നല്ല പണി കിട്ടി; പനിയും ഡയറിയയും ഛർദ്ദിയും കാരണം ഡീഹ്രൈഡേഷനുമായി; തന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് ഡോ. റോബിൻ

56

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള റിയാലിറ്റി ഷോകളിൽ ഒന്നാമതാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ വൻ വിജയം കൈവരിച്ച ശേഷമാണ് മലയാളത്തിലും ബിഗ് ബോസ് ആരംഭിച്ചത്. മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് നടന്നത്. അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ചർച്ച ചെയ്തത് നാലാം സീസൺ തന്നെയായിരുന്നു.

സീസൺ ഫോറിൽ മത്സരാർഥികളായി എത്തിയവരെല്ലാം ഇപ്പോൾ തിരക്കുള്ള സെലിബ്രിറ്റികൾ കൂടിയാണ്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് താരം ബിഗ് ബോസിൽ നിന്ന് പുറത്തായത്. ഇപ്പോഴും റോബിൻ അതിഥിയായി എത്തുന്ന സ്ഥലങ്ങളിലെല്ലാം റോബിനെ കാണാൻ നൂറ് കണക്കിന് ആളുകളാണ് തടിച്ച് കൂടുന്നത്.

Advertisements

അതേസമയം, റോബിനെ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ കാണാനില്ലായിരുന്നു. ഇക്കാര്യം ചോദിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പറയുകയാണ് റോബിൻ രാധാകൃഷ്ണൻ. കുറച്ച് ദിവസമായി അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായിരുന്നു ഞാനെന്ന് റോബിൻ പറയുന്നു. പെട്ടന്ന് താൻ എങ്ങനെയാണ് അസുഖ ബാധിതനായതെന്ന് വെളിപ്പെടുത്തുന്ന വീഡിയോ താരം പങ്കുവെക്കുകയായിരുന്നു.

ALSO READ- ഡൗണ്‍ ടു എര്‍ത്ത് ആണെന്ന് കരുതി ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ വെച്ച് ചെയ്യേണ്ട സീന്‍ ഇന്ദ്രന്‍സിനെ കൊണ്ട് അഭിനയിപ്പിച്ചത് എന്തിനാണ്; ആരാധകന്റെ ചോദ്യത്തിന് നാദിര്‍ഷയുടെ മറുപടി

പല ആവശ്യങ്ങൾക്കുമായി പല സ്ഥലങ്ങളിലേക്ക് താൻ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. തനിക്ക് ഫുഡ് പോയിസൺ ഏറ്റുവെന്നും റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷ്യ വിഷബാധ കാരമം പണി കിട്ടി. പനിയും ഡയറിയയും ഛർദ്ദിയും ഡീഹ്രൈഡേഷനുമായി ഒക്കെ ആയി അസുഖത്തിലാണെന്ന് താരം പറഞ്ഞു.

വയ്യാതത് സാഹചര്യത്തിൽ ഒരുപാട് പേർ വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് അവരോടൊന്നും പ്രതികരിക്കാൻ പറ്റിയില്ല. അത്രയ്ക്കും വയ്യാത്തതുകൊണ്ടായിരുന്നു. ആ കാര്യം എല്ലാവരേയും അറിയിക്കാനാണ് ഇപ്പോൾ ഇങ്ങനൊരു വീഡിയോ ചെയുന്നത് എന്നും റോബിൻ പറഞ്ഞു.

ALSO READ- ‘ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല, നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്നാല്‍ മതി; ഞങ്ങളെ രണ്ട് നടന്മാരായിട്ട് കാണൂ’-മമ്മൂട്ടി ദുല്‍ഖറിനെ കുറിച്ച് പറഞ്ഞതിങ്ങനെ

ഇപ്പോൾ മരുന്ന് കഴിച്ച് അസുഖം സുഖപ്പെട്ട് വരികയാണ്. ഒരുപാട് യാത്രകൾ ചെയ്യേണ്ടി വരുന്നത് കൊണ്ട് പല സ്ഥലത്ത് നിന്നുമാണ് ഭക്ഷണം കഴിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഫുഡ് പോയിസൺ അടിച്ചത്. നിങ്ങൾ എല്ലാവരേയും ഞാൻ മിസ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.

താരത്തിന്റെ വീഡിയോ എത്തിയതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. പെട്ടെന്ന് തന്നെ അസുഖം മാറും എന്നും ഞങ്ങളുടെ പ്രാർഥന കൂടെയുണ്ട്, ഹോംലി ഫുഡ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കൂ, ആരോഗ്യം എന്നും ശ്രദ്ധിക്കണം തുടങ്ങിയ നിരവധി കമന്റുകളാണ് റോബിൻ ആരാധകർ വീഡിയോയ്ക്ക് താഴെ പങ്കുവെച്ചിരിക്കുന്നത്. ഇതിനിടെ, തിയും റോബിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചെത്തിയിട്ടുണ്ട്.

അതേസമയം, അടുത്തിടെയാണ് റോബിന്‍ തലയിലുള്ള ബോണ്‍ ട്യൂമറിനെ കുറിച്ച് വെളിപ്പെടുത്തി എത്തിയത്. ബിഗ് ബോസിലായിരുന്നപ്പോള്‍ പോലും തന്റെ ഈ അസുഖത്തെ കുറിച്ച് റോബിന്‍ ആരോടും പരസ്യപ്പെടുത്തിയിരുന്നില്ല.ഇക്കാര്യമറിഞ്ഞ് ആരാധകര്‍ ഏറെ ആശങ്കയിലായിരുന്നു.

Advertisement