എന്റെ പേര് ഗൂഗിൾ ചെയ്യുമ്പോൾ ആദ്യം കേറിവരുന്നത് ഇതാണ്, ഇവ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; മേതിൽ ദേവിക സംസാരിക്കുന്നു

1266

നർത്തകിയും അധ്യാപികയുമായി ഒട്ടേറെ പേർക്ക് സുപരിചിതയായ മേതിൽ ദേവിക എന്ന കലാകാരിയെ സോഷ്യൽമീഡിയയിൽ ചർച്ചയാക്കിയത് നടൻ മുകേഷുമായുള്ള വിവാഹമാണ്. കലാകാരിയായ ദേവിക പിന്നീട് വിവാദങ്ങളുടെ കോളങ്ങളിലും നിറഞ്ഞു. കാരണമായതകാട്ടെ മുകേഷുമായുള്ള വിവാഹ മോചനം തന്നെയായിരുന്നു. എന്നാൽ മേതിൽ ദേവിക മൗനം പാലിച്ചു.

Advertisements

വിവാഹമോചന വാർത്ത വന്നതോടെ കാരണം തേടിയുള്ള അന്വേഷണങ്ങളായിരുന്നു പലരും. തുടർന്ന് വ്യാജ പ്രചരണങ്ങളും തകൃതയായി നടന്നു. എന്നാൽ, ഇതിനെതിരെ വളരെ മാന്യമായി ആ ബന്ധം അവസാനിപ്പിച്ചു എന്നു മാത്രം പറഞ്ഞുകൊണ്ടാണ് മേതിൽ ദേവിക എത്തിയത്. ഈ നിലപാടിന് അന്ന് ഒരുപാട് പേർ കൈയ്യടിക്കുകയും ചെയ്തു.

Also read; സംഗീതം നിന്റെ രക്തത്തിലുണ്ട്, പ്രിയപ്പെട്ട മകനേ നിനക്ക് ഒരുപാട് ദൂരം പോകാനുണ്ട്; കത്തുമായി ഗോപി സുന്ദർ, അമ്മയാണ് സന്തോഷം, അച്ഛനെ ആഗ്രഹിക്കുന്നില്ലെന്ന് മകൻ മാധവും

ഇപ്പോൾ, ഗൂഗിളിൽ മേതിൽ ദേവിക എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ മുഴുവനായും കാണുന്നത് വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളാണല്ലോ, പ്രത്യേകിച്ചും വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകൾ എന്ന് അവതാരക ചോദിക്കുമ്പോൾ, അക്കാര്യം തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നായിരുന്നു ദേവികയുടെ മറുപടി.

ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മേതിൽ ദേവിത മുകേഷിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടത്. വക്കീൽ നോട്ടീസിൽ പങ്കാളിയുമായി തുടർന്ന് ജീവിക്കാനുള്ള വിശ്വാസം നഷ്ടമായി എന്നുണ്ട്. അതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കും എന്നറിയില്ല. സൗഹാർദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നത്. അതിനാൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള യാതൊരു താത്പര്യവും തനിക്കില്ല.

ഞങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ട് എന്നതിനർത്ഥം അദ്ദേഹം മോശക്കാരനായ ഒരു മനുഷ്യനാണ് എന്നല്ലെന്നും ദേവിക വിവാഹ മോചനത്തിന് ശേഷം പ്രതികരിച്ചിരുന്നു. ഇതോടെയാണ് കുപ്രചരണങ്ങൾക്കും അവസാനമായത്. ഇപ്പോൾ ഗൂഗിളിൽ തന്റെ പേര് തിരയുമ്പോൾ കയറി വരുന്നത് തന്റെ വിവാഹ മോചന വാർത്തയാണെന്ന് ദേവിക പറയുന്നു.

ഇത് തന്നിൽ അരോചകം സൃഷ്ടിക്കുന്നുവെന്നും ദേവിക കൂട്ടിച്ചേർത്തു. പുറത്തുള്ള പല സർവകലാശാലകളിൽ നിന്നും ലെക്ചറുകളുകൾ എടുക്കുന്നതിനും മറ്റുമായി തന്നെ ബന്ധപ്പെടാറുണ്ട്. പുറത്ത് നിന്ന് ഫെലോഷിപ്പുകൾ കിട്ടുമ്പോൾ അവർ തന്നെ കുറിച്ചുള്ള കാര്യങ്ങൾ ആദ്യം നോക്കുന്നത് ഗൂഗിളിൽ തിരയുകയെന്നതാണെന്നും മേതിൽ ദേവിക പറയുന്നു. അങ്ങനെ അവർ തിരയുമ്പോൾ ഈ വാർത്തകൾ കാണുന്നത് ബുദ്ധിമുട്ടാണെന്നും ദേവിക പറയുന്നു.

Also read; അകത്തേക്ക് പ്രവേശിച്ചതും അയാൾ എന്നെ കയറിപ്പിടിച്ച് വസ്ത്രങ്ങൾ വലിച്ചൂരി, പിന്നെ സംഭവിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി

ഗൂഗിളിൽ എന്നെ കുറിച്ചുള്ള ഏറ്റവും വലിയ ഇൻഫർമേഷൻ എന്ന് പറയുന്നത് എന്റെ ദാമ്പത്യമാണ്. എന്നാൽ ഞാൻ അത് മാത്രമല്ല. എനിക്ക് ഒരു സ്‌ട്രോങ് അക്കാഡമിക് ബാക്ക്ഗ്രൗണ്ട് ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഈ ബുദ്ധിമുട്ടിനെ മറികടക്കാൻ താരം മറ്റൊരു വഴി കൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു വെബ്‌സൈറ്റ് തുടങ്ങിയിരിക്കുകയാണ് മേതിൽ ദേവിക. ഇതിൽ തന്നെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടെന്നും ഇത് ആളുകൾ കാണുന്നത് തന്നിൽ കൂടുതൽ സന്തോഷമുണ്ടാക്കുന്നുവെന്നും മേതിൽ ദേവിക പറയുന്നു.

Advertisement