Home Entertainment Celebrities

എനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പസലാണത്, പ്രായം കുറഞ്ഞ ഭർത്താവുള്ളത് ഫാഷനാണ്: ഏഴാം ക്ലാസ്സുകാരന്റെ വിവാഹാലോചനയെ കുറിച്ച് പൂനം ബജുവ

180

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ അന്യഭാഷ താര സുന്ദരിയാണ് പൂന ബജുവ. മലയാളം കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2005ൽ തെലുങ്ക് ചിത്രം മൊഡാതിയിലൂടെയാണ് പൂനം ബജുവ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വെച്ചത്.

2011ൽ റിലീസ് ചെയ്ത ചൈന ടൗണിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരി, ശിക്കാരി, മാസ്റ്റർപീസ് എന്നിവയിലുംമാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, ബിഗ്ബ്രദർ തുടങ്ങിയ ചിത്രങ്ങളിലും പുനം വേഷമിട്ടിട്ടുണ്ട്.

Advertisements

സുരേഷ്‌ഗോപി നായകനായ മേം ഹു മൂസ എന്ന സിനിമയാണ് നടിയുടെ ഏറ്റവും പുതിയ റിലീസ്. അതേ സമയം കേരളത്തിൽ നിന്നും തനിക്ക് ലഭിച്ച പ്രൊപ്പോസലുകളെ കുറിച്ച് തുറന്നു പറയുകയാണ് പൂനം ബജ്വ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ എത്തുന്ന രസകരമായ പ്രൊപ്പോസലുകളെ കുറിച്ചാണ് പൂനം സംസാരിച്ചത്.

Also Read
പ്രശ്‌നങ്ങൾ എല്ലാം ഒത്തു തീർപ്പാക്കി, വേർപിരിഞ്ഞ ധനുഷും ഐശ്വര്യ രജനികാന്തും ജീവിത്തിൽ വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ

ഏറ്റവും രസകരമായി തോന്നിയത് തിരുവനന്തപുരത്ത് നിന്നുള്ള ഏഴാം ക്ലാസുകാരന്റെത് ആണെന്ന് താരം പറയുന്നു.
നിരവധി പ്രൊപ്പോസലുകൾ ഒരു ദിവസം വരും. മാം നിങ്ങൾ ഗ്ലാമറസ് റോളുകൾ ചെയ്തോളൂ കുഴപ്പമില്ല ഞാനും അമ്മയും അഡ്ജസ്റ്റ് ചെയ്തോളും എന്ന് പറയും.

ക്യൂട്ട് ആയി വന്ന മെസേജ് ഒരു ഏഴാം ക്ലാസുകാരന്റേതാണ് തിരുവനന്തപുരത്ത് നിന്ന്. മാം എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം. എനിക്കറിയാം പ്രായ വ്യത്യാസം ഉണ്ടെന്ന്. പക്ഷെ ഇപ്പോൾ പ്രായം കുറഞ്ഞ ഭർത്താവുള്ളത് ഫാഷനാണ്. ഇപ്പോൾ എന്റെ കൈയിൽ പണമില്ല. പണം സമ്പാദിച്ച ശേഷം നിങ്ങളെ നന്നായി നോക്കും എന്ന് പറഞ്ഞു.

തനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പസലാണ് ആ ഏഴാം ക്ലാസുകാരന്റേത് എന്നാണ് പൂനം തമാശയായി പറയുന്നത്. അതേസമയം, സുരേഷ് ഗോപി നാകനായ മേം ഹൂ മൂസയിലാണ് പൂനത്തിന്റെതായി തിയേറ്ററിൽ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

അതേ സമയം അഭിനയം പോലെ തന്നെ മോഡലിംഗ് രംഗത്തും തിളങ്ങുന്ന താരം സമൂഹ മാധ്യമങ്ങളിലും എറെ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവെക്കുകയും ചെയ്യാറുണ്ട്.

Also Read
ചേച്ചിയും ഞാനും ഇത് കുറേ കേട്ടതാണ്, പക്ഷേ പാപ്പുവിനെയും മാതാപിതാക്കളെയും പറഞ്ഞാല്‍ കേട്ടുനില്‍ക്കില്ല, സോഷ്യല്‍മീഡിയയിലൂടെ തെറിപറയുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന് അഭിരാമി സുരേഷ്

Advertisement