ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവ്, സ്‌നേഹനിധിക്ക് കണ്ണീരോടെ വിട, കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാലോകം

66

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിനസമാണ് അന്തരിച്ചത്. 70 വയസ് ആയിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

Advertisements

ഭാര്യ വിനോദിനി, മക്കളായ ബിനീഷ്, ബിനോയ് എന്നിവര്‍ മരണസമയത്ത് അദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ പ്രിയ നേതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് പ്രമുഖരടക്കം നിവധി പേരാണ് ആശുപത്രിയിലേക്ക് ഒഴുകിയെത്തുന്നത്.

Also Read: അന്ന് ഓഡിഷൻ എന്നു പറഞ്ഞ് വിളിപ്പിച്ച ശേഷം അയാൾ എന്റെ മാറിടത്തിലേക്ക് തുറിച്ചു നോക്കിയിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: വിദ്യ ബാലന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അന്തരിച്ച് കോടിയേരി ബാലകൃഷ്ണന് മലയാള സിനിമാലോകവും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സോഷ്യല്‍മീഡിയയിലൂടെ മലയാളത്തിലെ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇര്‍ഷാദ് അലി, എന്നിവരും സംവിധായകന്‍ അരുണ്‍ ഗോപി, മറ്റ് നിരവധി പേരും പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു.

‘സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികള്‍.” എന്ന് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ”ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിര്‍വഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു.” എന്നും മോഹന്‍ലാല്‍ പറയുന്നു.

Also Read: എന്റെ പിറന്നാളിന് പൂജയും പായസ വിതരണവും നടത്തും, തമിഴ് നാട്ടിൽ തന്റെ പേരിലും അമ്പലം ഉണ്ടെന്ന് ലക്ഷ്മി നായർ

”ദീര്‍ഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്‌നേഹനിധിക്ക് കണ്ണീരോടെ വിട’,എന്നും മോഹന്‍ലാല്‍ കുറിച്ചു. കോടിയേരിയുടെ ചിത്രം പങ്കുവെച്ച മമ്മൂട്ടി ‘പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍..’, എന്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Advertisement