ആ ഫോണ്‍ കോള്‍ കാരണം ഡിപ്രഷനിലായി പോയി; ഞാന്‍ അഡിക്ട് ആയി പോയ സമയം ആയിരുന്നു അത്; മനസ് തുറന്ന് നടി യമുന റാണി

125

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. നിരവധി സിനിമകലില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ മധുമിത എന്ന കഥാപാത്രത്തില്‍ കൂടെയാണ് യമുന പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയ ആയി മറിയത്.

നേരത്തെ മീശ മാധവന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്.

Advertisements

പണമില്ലാതായപ്പോള്‍ ആരും ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്. മുന്‍പ് മറ്റുള്ളവര്‍ പറയുന്നത് കേട്ടായിരുന്നു ജീവിതം. ഇപ്പോള്‍ അങ്ങനെ അല്ലെന്ന് താരം പറയുന്നു.

ഇപ്പോള്‍ താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയ ചര്‍ച്ചകളില്‍ നിറയുന്നത്. ഫ്ളവേഴ്സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് യമുന മനസ് തുറന്നത്. തനിക്ക് ലോക്ഡൗണ്‍ കാലത്ത് വന്ന അപ്രതീക്ഷിതമായിഒരു ഫോണ്‍ കോളിനെ കുറിച്ചാണ് താരം പറയുന്നത്. ആ കോളിന് ശേഷം താനാകെ ഡിപ്രഷനിലായി എന്നാണ് യമുന പറയുന്നത്.

ALSO READ- കഴിഞ്ഞ ദിവസം എന്റെ മകള്‍ മീനാക്ഷി വിവാഹം ഉറപ്പിച്ചു; കാര്യം അറിയാന്‍ ഇനി ഞാനും അവളും മാത്രമേ ഉള്ളൂ; മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ സുഖമാണെന്ന് ദിലീപ്

ഒരിക്കല്‍ താന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തായ ഗിരീഷന്റെ ഫോണ്‍ കോള്‍ വന്നു. വളരെ ദു:ഖകരമായ ഒരു വാര്‍ത്തയാണ് താന്‍ പറയാന്‍ പോകുന്നതെന്ന് പറഞ്ഞു കൊണ്ടാണ് ഗിരീഷ് ആരംഭിച്ചത്. ഇതോടെ താനാകെ ഭയന്ന് പോയി. ആരോ മരിച്ചെന്നാണ് ആദ്യം കരുതിയത്.

ഇതോടെ നീ വേഗം പറയാനുള്ളത് പറയെന്ന് ഞാന്‍ ഗിരിഷനോട് പറഞ്ഞു. ഗിരീഷ് പറഞ്ഞ കാര്യം കേട്ട് താന്‍ ശരിക്കും ഞെട്ടിയിരുന്നു പോയെന്നാണ്താരം പറയുന്നത്. ടിക് ടോക് നിരോധിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഗീരീഷന്‍ അന്ന് വിളിച്ചു പറഞ്ഞത്.

ALSO READ- അഹാന കൃഷ്ണയ്ക്ക് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ദുല്‍ഖറും താരങ്ങളും; സ്‌നേഹസമ്മാനമായി ‘അടി’ പോസ്റ്റര്‍ പുറത്ത്

ആ സമയത്ത് താന്‍ ടിക് ടോകില്‍ അക്കൗണ്ടെടുക്കുകയും ഫുള്‍ ടൈം ടിക് ടോകില്‍ സജീവമാവുകയും ആയിരുന്നു. അതില്‍ അഡിക്റ്റ് ആയി പോയ സമയമുണ്ടെന്നും യമുന പറയുന്നു. സങ്കടങ്ങളെല്ലാം മറക്കാന്‍ വേണ്ടി ഉപയോഗിച്ച വഴിയായിരുന്നു ടിക് ടോക്.

അതേസമയം, വീട്ടുകാരായി നിശ്ചയിച്ചുറപ്പിച്ച വിവാഹബന്ധം വേര്‍പെടുത്തേണ്ടിവന്നിരുന്നു യമുനയ്ക്ക്. വിവാഹ മോചനത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ യമുനയ്ക്ക് ഉണ്ട്. പെണ്‍മക്കളുടെ പൂര്‍ണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മാവേലി ദേവനാണ് യമുനയുടെ ഭര്‍ത്താവ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് സ്വന്തം കുടുംബത്തിന്റെ പിന്തുണ ഇല്ലെന്നും യമുന റാണി പറഞ്ഞിരുന്നു.

Advertisement