Home Entertainment

നടി ഷംന കാസിമിന്റെ വിവാഹം കഴിഞ്ഞു, ജീവിതത്തിന്റെ പുതിയ ഒരു അധ്യായത്തിലേക്ക് കടക്കുന്നു എന്ന് താരം

1091

റിയാലിറ്റി ഷോയിലൂടെ സിനിമയിൽ എത്തി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷംന കാസ്സിം. ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം നടി എന്നതിന് പുറമേ നർത്തകി ആയും മലയാളികളുടെ ഇഷ്ടം നേടി എടുക്കുക ആയിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരത്തിന് മലയാളത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിൽ നിന്നാണ് കിട്ടിയത്. സൂപ്പർ ഡയറക്ടർ കമൽ ഒരുക്കിയ മഞ്ഞുപോലെ ഒരു പെൺകുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംന കാസിമിന്റെ തുടക്കം.

Advertisements

പിന്നീട് വലിയങ്ങാടി, ചട്ടക്കാരി, അലിഭാസ് തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും വേണ്ടത്ര വിജയം നേടാനോ കൂടുതൽ അവസരങ്ങൾ മലയാളത്തിൽ നേടാനോ താരത്തിന് കഴിഞ്ഞിരുന്നില്ല.
മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള താരരാജക്കൻമാരുടെ കൂടെയെല്ലാം മലയാളത്തിൽ അഭിനയിച്ചിട്ടുള്ള ഷംന ക്ക് ആരാധകരും ഏറെയാണ്.

Also Read
അച്ഛന് വേറെ പണിയില്ലേ എന്ന് ചോദിച്ചാല്‍ ഈ ഭൂമുഖത്ത് ഉണ്ടാകേണ്ടവന്‍ അല്ല എന്ന് ഞാന്‍ ചിന്തിക്കും; കുടുംബത്തോടൊപ്പം മേ ഹൂം മൂസ കണ്ട അുഭവം പറഞ്ഞ് കണ്ണന്‍ സാഗര്‍

അതേ സമയം തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട് നടിക്ക്. സൂപ്പർതാരം ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് പലതവണ ഷംന കാസിം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഷംന കാസിം വിവാഹിത ആയിരിക്കുകയാണ്. വരൻ ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ്. ഷംന കാസിം ആണ് താൻ വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.

ഇരുവരുടേയും കുടുംബ അംഗങ്ങളയുടെ അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയ ഒരു അധ്യായത്തിലേക്ക് കടക്കുക ആണെന്ന് ചിത്രങ്ങൾ പങ്കുവച്ച് ഷംന കുറിച്ചു. ആറു മാസം മുമ്പാണ് ഷംനയുടെയും ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

കണ്ണൂർ സ്വദേശിനിയായ ഷംന കാസിം റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു.

മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും നടി തിളങ്ങിയിരുന്നു. ഇപ്പോൾ തെലുങ്ക് തമിഴ് കന്നഡ സിനിമകളിൽ സജീവമാണ് താരം.

Also Read
നല്ല പണി കിട്ടി; പനിയും ഡയറിയയും ഛർദ്ദിയും കാരണം ഡീഹ്രൈഡേഷനുമായി; തന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് ഡോ. റോബിൻ

Advertisement