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ റെബേക്കയെ മലയാളികള്‍ ഹൃദയത്തിലേറ്റി. ഒരു പെണ്‍പോരാട്ടത്തിന്റെ കഥ പറയുന്ന പരമ്പര ആയിരുന്നു കസ്തൂരിമാന്‍. ഇതില്‍ റെബേക്കയുടെ നായകനായി അഭിനയിച്ചത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്.

Advertisements

ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഈ സീരിയലിനെ സ്വീകരിച്ചത്. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ എത്തി പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ഹരിത. ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് ഹരിയ കസ്തൂരിമാനില്‍ അവതരിപ്പിച്ചത്.

Also Read: അപ്രതീക്ഷിതമായി അയച്ച മെയില്‍, കിട്ടിയത് ഫഹദിന്റെ നായികയെ, സന്തോഷത്തില്‍ അഞ്ജന പ്രകാശ്

തിങ്കള്‍കലമാന്‍ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനില്‍ ഒന്നിച്ചഭിനയിച്ച റെബേക്കയും ഹരിതയും ഉറ്റ ചങ്ങാതിമാര്‍ കൂടിയാണ്. കൂടാതെ ഇരുവരുടെയും ജീവിത പങ്കാളികളും സിനിമാമേഖലയില്‍ ജോലി ചെയ്യുന്നവര്‍ കൂടിയാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരുടെയും ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റെബേക്കയും ഹരിതയും തന്നെയാണ് വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.

Also Read: ആഗ്രഹമുണ്ടായിട്ടും മൂന്ന് സിനിമകളില്‍ യേശുദാസിനെക്കൊണ്ട് പാടിച്ചില്ല, കാരണം ഇതായിരുന്നു, വെളിപ്പെടുത്തലുമായി സിദ്ധിഖ്

രാത്രിയില്‍ റോഡില്‍ വെച്ച് ചെയ്ത ഡാന്‍സ് വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും എപ്പോഴും പങ്കുവെക്കുന്ന ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകര്‍ ഇരുകൈയ്യുംനീട്ടിയാണ് സ്വീകരിക്കുന്നത്.

Advertisement