Home Entertainment Celebrities

പ്രേക്ഷകരെ ഞെട്ടിക്കുന്ന തിരിച്ചുവരവുമായി നിത്യ ദാസ്, ‘പള്ളിമണി’യിലെ ആദ്യ ഗാനം പുറത്ത്

301

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു നേടിയെടുത്തത്.

Advertisements

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

Also Read: തീയേറ്ററുകളെ ഇളക്കിമറിച്ച് റോഷാക്ക്; മമ്മൂട്ടിയുടെ പരീക്ഷണ ചിത്രത്തെ ഏറ്റെടുത്ത് ആരാധകര്‍! യൂറോപിലും തരംഗം

പിന്നീട് ആറു വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്നു നിത്യദാസ്.മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നിത്യ ദാസിന് കഴിഞ്ഞു. 2007 ല്‍ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരന്‍. പ്രണയിച്ചാണ് ഇവര്‍ വിവാഹം ചെയ്തത്.

വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നിത്യ പിന്നീട് തമിഴ് സീരിയല്‍ കൂടി അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്. നിരവധി ആരാധകര്‍ തരത്തിനു ആശംസകളുമായി വന്നിരുന്നു.

Also Read: അച്ഛന്റെയും അമ്മയുടെയും ജാതകം തിരുത്തിയുള്ള പ്രണയ വിവാഹം; അതുകൊണ്ട് തന്റെ പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ സംഭവിച്ചത് ഇങ്ങനെ; വെളിപ്പെടുത്തി ഗായത്രി അരുണ്‍

ഇപ്പോഴിതാ മലയാള സിനിമയിലേക്കും തിരിച്ചുവരികകയാണ് നിത്യദാസ്. പള്ളിമണി എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. അനില്‍ കുമ്പളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പോസ്റ്റര്‍ താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചത്.

ഇപ്പോഴിതാ പള്ളിമണിയിലെ ഒരു ഗാനം പുറത്തുവന്നിരിക്കുകയാണ്. ഗായകന്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ചിരിക്കുന്ന ‘ഈ വഴിയില്‍..’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീജിത്ത് രവിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

കെ ആര്‍ നാരായണന്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ നടി ശ്വേത മേനോനും നടന്‍ കൈലാഷും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

Advertisement