ആഗ്രഹമുണ്ടായിട്ടും മൂന്ന് സിനിമകളില്‍ യേശുദാസിനെക്കൊണ്ട് പാടിച്ചില്ല, കാരണം ഇതായിരുന്നു, വെളിപ്പെടുത്തലുമായി സിദ്ധിഖ്

172

മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ്. ലോകമെമ്പാടുമുള്ള മലയാളികളുടെ ദിവസം തുടങ്ങുന്നത് കെജെ യേശുദാസിന്റെ പാട്ടിലൂടൊണ് എന്ന് തന്നെ പറയാം. ഇന്നും പുതുമയോടെയാണ് ഗാനഗന്ധര്‍വന്റെ പഴയ പാട്ടുകള്‍ നമ്മള്‍ കേള്‍ക്കുന്നത്.

അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയിലാണ് കെജെ യേശുദാസ് ജനിക്കുന്നത്. അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും മുന്‍നിരയില്‍ തന്നെയാണ് യേശുദാസിന്റെ സ്ഥാനം.

Advertisements

1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകന്‍ തന്റെ ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തില്‍ ഗാനം ആലപിച്ച് കൊണ്ടാണ് പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു.

Also Read: അമ്മ പറഞ്ഞ ആ വാക്കുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചു,അമ്മ നഷ്ടപ്പെട്ടവര്‍ക്കേ ആ ശൂന്യതയെപ്പറ്റി അറിയുകയുള്ളൂ, വേദനയോടെ ഊര്‍മിള ഉണ്ണി പറയുന്നു

അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീട് ഒന്നിന് പുറകെ ഒന്നായി യേശുദാസിനെ തേടി പാട്ടുകള്‍ എത്തുകയായിരുന്നു.

മിക്ക പാട്ടുകളും വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെക്കുറിച്ച് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ ഒരേ കാലഘട്ടത്തില്‍ ഉണ്ടായിട്ടും യേശുദാസിനൊപ്പം ഒരു പാട്ട് ചിത്രീകരിക്കാന്‍ കാലതാമസം നേരിട്ടുവെന്ന് സംവിധായകന്‍ പറയുന്നു.

ഇത് താന്‍ ദൗര്‍ഭാഗ്യകരമായാണ് കാണുന്നത്. തന്റെ ആദ്യ മൂന്ന് സിനിമകളില്‍ യേശുദാസ് പാടണം എന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും അത് സാധിച്ചത് നാലമത്തെ സിനിമയിലാണെന്നും ദാസേട്ടന്‍ പ്രതിഫലം വാങ്ങി പാടന്‍ ആരംഭിച്ചതോടെയാണ് തന്റെ സിനിമയില്‍ പാടിയതെന്നും സിദ്ധിഖ് പറയുന്നു.

Also Read: ഞാന്‍ ഒരു സംരഭകയാണ്, കലിപ്പന്റെ വാലില്‍ തൂങ്ങി നടക്കുന്ന ഒരാളല്ലെന്ന് ആരതി, അടിപൊളിയാണ് ആരതിയെന്ന് റോബിനും

അന്ന് ദാസേട്ടന്‍ പാടണമെങ്കില്‍ കാസറ്റ് തംരഗിണിക്ക് കൊടുക്കണമായിരുന്നു, പക്ഷേ നിര്‍മ്മാതാക്കള്‍ക്ക് അത് നഷ്ടമായിരുന്നു അതാണ് അദ്ദേഹത്തെക്കൊണ്ട് പാടിക്കാതിരുന്നതെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

”തന്‍െ സിനിമകളായ റാംജിറാവുവിലും ഹിഹര്‍ നഗറിലും ഗോഡ്ഫാദറിലും ദാസേട്ടന്‍ പാടിയിട്ടില്ല. അദ്ദേഹം വിയറ്റ്നാം കോളനിയിലാണ് പാടുന്നത്. നമ്മുക്ക് ആഗ്രഹം ഇല്ലാത്തത് കൊണ്ട് ആയിരുന്നില്ല. ആ സാഹചര്യത്തില്‍ അത് പറ്റില്ലായിരുന്നു’. സിദ്ധിഖ് പറയുന്നു.

Advertisement