ഞാന്‍ ഒരു സംരംഭകയാണ്, കലിപ്പന്റെ വാലില്‍ തൂങ്ങി നടക്കുന്ന ഒരാളല്ലെന്ന് ആരതി, അടിപൊളിയാണ് ആരതിയെന്ന് റോബിനും

114

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ റോബിന്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്.

എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു. ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Advertisements

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

Also Read: എന്റെ പേര് ഗൂഗിൾ ചെയ്യുമ്പോൾ ആദ്യം കേറിവരുന്നത് ഇതാണ്, ഇവ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; മേതിൽ ദേവിക സംസാരിക്കുന്നു

പ്രണയത്തിലായതിന് ശേഷം ആരതിയും റോബിനും ഒരുമിച്ച് വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുന്ന ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. ആരതി നന്നായി സംസാരിക്കുന്ന ഒരാളാണെന്നും പക്ഷേ അവള്‍ക്കൊരു കംഫര്‍ട്ട് സോണ്‍ ഉണ്ടെന്നും റോബിന്‍ പറയുന്നു.

”ആരതി നല്ല സ്മാര്‍ട്ടാണ്. ഭയങ്കര ക്രിയേറ്റീവാണ്. ആരതിയുടെ വര്‍ക്കുകള്‍ എല്ലാം അടിപൊളിയാണ്. അവള്‍ മൂന്ന് വര്‍ഷമായി പൊടീസ് എന്നൊരു ബൊട്ടീക്ക് നടത്തുന്നുണ്ട്., കല്യാണം അടുത്ത വര്‍ഷം ഉണ്ടാവും. ഫെബ്രുവരിയാണ് തീരുമാനിച്ചിരിക്കുന്നത്.” റോബിന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: അകത്തേക്ക് പ്രവേശിച്ചതും അയാൾ എന്നെ കയറിപ്പിടിച്ച് വസ്ത്രങ്ങൾ വലിച്ചൂരി, പിന്നെ സംഭവിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി

ഞാന്‍ ഒരു സംരഭകയാണ്. കലിപ്പന്റെ വാലില്‍ തൂങ്ങിനടക്കുന്ന ആളല്ല. എനിക്ക് ചെയ്യാന്‍ എന്റേതായ ഒരുപാട് കാര്യങ്ങളുണ്ട്. റോബിനൊപ്പം കൂടിയ ശേഷമാണ് ഒരുപാട് ഫുഡ് കഴിക്കാന്‍ തുടങ്ങിയത്” ആരതി പറയുന്നു.

Advertisement