അന്ന് തമിഴ് നടി നമിത ബിജെപിയിൽ ചേർന്നപ്പോൾ ഒരു ബിജെപി നേതാവുൾപ്പെടെ പലരും എന്നെ അഭിനന്ദിച്ച് കമന്റിട്ടു, ചിലർ നെഗറ്റിവ് കമന്റസും ഇട്ടു, സംഭവം കോമഡിയായിരുന്നെന്ന് നമിതാ പ്രമോദ്

122

ബാലതാരമായി മിനിസ്‌ക്രീനിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികാ നടിയാണ് നമിതാ പ്രമോദ്. മലയാള സിനിമയിലെ അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക്ക് എന്ന സിനിമയിലൂടെ ആണ്
സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ ആണ് നമിതാ പ്രമോദ് നായികയായി എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലും അടക്കം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നമിത നായിക ആയി എത്തി.

Advertisements

ഇപ്പോഴിതാ പ്രമുഖ തെന്നിന്ത്യൻ നായിക പാർട്ടിയിൽ ചേർന്നപ്പോൾ അതേപേരുള്ള തനിക്ക് സംഭവിച്ച രസകരമായ അനുഭവം തുറന്നു പറയുകയാണ് നമിതാ പ്രമോദ്. ജിഞ്ചർ മീഡിയയോട് ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. നേരത്തെ തെന്നിന്ത്യൻ സിനിമയിലെ ഗ്ലാമറസ് താരമായിരുന്നു നമിത വങ്കവാല ബിജെപിയിൽ ചേർന്നപ്പോൾ മലയാളത്തിലെ നമിത പ്രമോദ് ആണ് അതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു.

Alaso Read
ലാൽ സാറിനോട് ഭയങ്കര കെയറിങ് ആണ് പുള്ളിക്ക്, അദ്ദേഹത്തിന്റെ സെറ്റിൽ ആന്റണിയാണ് ആദ്യം എത്തുക, രണ്ടു ദിവസം അവിടെ നിന്ന് എല്ലാം ഓക്കെ ആണോന്ന് പരിശോധിക്കും, വെളിപ്പെടുത്തൽ

ഇതിനെ തുടർന്ന് നമിത പ്രമോദിന്റെ ഫോട്ടോയ്ക്ക് താഴെ ചിലർ കമന്റുകൾ ഇട്ടിരുന്നു. ഏതോ ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടി എടുത്ത ഫോട്ടോ അവരുടെ പ്രൊമോഷന്റെ ഭാഗമായി ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സാധാരണ വരാറുള്ള കമന്റിനേക്കാൾ രണ്ടായിരം മൂവായിരം കമന്റാണ് ആ ദിവസം ഫോട്ടോയ്ക്ക് വന്നത്. എനിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു.

എന്തോ പന്തികേടുണ്ടെന്ന് തോന്നി ഞാൻ കമന്റ്സ് എടുത്ത് നോക്കി. അഭിനന്ദനങ്ങൾ എന്ന കമന്റ്സായിരുന്നു കൂടുതൽ വന്നത്. ഒരുപാട് നെഗറ്റീവ് കമന്റ്സുമുണ്ട്, പോസിറ്റീവ് കമന്റ്സുമുണ്ട്. എല്ലാവരും വിചാരിച്ചു വെച്ചിരിക്കുന്നത് ഞാൻ പാർട്ടിയിൽ ചേർന്നുവെന്നാണ്. ആ രീതിയിലുള്ള അഭിനന്ദന കമന്റ്സാണ് എല്ലാവരും ഇടുന്നത്.

ഏതോ ഒരു നേതാവും കമന്റ് ഇട്ടിരുന്നു. അതിന്റെ അടുത്ത ദിവസമൊക്കെ നിറയെ കോൾ ആയിരുന്നു അച്ഛന്. മോൾ പോർട്ടിയിൽ ചേർന്നോ, എന്താണ് അങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം എന്നൊക്കെയാണ് വിളിക്കുന്നവർ ചോദിക്കുന്നത്.

എന്താണ് സംഭവമെന്ന് അച്ഛന് മനസിലാകുന്നില്ലായിരുന്നു. എന്തായാലും സംഭവം കോമഡിയായിരുന്നു എന്നാണ് നമിത പറയുന്നത്. അതേ സമയം ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ഈശോയാണ് നമിതയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ.

Alaso Read
ഗജിനിയില്‍ സൂര്യയ്ക്ക് പകരം നായകനാവേണ്ടിയിരുന്നത് മാധവന്‍, പക്ഷേ സംഭവിച്ചത്

Advertisement