അമ്മ പറഞ്ഞ ആ വാക്കുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചു,അമ്മ നഷ്ടപ്പെട്ടവര്‍ക്കേ ആ ശൂന്യതയെപ്പറ്റി അറിയുകയുള്ളൂ, വേദനയോടെ ഊര്‍മിള ഉണ്ണി പറയുന്നു

158

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ഊര്‍മ്മിള ഉണ്ണി. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ സഹനടിയായും അമ്മനടിയായും ഒക്കെ താരം വേഷമിട്ടു കഴിഞ്ഞു. എംടി ഹരിഹരന്‍ ടീമിന്റെ സര്‍ഗം എന്നചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സര്‍ഗം ചിത്രം കണ്ടവരാരും ഊര്‍മ്മിള ഉണ്ണിയെ മറക്കാന്‍ ഇടയില്ല. മനോജ് കെ ജയന്‍ അവതരിപ്പിച്ച കോലോത്തെ തമ്പരാട്ടിയായി മികച്ച പ്രകടനമാണ് ഊര്‍മ്മിള ഉണ്ണി സര്‍ഗത്തില്‍ കാഴ്ച വെച്ചത്.

Advertisements

പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലര്‍ത്തി കൊണ്ടു തന്നെയായിരുന്നു ഊര്‍മ്മിള ഉണ്ണിയുടെ പ്രകടനം. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഊര്‍മ്മിള ഉണ്ണി അവതരിപ്പിച്ചു.സഹനടിയായും അമ്മ നടിയായും ഒക്കെ തിളങ്ങുന്ന താരം ഇപ്പോഴും അഭിനയ-നൃത്ത ലോകത്ത് സജീവമാണ്.

Also Read: ഞാന്‍ ഒരു സംരഭകയാണ്, കലിപ്പന്റെ വാലില്‍ തൂങ്ങി നടക്കുന്ന ഒരാളല്ലെന്ന് ആരതി, അടിപൊളിയാണ് ആരതിയെന്ന് റോബിനും

സോഷ്യല്‍ മീഡിയയിലും സജീവമായ ഊര്‍മ്മിളാ ഉണ്ണി തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ഇടയ്ക്കിടെ എത്താറുണ്ട്. ഊര്‍മിളയുടെ മകള്‍ ഉത്തര ഉണ്ണിയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. നര്‍ത്തകിയായി പേരെടുത്ത ഉത്തര ഉണ്ണി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് തന്റെ നൃത്ത വിദ്യാലയത്തിലേക്കാണ്.

ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഊര്‍മിള ഉണ്ണി തന്റെ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമ്മ തന്നെ വിട്ട് പോയിട്ട് നാല് വര്‍ഷമായെന്ന് വേദനയോടെ ഊര്‍മിള പറയുന്നു.

Also Read: എന്റെ പേര് ഗൂഗിൾ ചെയ്യുമ്പോൾ ആദ്യം കേറിവരുന്നത് ഇതാണ്, ഇവ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; മേതിൽ ദേവിക സംസാരിക്കുന്നു

തനിക്ക് മകള്‍ പുതിയൊരു തയ്യല്‍ മെഷീന്‍ വാങ്ങിത്തന്നപ്പോള്‍ അമ്മ വാങ്ങിത്തന്ന പഴയ തയ്യല്‍ മെഷീന്‍ ഒരു പാവം തയ്യാല്‍ക്കാരന് കൊടുത്തു. അത് കൊടുത്തപ്പോള്‍ വലിയ സങ്കടം തോന്നി. അമ്മയ്ക്ക് അച്ഛന്‍ വാങ്ങിക്കൊടുത്ത സമ്മാനമായിരുന്നു അതെന്നും ധാരാളം ഉടുപ്പുകള്‍ അമ്മ ആ മെഷീന്‍ കൊണ്ട് തുന്നിത്തന്നിട്ടുണ്ടെന്നും നടി പറയുന്നു.

അമ്മയാണ് തന്നെ തയിക്കുന്നതും പാട്ട് പാടുന്നതും എല്ലാം പഠിപ്പിച്ചത്. ഞാന്‍ എംബ്രോയിഡറി പഠിച്ചപ്പോള്‍ അമ്മയ്ക്ക് ഒരു സാരി തുന്നിക്കൊടുത്തിരുന്നു, അമ്മ അത് പൊന്നുപോലെയാണ് സൂക്ഷിച്ചത്. അമ്മയെ വല്ലാതെ മിസ് ചെയ്യാറുണ്ട്, അമ്മ നഷ്ടപ്പെട്ടവര്‍ക്കേ ആ ശൂന്യതയെപ്പറ്റി അറിയുകയുള്ളൂ, ഊര്‍മിള കൂട്ടിച്ചേര്‍ത്തു.

Advertisement