Home Entertainment Celebrities

നമ്പിക്ക് പിന്നാലെ ചര്‍ച്ചയായി ജയറാമിന്റെ കുചേല വേഷം, കഥാപാത്രത്തിനായി താരം കുറച്ചത് 20 കിലോ ശരീരഭാരം, മേക്കോവര്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍

114

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജയറാം. അദ്ദേഹത്തിന്റെ ലളിതമായ അഭിനയമികവ് കൊണ്ട് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയൊരു കൂട്ടം ആരാധകരെ നേടിയെടുക്കാന്‍ അദ്ദേഹത്തിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കഴിഞ്ഞിട്ടുണ്ട്.

Advertisements

മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ജയറാം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ അദ്ദേഹം നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Also Read: പഞ്ചാബി-മലയാളം മിക്‌സ് പാട്ടുമായി മോഹന്‍ലാലിന്റെ ‘ലക്കി സിങ്’; വൈശാഖ് ചിത്രത്തിലെ ഗാനം വന്‍ഹിറ്റ്!

ആഴ്വാര്‍ കടിയാന്‍ എന്ന നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം പൊന്നിയന്‍ സെല്‍വനില്‍ അവതരിപ്പിക്കുന്നത്. ഇത് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായി രേഖപ്പെടുത്തുകയാണ്. ഈ കഥാപാത്രത്തിന് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ പോലെ തന്നെ പ്രാധാന്യമുണ്ടായിരുന്നു.

നമ്പി എന്ന കഥാപാത്രം പോലെ തന്നെ ജയറാമിന്റെ കരിയറില്‍ എല്ലാവരും ഓര്‍മ്മിക്കുന്ന മറ്റൊരു കഥാപാത്രവും പിറന്നിട്ടുണ്ട്. നമോ എന്ന ചിത്രത്തിലെ താരത്തിന്റെ മേക്കോവറാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിക്കുന്നത്. സംസ്‌കൃത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കുചേലനായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

Also Read: ‘കണ്ണില് കണ്ണില്’ ഗാനത്തില്‍ കിടിലന്‍ സ്‌റ്റെപ്പുമായി മഞ്ജുവാര്യര്‍; 40 വയസിലും 15കാരികളെ വെല്ലുന്ന എനര്‍ജി കാഴ്ചവെക്കുന്ന താരത്തെ ട്രോളുന്നവരെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

ഈ കഥാപാത്രത്തിനായി 20 കിലോയാണ് ജയറാം കുറച്ചത്. പൂര്‍ണമായും മിത്തോളജിക്കല്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്.

Advertisement