Home Entertainment Celebrities

അന്ന് ഓഡിഷൻ എന്നു പറഞ്ഞ് വിളിപ്പിച്ച ശേഷം അയാൾ എന്റെ മാറിടത്തിലേക്ക് തുറിച്ചു നോക്കിയിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: വിദ്യ ബാലന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

5560

മലയാളികൾക്കും ഏറെ സുപരിചിതയായ ബോളിവുഡ് താരമാണ് വിദ്യാ ബാലൻ. ഇതിനോടകം തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞ താരം പകുതി മലയാളി കൂടിയാണ്. ഗോഡ്ഫാദർമാർ ഇല്ലാതിരുന്നിട്ടും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡിേേൽ തന്റതായ ഇരിപ്പിടം സ്വന്തമാക്കിയ താരമാണ് വിദ്യ ബാലൻ. അതേ സമയം ബോഡി ഷെയിമിങ്ങിന് ഇരയാകാത്ത ബോളിവുഡ് നടമാർ കുറവാണ്.

വസ്ത്ര ധാരണത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലും നിരന്തരം വിമർശനങ്ങൾക്ക് പാത്രമായി ക്കൊണ്ടിരിക്കുകയാണ് ബി ടൗൺ സുന്ദരികൾ. ഇതിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കുന്നത് വിദ്യ ബാലന് ആണ്.

Advertisements

എവിടെയപ്പോയാലും ആളുകൾ ശരീരത്തിൽ ശ്രദ്ധിക്കുകയാണെന്ന് നടി മുമ്പൊരിക്കൾ തുറന്നു പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. മോട്ടി (തടിച്ചി)എന്നുള്ളത് എന്നെ സംബന്ധിച്ച് വലിയ അർത്ഥമുള്ള പദമൊന്നുമല്ല. പക്ഷേ എന്റെ ശരീരത്തെ കുറിച്ച് മറ്റുള്ളവർ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല.

Also Read
ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ജീവൻ ഒടുക്കിയ സംഭവം, പിന്നിൽ കുടുംബ പ്രശ്‌നം, ഉല്ലാസും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും വിവരം

മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാൻ നമുക്കാർക്കും അവകാശമില്ല. എന്നാൽ എനിക്ക് ഇത് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ സന്തുഷ്ടയായി ഇരിക്കുന്നത് കാണുമ്പോൾ പലർക്കും വല്ലാത്ത ആകുലതയാണ്. ഒരു സ്ത്രീയായതുകൊണ്ട് അവൾ വിജയം കരസ്ഥമാക്കുമ്പോൾ അവളെ താഴേക്ക് വലിച്ചിറക്കാൻ കണ്ടെത്തുന്ന ഒരു വഴിയാണ് ഇത്. അതിനുള്ള അധികാരം ഞാൻ ആർക്കും നൽകിയിട്ടില്ലെന്നും വിദ്യാ ബാലൻ പറയുന്നു.

ഒരിക്കൽ ഒരു ഓഡീഷന് പോയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അഭിമുഖത്തിൽ വിദ്യാ ബാലൻ പറഞ്ഞിരുന്നു. അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാൻ. കാസ്റ്റിങ് ഡയറക്ടർ എന്റെ നെഞ്ചിൽ തന്നെ നോക്കിയിരിക്കുന്നു.

ഞാൻ അയാളോട് ചോദിച്ചു നിങ്ങൾ എന്താണ് നോക്കുന്നതെന്ന് അയാൾ വല്ലാതായി. എനിക്ക് ആ സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്. സ്ത്രീകൾക്ക് നേരെയുള്ള ലൈം ഗി ക അ തി ക്ര മ ങ്ങ ൾ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയിൽ അതല്പം കൂടുതലാണെന്നും വിദ്യാ ബാലൻ പറഞ്ഞിരുന്നു.

അതേ സമയം നേരത്തെ ഒരു സിനിമയുടെ പ്രചാരണ പരിപാടികൾക്കിടയിൽ വിദ്യാ ബാലന്റെ ശരീരഭാരത്തെ കുറിച്ച് ഒരു റിപ്പോർട്ടർ ഉന്നയിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയും മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. താങ്കളെ ഞങ്ങൾ അധികവും കണ്ടിരിക്കുന്നത് സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ ആണ്.

Also Read
എന്റെ പതിമൂന്നാമത്തെ വയസ് മുതൽ അത് ഞാൻ സഹിക്കുകയാണ്, ഇനി വയ്യ: തുറന്നടിച്ച് നടി ഇല്യാന ഡിക്രൂസ്

ഇത്തരം സിനിമകളിൽ തന്നെ താങ്കൾ തുടരുമോ അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ച് താങ്കൾ ചിന്തിച്ചിട്ടുണ്ടോ എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. മെലിഞ്ഞ സ്ത്രീ ശരീരങ്ങളെ സൗന്ദര്യത്തിന്റെ അളവുകോലായി കാണുന്ന ബോളിവുഡിൽ അല്പം തടിച്ച ശരീരവുമായെത്തി വിദ്യ വിജയങ്ങൾ നേടുന്നതിനിടയിലാണ് അനാവശ്യമായ ഇത്തരമൊരു ചോദ്യവുമായി റിപ്പോർട്ടർ വിദ്യയെ നേരിട്ടത്.

ചെയ്യുന്ന ജോലിയിൽ താൻ സന്തുഷ്ടയാണെന്നും താങ്കളുടെ കാഴ്ചപ്പാട് മാറ്റുകയാണെങ്കിൽ അത് വളരെ വലിയ കാര്യമായിരിക്കും എന്നുമാണ് അന്ന് വിദ്യ പ്രതികരിച്ചത്.

Advertisement