ഒരു അവസരം കിട്ടിയാല്‍ വിജയിയോട് ചോദിക്കുന്ന കാര്യം ഇതായിരിക്കും, മനസ്സുതുറന്ന് അപര്‍ണ ബാലമുരളി

40

മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഹിറ്റ്മേക്കര്‍ ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി.

ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ. മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു.

Advertisements

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

Also Read: ‘എന്റെ സന്തൂര്‍ മമ്മി’; സ്വന്തം അമ്മയെ പരിചയപ്പെടുത്തി രേഷ്മ നായര്‍; പ്രേക്ഷകരുടെ പ്രിയപ്പെട്ട സഞ്ജനയുടെ അമ്മയെ കണ്ട് അമ്പരന്ന് ആരാധകര്‍!

2013 മുതല്‍ ആണ് താരം സിനിമ അഭിനയ മേഖലയില്‍ സജീവമായി തുടങ്ങുന്നത്. മഹേഷിന്റെ പ്രതികാരം, സണ്‍ഡേ ഹോളിഡേ, ശൂരറൈ പോട്ര് എന്നെ സിനിമകളിലൂടെയാണ് താരം അറിയപ്പെടുന്നത്. അത്രത്തോളം മികച്ച രൂപത്തില്‍ സിനിമകളില്‍ താരം അഭിനയിച്ചു എന്നതിന് തെളിവ് തന്നെയാണ്.

ഇപ്പോഴിതാ തമിഴ് സൂപ്പര്‍താരം വിജയിയെക്കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി. വിജയിയുടെ വലിയ ആരാധികയാണ് താനെന്നും അദ്ദേഹത്തിന്റെ ഡാന്‍സ് ഭയങ്കര ഇഷ്ടമാണെന്നും പോപ്പര്‍‌സ്റ്റോപ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറയുന്നു.

Also Read: ആ ഫോണ്‍ കോള്‍ കാരണം ഡിപ്രഷനിലായി പോയി; ഞാന്‍ അഡിക്ട് ആയി പോയ സമയം ആയിരുന്നു അത്; മനസ് തുറന്ന് നടി യമുന റാണി

ഒരു അവസരം ലഭിക്കുകയാണെങ്കില്‍ വിജയിയോട് തനിക്കൊപ്പം ഡാന്‍സ് കളിക്കുമോ എന്ന് ചോദിക്കുമെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. വിജയിയയുടെ ഡാന്‍സ് കണ്ട് ചെറുപ്പകാലത്ത് തനിക്ക് ഭ്രാന്തിളകിയിട്ടുണ്ടെന്നും ഭയങ്കര എനര്‍ജിയാണ് അദ്ദേഹത്തിനെന്നും അപര്‍ണ പറയുന്നു.

Advertisement