Home Entertainment Celebrities

അന്ന് റബേക്ക ശരിക്കും എന്നെ ഞെട്ടിച്ചു, ഇങ്ങനെ പെരുമാറുന്ന നടിമാര്‍ കുറവായിരിക്കും, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദേവി പറയുന്നു

95

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റെബേക്ക സന്തോഷ്. ഒരു ബാലതാരമായിട്ടാണ് റെബേക്ക മിനിസ്‌ക്രീനില്‍ അരങ്ങേറുന്നത്. പിന്നീട് മിഴി രണ്ടിലും, നീര്‍മാതളം കസ്തൂരിമാന്‍ തുടങ്ങിയ സീരിയലുകളില്‍ താരം അഭിനയിച്ചു.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായ കസ്തൂരിമാനാണ് റെബേക്കയുടെ കരിയര്‍ തന്നെ മാറ്റിയത്. കാവ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്നും കാവ്യ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്.

Advertisements

അതേ സമയം മാസങ്ങള്‍ക്ക് മുമ്പായിരുന്നു റെബേക്കയുടെ വിവാഹം. സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് നടിയെ വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

Also Read: അവര്‍ തമ്മില്‍ വഴക്കായിരുന്നു, എന്തോ ഒരു കരട് രണ്ടാളുടെയും മനസ്സിലുണ്ടായിരുന്നു, പക്ഷേ പുറത്തറിഞ്ഞില്ല, വെളിപ്പെടുത്തലുമായി നിര്‍മാതാവ്

ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കല്യാണത്തിന് ശേഷവും ഇടവേളയൊന്നുമെടുക്കാതെ റെബേക്ക അഭിനയത്തില്‍ സജീവമാണ്. സോഷ്യല്‍മീഡിയയിലും ശ്രീജിത്തും റെബേക്കയും സജീവമാണ്.

ഇപ്പോഴിതാ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ദേവി നടി റബേക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. അവാര്‍ഡ് കിട്ടിയപ്പോള്‍ തന്നെ റബേക്ക ഓര്‍മ്മിച്ച കാര്യമാണ് ദേവി ഫ്‌ളവേഴ്‌സിലെ ഒരു കോടി എന്ന പരിപാടിയില്‍ വെച്ച് പറഞ്ഞത്.

അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ പല നടിമാരും തങ്ങള്‍ക്ക് ശബ്ദം നല്‍കിയവരെ പറ്റിയൊന്നും ഓര്‍ക്കാറില്ലെന്നും പക്ഷേ റബേക്ക അങ്ങനെയായിരുന്നില്ലെന്നും ദേവി പറയുന്നു. അവാര്‍ഡ് കിട്ടിയപ്പോള്‍ സ്‌റ്റേജില്‍ വെച്ച് റബേക്ക പറഞ്ഞത് തനിക്ക് ശബ്ദം നല്‍കിയ ചേച്ചി ഇവിടെയുണ്ടെങ്കില്‍ സ്റ്റേജിലേക്ക് വരണം എന്നായിരുന്നുവെന്ന് ദേവി പറയുന്നു.

Also Read: ഒരു അവസരം കിട്ടിയാല്‍ വിജയിയോട് ചോദിക്കുന്ന കാര്യം ഇതായിരിക്കും, മനസ്സുതുറന്ന് അപര്‍ണ ബാലമുരളി

ഇത് ശരിക്കും തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും ഇങ്ങനെ പെരുമാറുന്ന നടിമാര്‍ വളരെ കുറവാണെന്നും ദേവി കൂട്ടിച്ചേര്‍ത്തു. നിരവധി സീരിയലുകളിലെ കഥാപാത്രങ്ങള്‍ക്കാണ് ദേവി ഇതിനോടകം തന്റെ ശബ്ദം നല്‍കിയത്.

Advertisement