എന്റെ ഡ്രസ്സിങ്ങിനെ കുറ്റം പറഞ്ഞ കുട്ടി തന്നെയാണോ ഇത്, ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ദില്‍ഷയെ പരിഹസിച്ച് നിമിഷ

83

മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് ഷോയുടെ നാലാമത്തെ സീസണ്‍ അടുത്തിടെയാണ് അവസാനിച്ചത്. മത്സരാര്‍ത്ഥികളില്‍ പലരും പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. ഇരുകൈയ്യും നീട്ടിയാണ് ഷോ ആരാധകര്‍ സ്വീകരിച്ചത്.

ബിഗ്ബോസ് മലയാളം നാലാം സീസണ്‍ വിജയിയെ കണ്ടെത്തി ഷോ കഴിഞ്ഞ് മത്സരാര്‍ത്ഥികള്‍ പുറത്തെത്തിയെങ്കിലും വിവാദങ്ങള്‍ ഇപ്പോഴും ഇടയ്ക്കിടെ ഉയരുന്നുണ്ട്. ദില്‍ഷയുടെ വിജയംവിജയം ഡോ. റോബിന്റെ ഫാന്‍സിനെ കൂട്ടുപിടിച്ചും ബ്ലെസ്ലിയെ മോശക്കാരനാക്കി ചിത്രീകരിച്ചും ആണെന്ന വിമര്‍ശനമാണ് കൂടുതലായും ഉണ്ടായത്.

Advertisements

പിന്നീട് റോബിനും ബ്ലെസ്ലിയും തന്നെ തട്ടിക്കളിക്കുകയാണെന്നും ഇനി അവരുമായി വ്യക്തിപരമായി ഒരു ബന്ധവും വച്ചുപുലര്‍ത്താന്‍ താത്പര്യമില്ലെന്നും പറഞ്ഞ് ദില്‍ഷ തന്നെ രംഗത്തെത്തുകയും ചെയ്തു. പിന്നാലെ, ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ നിമിഷ റോബിനെ പിന്തുണച്ച് രംഗത്തെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

Also Read: ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവ്, സ്‌നേഹനിധിക്ക് കണ്ണീരോടെ വിട, കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാലോകം

ഷോയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര സെഷനുമായി എത്താറുണ്ട്. ബിഗ് ബോസിലുള്ളപ്പോള്‍ നിമിഷയുടെ വസ്ത്രധാരണത്തെ ദില്‍ഷ വിമര്‍ശിക്കാറുണ്ടായിരുന്നു.

നിരവധി കുടുംബ പ്രേക്ഷകര്‍ കാണുന്ന പരിപാടിയാണിതെന്നും നല്ല രീതിയിലുള്ള വസ്ത്രം ധരിക്കണം എന്നൊക്കെയായിരുന്നു നിമിഷയോട് ദില്‍ഷ പറഞ്ഞിരുന്നത്. എന്നാല്‍ ഇതേ ദില്‍ഷ ഇപ്പോള്‍ ഗ്ലാമറസായുള്ള വസ്ത്രം ധരിച്ച് ഡാന്‍സ് വീഡിയോകളിലും മറ്റും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് ബിഗ് ബോസ് ആരാധകര്‍ ശ്രദ്ധിക്കുകയാണ്.

Also Read: അന്ന് ഓഡിഷൻ എന്നു പറഞ്ഞ് വിളിപ്പിച്ച ശേഷം അയാൾ എന്റെ മാറിടത്തിലേക്ക് തുറിച്ചു നോക്കിയിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: വിദ്യ ബാലന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഗ്ലാമറസ് വേഷത്തിലുള്ള നിമിഷയുടെ പുതിയ ഡാന്‍സ് വീഡിയോ പുറത്തുവന്നതോടെ ദില്‍ഷയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിമിഷ ഇപ്പോള്‍. ‘എന്റെ ഡ്രസ്സിങ്ങിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെയാണോ ഇത്’ എന്നായിരുന്നു ദില്‍ഷയുടെ ഡാന്‍സ് വീഡിയോയ്ക്ക് താഴെ നിമിഷ കുറിച്ചത്.

ദില്‍ഷ ആര്യയ്‌ക്കൊപ്പം മോഡേണ്‍ വേഷത്തില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോക്ക് താഴെയാണ് നിമിഷ കമന്റ് ചെയ്തത്. ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് നിമിഷ സോഷ്യല്‍മീഡിയയി്ല്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ‘ലെ ദിലു; എന്നാല്‍ ഒരു സത്യം പറയട്ടെ, എനിക്കൊന്നും ഓര്‍മയില്ല’ എന്ന് കുറിച്ചുകൊണ്ടാണ് നിമിഷ സ്‌ക്രീന്‍ ഷോട്ട്് പങ്കുവെച്ചത്. നിരവധി പേരാണ് നിമിഷയെ പിന്തുണച്ച് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

Advertisement