പ്രശ്‌നങ്ങൾ എല്ലാം ഒത്തു തീർപ്പാക്കി, വേർപിരിഞ്ഞ ധനുഷും ഐശ്വര്യ രജനികാന്തും ജീവിത്തിൽ വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ

164

ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ താരമാണ് തമിഴകത്തിന്റെ ധനുഷ്. മാസ്സു ക്ലാസ്സുമായ നിരവധി സൂപ്പർഹിറ്റ് സിനിമകൾ നായകൻ ആയിട്ടുള്ള ധനുഷ് നിർമ്മാണ രംഗത്തും സജീവമായിരുന്നു. അതേ സമയം തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്തിനെ ആയിരുന്നു ധനുഷ് വിവാഹം കഴിച്ചത്.

ഇവർക്ക് രണ്ടു മക്കളും ജനിച്ചിരുന്നു. 2004 ലാണ് ഐശ്വര്യ രജനികാന്തിനെ ധനുഷ് വിവാഹം കഴിക്കുന്നത്. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. എന്നാൽ ആരാധകരേയും തമിഴ് സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ടാണ് വിവാഹ മോചിതർ അകുന്നു എന്ന് ധനുഷും ഐശ്വര്യ രജനികാന്തും പ്രഖ്യാപിച്ചത്. ഈ വർഷം ജനുവരി 17ന് ആയിരുന്നു ഇരുവരും തങ്ങൾ വേർ പിരിയുകയാണെന്ന വിവരം അറിയിച്ചത്.

Advertisements

Also Read
ലാൽ സാറിനോട് ഭയങ്കര കെയറിങ് ആണ് പുള്ളിക്ക്, അദ്ദേഹത്തിന്റെ സെറ്റിൽ ആന്റണിയാണ് ആദ്യം എത്തുക, രണ്ടു ദിവസം അവിടെ നിന്ന് എല്ലാം ഓക്കെ ആണോന്ന് പരിശോധിക്കും, വെളിപ്പെടുത്തൽ

എന്നാൽ വിവാഹ ബന്ധം അവസാനിപ്പിച്ചെങ്കിലും മക്കൾക്കായി പലപ്പോഴും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. അതേ സമയം അടുത്തിടെ മക്കളുടെ സ്‌കൂളിലെ പരിപാടിക്ക് ധനുഷും ഐശ്വര്യയും ഒന്നിച്ച് എത്തിയപ്പോഴുള്ള ചിത്രങ്ങൾ വൈറൽ ആയിരുന്നു.

അതിന് മുമ്പ് ധനുഷ് ഐശ്വര്യയെയും മക്കളെയും കൂട്ടി അവധി ആഘോഷിക്കുന്ന ഫോട്ടോസും സോഷ്യൽ മീഡിയ യിലൂടെ പ്രചരിച്ചിരുന്നു. ഇതെല്ലാം താരങ്ങൾക്ക് ഇടയിലെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നത് ആയിരുന്നു. വലിയ ശത്രുക്കൾ ആവാൻ മാത്രം പ്രശ്‌നം ഇവർക്കിടയിൽ ഇല്ലെന്നും ഒരിക്കൽ രണ്ടാളും തമ്മിൽ ചെറിയൊരു വഴക്ക് കൂടിയത് മാത്രമാണ് പ്രശ്‌നമായിട്ടുള്ളത് എന്നും ധനുഷിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ആ വഴക്കിന്റെ പുറത്ത് വേർപിരിയാമെന്ന് തീരുമാനമെടുത്ത താരങ്ങൾ പിന്നീട് അത് തിരുത്തി എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വിവാഹ മോചനത്തിനായി താരങ്ങൾ സമർപ്പിച്ച അപേക്ഷ പിൻവലിക്കാനും മുന്നോട്ട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നുമുാണ് ആ റിപ്പോർട്ടുകളിൽ പറയുന്നത്. അതേ സമയം ഇതിനെ കുറിച്ച് ഔദ്യോഗികമായി ധനുഷോ ഐശ്വര്യയോ ഇവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.

Also Read
ഗജിനിയില്‍ സൂര്യയ്ക്ക് പകരം നായകനാവേണ്ടിയിരുന്നത് മാധവന്‍, പക്ഷേ സംഭവിച്ചത്

Advertisement