Home Entertainment Celebrities

‘എന്റെ സന്തൂര്‍ മമ്മി’; സ്വന്തം അമ്മയെ പരിചയപ്പെടുത്തി രേഷ്മ നായര്‍; പ്രേക്ഷകരുടെ പ്രിയപ്പെട്ട സഞ്ജനയുടെ അമ്മയെ കണ്ട് അമ്പരന്ന് ആരാധകര്‍!

223

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബ വിളക്ക്. സുമിത്രയുടേയും കുടുംബത്തിന്റേയും കഥ പറയുന്ന സീരിയലില്‍ ഇപ്പോള്‍ പുതിയൊരു കഥാപാത്രം വന്നിട്ടുണ്ട്. സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തിന്റെ മകന്റെ ഭാര്യയായ സഞ്ജനയുടെ രണ്ടാനമ്മയാണ് പുതിയ കഥാപാത്രം.

ഈ വേഷം പ്രമുഖതാരം ദേവി ചന്ദനയാണ് ചെയ്യുന്നത്. സഞ്ജനയുടെ രണ്ടാനമ്മ എന്ന നിലയിലെത്തുന്ന ദേവി ചന്ദ്രന കഥയില്‍ പുതിയ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് നിലവില്‍ പരമ്പരയുടെ ഇതിവൃത്തം. ഇപ്പോഴിതാ ദേവി ചന്ദനയല്ല, തന്റെ യഥാര്‍ഥ അമ്മയെ തന്നെ പരിചയപ്പെടുത്തിയിരിക്കുകയാണ് സഞ്ജന ആയി എത്തുന്ന രേഷ്മ നായര്‍.

Advertisements

‘എന്റെ സന്തൂര്‍ മമ്മി’ എന്ന് പറഞ്ഞുകൊണ്ടാണ് രേഷ്മ അമ്മയുടെ ചിത്രം പങ്കുവെയ്ക്കുന്നത്. രേഷ്മയെയും അമ്മയെയും വച്ച് ഷൂട്ട്സ് ബൈ റാം നടത്തിയ ഫോട്ടോഷൂട്ട് ആരാധകരെ അമ്പരപ്പിക്കുകയാണ്. കാരണം രേഷ്മയുടെ അമ്മ അത്രയേറെ ചെറുപ്പമാണ് എന്നതുതന്നെ.

ALSO READ- ആ ഫോണ്‍ കോള്‍ കാരണം ഡിപ്രഷനിലായി പോയി; ഞാന്‍ അഡിക്ട് ആയി പോയ സമയം ആയിരുന്നു അത്; മനസ് തുറന്ന് നടി യമുന റാണി

ഈ വീഡിയോയ്ക്ക് കുടുംബ വിളക്കില്‍ അച്ഛമ്മയായി എത്തുന്ന ദേവി അടക്കം പലരും വീഡിയോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്. നിരവധി കമന്റുകളും വീഡിയോയുടെ താഴെ എത്തുന്നുണ്ട്. മകളെക്കാള്‍ സുന്ദരിയാണ് അമ്മ, ശരിയ്ക്കും സന്തൂര്‍ മമ്മി തന്നെ എന്നൊക്കെയാണ് കമന്റുകള്‍. അമ്മ അഭിനയിക്കാന്‍ വരുമോ എന്നുപോലും ചോദിക്കുകയാണ് ചിലര്‍.

ഇപ്പോഴും ഏഷ്യനെറ്റില്‍ റേറ്റിങിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലിലൊന്നാണ് കുടുംബവിളക്ക്. ലോക്ഡൗണ്‍ കാലത്താണ് ഈ സീരിയല്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചത്.

Advertisement