സംഗീതം നിന്റെ രക്തത്തിലുണ്ട്, പ്രിയപ്പെട്ട മകനേ നിനക്ക് ഒരുപാട് ദൂരം പോകാനുണ്ട്; കത്തുമായി ഗോപി സുന്ദർ, അമ്മയാണ് സന്തോഷം, അച്ഛനെ ആഗ്രഹിക്കുന്നില്ലെന്ന് മകൻ മാധവും

5344

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ ആയിരുന്നു അദ്ദേഹം സംഗീതത്തെ ഇഷ്ടപ്പെടുന്നവർക്കായി സമ്മാനിച്ചത്. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദർ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ ഗായിക അമൃത സുരേഷിനോടുള്ള പ്രണയം വെളിപ്പെടുത്തി ഒരുമിച്ച് ജീവിക്കുകയാണ് ഗോപി സുന്ദർ. ഒരുപാട് സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെങ്കിലും അവയെല്ലാം മറികടന്ന് ജീവിതം ആസ്വദിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും.

Also read; അവളുടെ അമ്മ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്, ആഗ്രഹം അതാണെങ്കിൽ നടത്തി കൊടുക്കും; കുഞ്ഞാറ്റയുടെ ജീവിതത്തിലെ സന്തോഷ വാർത്തയുമായി മനോജ് കെ ജയൻ

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും നിമിഷ നേരംകൊണ്ടാണ് വൈറലാകാറുള്ളത്. മലയാളത്തിൽ തരംഗമായിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ അറിയപ്പെടുന്ന ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ഷോയിൽ വിജയം നേടാൻ സാധിച്ചില്ലെങ്കിലും സംഗീത ലോകത്തിൽ ഒരുചുവടുവെയ്പ്പ് നടത്താൻ അമൃതയ്ക്ക് സാധിച്ചിട്ടുണ്ട്.

നടൻ ബാല അമൃത സുരേഷിനെ വിവാഹം കഴിച്ചെങ്കിലും 2015 മുതൽ പിരിഞ്ഞു താമസിച്ച ഇരുവരും 2019ൽ നിയമപരമായി വേർപിരിയുകയും ചെയ്തു. പിന്നീടാണ് ഗോപി സുന്ദറുമായി പ്രണയത്തിലായത് അമൃത സുരേഷ് ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോൾ ഗോപി സുന്ദർ തന്റെ മകൻ മാധവിന് അയച്ച കത്താണ് ചർച്ചയാകുന്നത്. ഗോപി സുന്ദറിന്റെ ആദ്യഭാര്യയിലെ രണ്ട് മക്കളിൽ മൂത്ത മകനാണ് മാധവ്.

പിതാവിന്റെ പാതയിൽ സംഗീത ലോകത്തിലാണ് മാധവ് എത്തിപ്പെട്ടത്. ഇരുവരും തങ്ങളുടെ അമ്മ പ്രിയയ്ക്ക് ഒപ്പമാണ് താമസം. ഗിറ്റാറിസ്റ്റ് ആണ് മാധവൻ. മാധവിന്റെ വീഡിയോകൾ നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. മാധവ് സംഗീത ലോകത്തിലേയ്ക്ക് കാലെടുത്ത് വെച്ചതോടെയാണ് ഗോപി സുന്ദർ തന്റെ മകനായി കത്തെഴുതിയത്. അച്ഛനെന്ന നിലയിൽ എനിക്ക് അഭിമാനം തോന്നിയ നിമിഷമാണ്, പ്രിയപ്പെട്ട മകനേ ഒരുപാട് ദൂരം പോവാനുണ്ട്.

ആത്മസമർപ്പണത്തോടെ മുന്നേറുക, സംഗീതം നിന്റെ രക്തത്തിലുണ്ടെന്നുമായിരുന്നു ഗോപി സുന്ദർ ആശംസ അറിയിച്ച് കത്തയച്ചത്. എന്നാൽ അച്ഛൻ ഗോപി സുന്ദറിനെ ഉൾകൊള്ളാൻ മാധവ് പലപ്പോഴും തയ്യാറായിരുന്നില്ല. പലപ്പോഴും മാധവ് തന്റെ പിതാവ് ഗോപി സുന്ദറിനെതിരെ സംസാരിച്ചിരുന്നു. തന്റെ പുതിയ സന്തോഷത്തിലും അമ്മക്ക് ഒപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങൾ മാത്രമാണ് മാധവ് പങ്കുവെച്ചിട്ടുള്ളത്.

Also read; മമ്മൂട്ടിയെ ആ സിനിമയിൽ നിന്നും മാറ്റി മോഹൻലാലിനെ നായകനാക്കി, പടം തകർപ്പൻ ഹിറ്റ്, പക്ഷേ മമ്മൂട്ടിക്ക് അത് വിഷമമായി: സംഭവം ഇങ്ങനെ

നേരത്തെ, അച്ഛന്റെ മോശം സ്വഭാവങ്ങളും ഒരിക്കലും ഞങ്ങളെ സ്വാധീനിക്കുക പോലുമില്ല, ഒരിക്കലും അച്ഛനെ പോലെ ആകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മാധവ് പറഞ്ഞിരുന്നു. അച്ഛൻ തിരിച്ചു വരുമെന്ന കാര്യത്തിൽ തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും, അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ മാധവ് തങ്ങൾക്ക് പ്രിയം അമ്മയോടാണെന്നും അമ്മ മാത്രം മതിയെന്നും പറഞ്ഞു.

Advertisement