Home Entertainment Celebrities

അകത്തേക്ക് പ്രവേശിച്ചതും അയാൾ എന്നെ കയറിപ്പിടിച്ച് വസ്ത്രങ്ങൾ വലിച്ചൂരി, പിന്നെ സംഭവിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി

490

15 വർഷത്തോളമായി തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിയിൽ സജീവമായി നിൽക്കുന്ന താരമാണ് നടി ഗായത്രി ഗുപ്ത. തെലുങ്ക് ചിത്രമായ ഫിദായിലൂടെ ആണ് ഗായത്രി ഗുപ്ത മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

കുറച്ചു നാളുകൾക്ക് മുമ്പ് സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഗായത്രി നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഏറെ ചർച്ചയായി മാറിയിരുന്നു. തെന്നിന്ത്യൻ ഒരു നിർമ്മാതാവിൽ നിന്നുണ്ടായ ദുരനുഭവമാണ് ഗായത്രി പങ്കുവെച്ചത്.

Advertisements

കുറച്ച് നാൾ മുൻപാണ് സംഭവം. ഒരു ചിത്രം തുടങ്ങാനിരിക്കുകയായിരുന്നു. ഒരു ദിവസം ആ ചിത്രത്തിന്റെ നിർമ്മാതാവ് തന്നെ വിളിച്ചു. വീട്ടിലേക്ക് പോകവേ കാർ കേടായെന്നും വന്ന് പിക്ക് ചെയ്ത് വീട്ടിലെത്തിക്കാമോ എന്നും ചോദിച്ചു. താൻ ഉടൻ തന്നെ കാറുമായി ചെന്ന് അദ്ദേഹത്തെ വീട്ടിലെത്തിച്ചു.

Also Read
സംഗീതം നിന്റെ രക്തത്തിലുണ്ട്, പ്രിയപ്പെട്ട മകനേ നിനക്ക് ഒരുപാട് ദൂരം പോകാനുണ്ട്; കത്തുമായി ഗോപി സുന്ദർ, അമ്മയാണ് സന്തോഷം, അച്ഛനെ ആഗ്രഹിക്കുന്നില്ലെന്ന് മകൻ മാധവും

എന്നാൽ അകത്തു പ്രവേശിച്ചതും അയാൾ തന്നെ കയറിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചൂരി ബ ലാ ത്സം ഗ ത്തി ന് ശ്രമിക്കുകയും ചെയ്തു. പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും സിനിമയിൽ ഉയരങ്ങൾ കീഴടക്കിയതെന്നും അയാൾ പറയുന്നുണ്ടായിരുന്നു.

എന്നാൽ അയാളിൽ നിന്ന് രക്ഷപ്പെട്ട് താൻ ഉടൻ അവിടം വിടുകയായിരുന്നു. തുടർന്ന് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.സമാന രീതിയിൽ പല നിർമ്മാതാക്കളും സംവിധായകരും, സിനിമയിൽ അവസരം നൽകണമെങ്കിൽ കൂടെ കിടക്കണമെന്ന് നിർബന്ധിച്ചിട്ടുണ്ട്.

അവസരം നൽകിയാൽ തനിക്കെന്താണ് നേട്ടമെന്നാണ് ഒരിക്കൽ ഒരു നിർമ്മാതാവ് ചോദിച്ചത്. കൂടെ കിടക്കണം എന്നതായിരുന്നു അയാളുടെ ആവശ്യം. അതുമാത്രം ആയിരുന്നില്ല സംവിധായകനോടും ക്യാമറാമാനോടും സഹകരിക്കണം എന്നും അയാൾ ആവശ്യപ്പെട്ടു.

അയാളുടെ മുഖത്തടിച്ച് ചുട്ടമറുപടിയും നൽകിയാണ് അന്ന് മടങ്ങിയത്. കിടപ്പറ പങ്കിടാൻ ലക്ഷക്കണക്കിന് രൂപയാണ് പലരാലും വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാൽ ആത്മാഭിമാനം പണയപ്പെടുത്തി തനിക്ക് സിനിമയിൽ ഒന്നും ആയി കീരേണ്ടതില്ലെന്നാണ് അവരോടൊക്കെ താൻ പറഞ്ഞത്.

Also Read
ഞാനാണ് കയറിയിരുന്നതെങ്കിൽ നടുവൊടിഞ്ഞു കിടക്കുമായിരുന്നില്ലെ? സംവിധായകനോട് ദേഷ്യത്തോടെ മമ്മൂട്ടി: കാരണം ഇതാണ്

പക്ഷേ ആ ഘട്ടങ്ങളിൽ ഒന്നും താനിത് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. സിനിമാഭിനയത്തിൽ നിന്നും വീട്ടുകാർ തന്നെ വിലക്കുമോയെന്ന് ഭയന്നാണ് ആരോടും ഇതൊന്നും പങ്കുവെയ്ക്കാതെ ഇരുന്നതെന്നും ഗായത്രി ഗുപ്ത വ്യക്തമാക്കുന്നു.

Advertisement