മലയാളി കുടുംബ പ്രേകഷകരുടെ മുന്നിലേക്ക് നിരന്തരം സൂപ്പര്‍ഹിറ്റ് പരമ്പരകളുമായി എത്തുന്ന ഏഷ്യാനെറ്റ് ചാനലിലെ സൂപ്പര്‍ ഹിറ്റ് സീരിയല്‍ ആയിരുന്നു നീലക്കുയില്‍. ജേര്‍ണലിസ്റ്റായ ആദിയുടെയും റാണിയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ നീലക്കുയില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടി ആയിരുന്നു.


ദാരിദ്ര്യത്തോട് പടപൊരുതിയ ഒരു സാധാരണ പെണ്‍കുട്ടിയായ കസ്തൂരി ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. തുടര്‍ന്ന് ഇവര്‍ക്കിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് പരമ്പര പറയുന്നത്. അതി മനോഹരമായ ഒരു ക്ലൈമാക്സും പരമ്പരയ്ക്ക് നല്‍കിയിരുന്നു.
Also Read: ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വെച്ച് മകളുടെ അരങ്ങേറ്റം, മനംനിറഞ്ഞ് സുരാജും ഭാര്യയും
സ്‌നിഷ ചന്ദ്രനും, നിതിന്‍ ജേക്കബും, ലത സങ്ക രാജുവും ആയിരുന്നു നീലക്കുയിലിലെ പ്രധാന അഭിനേതാക്കള്‍. തമിഴ് തെലുങ്ക് സീരിയലുകളിലെ സജീവസാന്നിധ്യമാണ് തെലുങ്കു സ്വദേശിയായ ലത സങ്കരാജു. നീലക്കുയിലിലൂടെ കേരളക്കരയില്‍ നിരവധി ആരാധകരെയാണ് നടി സ്വന്തമാക്കിയത്.

നീലക്കുയിലിന് ശേഷമായിരുന്നു നടിയുടെ വിവാഹം. വിവാഹശേഷം അധികം വൈകാതെ തന്നെ ഒരു ആണ്‍കുട്ടിയുടെ അമ്മയായി ലത. കണ്ണയ്യ എന്നാണ് ലതയുടെ മകന്റെ പേര്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ നടി തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചത്. ഈ ചിത്രത്തില്‍ ഇവര്‍ക്കൊപ്പം കുട്ടിയില്ലായിരുന്നു. മകന്‍ എവിടെ എന്നായിരുന്നു ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.









