Home Entertainment

ഗജിനിയില്‍ സൂര്യയ്ക്ക് പകരം നായകനാവേണ്ടിയിരുന്നത് മാധവന്‍, പക്ഷേ സംഭവിച്ചത്

71

തമിഴിലെ വന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒ്ന്നായിരുന്നു ഗജിനി. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നടന്‍ സൂര്യയായിരുന്നു നായകനായി എത്തിയത്. സൂര്യയുടെ കരിയര്‍ ബ്രെക്ക് ചെയ്ത ഒരു ചിത്രം കൂടിയായിരുന്നു ഗജിനി. തെന്നിന്ത്യ മുഴുവന്‍ വലിയ വിജയമാണ് ചിത്രം കൊയ്തത്.

ഗജിനിയില്‍ സൂര്യയ്ക്ക് പുറമെ താരറാണിമാരായ നയന്‍താരയും അസിനും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഗജിനിയില്‍ സൂര്യയ്ക്ക് പകരം നടന്‍ മാധവനെയായിരുന്നു സംവിധായകന്‍ തീരുമാനിച്ചിരുന്നതെന്നാണ് വാര്‍ത്തകള്‍.

Advertisements

Also Read: അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ചിത്രം പരാജയപ്പെടില്ലായിരുന്നു, പിന്നീടാണ് മനസ്സിലായത്, ബിഗ് ബ്രദര്‍ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്ന് സിദ്ദിഖ്

ഒരു സിനിമ പേജിലാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. മാധവനായിരുന്നു ഗജിനിയില്‍ നായകനാവേണ്ടിയിരുന്നതെന്നും എന്നാല്‍ മാധവന് ചിത്രത്തിന്റെ തിരക്കഥയുടെ രണ്ടാം പകുതി ഇഷ്ടപെടാത്തത് കൊണ്ട് അദ്ദേഹം ഇത് ഒഴിവാക്കുകയുമായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.

എന്നാല്‍ സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രത്തെ സൂര്യ ഗംഭീരമാക്കി എന്നും മറ്റാര്‍ക്കും ചെയ്ത് ഫലിപ്പിക്കാവുന്നതിലും അപ്പുറം മികവുറ്റതാക്കിയെന്നും സിനിമാപേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്.

Also Read; എന്റെ ഡ്രസ്സിങ്ങിനെ കുറ്റം പറഞ്ഞ കുട്ടി തന്നെയാണോ ഇത്, ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ദില്‍ഷയെ പരിഹസിച്ച് നിമിഷ

സൂര്യ ചെയ്ത തമിഴ് ഗജിനിയേക്കാള്‍ അടിപൊളിയായിരുന്നു ആമിര്‍ഖാന്‍ നായകനായ ഹിന്ദിയെന്ന് ഒരാള്‍ കമന്റ് ചെയ്തു. എന്നാല്‍ സൂര്യയുടെ അഭിനയത്തെ കടത്തിവെട്ടാന്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും കമന്റുകള്‍ വരുന്നുണ്ട്.

Advertisement